സൗദി അറേബ്യയിൽ കൺസൽട്ടിങ് മേഖലയും തൊഴിലുകളും സ്വദേശിവത്കരിക്കും; പുതിയ പ്രഖ്യാപനവുമായി മാനവ വിഭവശേഷി-സാമൂഹിക വികസനമന്ത്രി അഹ്മദ് അൽറാജിഹി

സ്വദേശിവത്കരണം കടുപ്പിച്ച് സൗദി അറേബ്യയുടെ പുതിയ പ്രഖ്യാപനം. സൗദി അറേബ്യയിൽ കൺസൽട്ടിങ് മേഖലയും തൊഴിലുകളും സ്വദേശിവത്കരിക്കുമെന്ന് വ്യക്തമാക്കി മാനവ വിഭവശേഷി-സാമൂഹിക വികസനമന്ത്രി അഹ്മദ് അൽറാജിഹി. ധനമന്ത്രാലയം, ലോക്കൽ കണ്ടൻറ് അതോറിറ്റി, സ്പെൻഡിങ് എഫിഷ്യൻസി അതോറിറ്റി, ഹദഫ് ഫണ്ട് എന്നിവയുമായി സഹകരിച്ചാണ് കൺസൽട്ടിങ് രംഗവും ആ മേഖലയിലെ തൊഴിലുകളും സ്വദേശിവത്കരിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി ട്വീറ്റ് ചെയ്യുകണ്ടായി.
സ്വദേശി സ്ത്രീ-പുരുഷന്മാർക്ക് മികച്ച തൊഴിലവസരങ്ങൾ ഒരുക്കുക, തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തവും നിലവാരവും ഉയർത്തുക, സാമ്പത്തിക വ്യവസ്ഥിതിയിൽ അവരുടെ സംഭാവന വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണിതെന്നും മന്ത്രി വ്യക്തമാക്കി.
അതോടൊപ്പം തന്നെ സൗദി അറേബ്യയുടെ വിദേശത്തുള്ള കരുതൽ ആസ്തികൾ കരുത്താർജിച്ചു. കഴിഞ്ഞ മാസം 4080 കോടി റിയാലിന്റെ വളർച്ചയുണ്ടായി. ആകെ ആസ്തിമൂല്യം സെപ്റ്റംബറിൽ 17,56,020 കോടി റിയാലായി ഉയർന്നെന്ന് സൗദി സെൻട്രൽ ബാങ്ക് (സാമ) പുറത്തിറക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. അങ്ങനെ മൊത്തം ആസ്തിയുടെ 95 ശതമാനവും പ്രതിനിധാനംചെയ്യുന്ന വിദേശ നാണയശേഖരത്തിന്റെ മൂല്യം കഴിഞ്ഞമാസം ഒരു ശതമാനം വർധിച്ച് 16,66,070 കോടിയിലെത്തിയതായും അധികൃതർ ചൂണ്ടിക്കാട്ടുകയുണ്ടായി.
https://www.facebook.com/Malayalivartha


























