വെള്ളത്തില്‍ അനുവദനീയമായതില്‍ കൂടുതല്‍ അളവില്‍ ബ്രോമേറ്റ്; 'അല്‍ ബുറൈമി' ബ്രാന്‍ഡിന്റെ കുപ്പിവെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഒമാനിലെ ഫുഡ് സേഫ്റ്റി ആന്റ് ക്വാളിറ്റി സെന്റര്‍

'അല്‍ ബുറൈമി' ബ്രാന്‍ഡിന്റെ കുപ്പിവെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് അറിയിപ്പ് നൽകി ഒമാനിലെ ഫുഡ് സേഫ്റ്റി ആന്റ് ക്വാളിറ്റി സെന്റര്‍ (FSQC). വെള്ളത്തില്‍ അനുവദനീയമായതില്‍ തന്നെ കൂടുതല്‍ അളവില്‍ ബ്രോമേറ്റ് അടങ്ങിയിട്ടുള്ളതായി പരിശോധനയില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
അതോടൊപ്പം തന്നെ ഒമാനില്‍ ഉത്പാദിപ്പിക്കുന്ന 'അല്‍ ബുറൈമി' ബ്രാന്‍ഡിന്റെ 200 മില്ലീലിറ്റര്‍ കുപ്പിവെള്ളത്തിലാണ് അനുവദനീയമായ പരമാവധി അളവിലും കൂടുതല്‍ ബ്രോമേറ്റ് അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയതെന്ന് ഫുഡ് സേഫ്റ്റി ആന്റ് ക്വാളിറ്റി സെന്ററിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പ്രശ്നമുള്ളതായി കണ്ടെത്തിയ ഉത്പന്നങ്ങള്‍, ഉപഭോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തി ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് വിപണിയില്‍ നിന്ന് പിന്‍വലിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും എന്നാല്‍ ഇതിനോടകം തന്നെ ആരുടെങ്കിലും കൈവശം ഈ കുപ്പിവെള്ളം ഉണ്ടെങ്കില്‍ അത് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നുമാണ് നിര്‍ദേശം നൽകിയിട്ടുള്ളത്.
അതോടൊപ്പം തന്നെ ബാക്ടീരിയ ഉള്‍പ്പെടെയുള്ള സൂക്ഷ്മ ജീവികളെ നശിപ്പിച്ച് കുടിവെള്ളം ശുദ്ധീകരിക്കുമ്പോള്‍ രൂപപ്പെടുന്ന ഉപോത്പന്നമാണ് ബ്രോമേറ്റ്. ഓസോണൈസേഷന്‍ എന്നാണ് ഈ ശുദ്ധീകരണ പ്രക്രിയയുടെ പേര്. പ്രത്യേക നിറമോ രുചയോ ഇല്ലാത്ത ബ്രോമേറ്റ് പ്രകൃതിയില്‍ കാണപ്പെടുന്ന ഒരു രാസവസ്‍തുവല്ല ഇത്. വെള്ളത്തില്‍ സാധാരണ നിലയില്‍ ബ്രോമേറ്റ് കലരാറില്ലെങ്കിലും ഓസോണൈസേഷന്‍ പ്രക്രിയയിലൂടെ ശുദ്ധീകരിക്കപ്പെടുന്ന കുടിവെള്ളത്തില്‍ ചിലപ്പോള്‍ ബ്രോമേറ്റ് സാന്നിദ്ധ്യം ഉണ്ടാവാന്‍ സാധ്യതയുമുണ്ട്.
അങ്ങനെ വലിയ അളവില്‍ ബ്രോമേറ്റ് ശരീരത്തിലെത്തുന്നത് ചിലര്‍ക്ക് ശ്വാസംമുട്ടല്‍, ഛര്‍ദി, വയറിളക്കം, വയറുവേദന എന്നിവ അനുഭവപ്പെടാന്‍ കാരണമാവും. വളരെ കൂടുതല്‍ അളവ് ബ്രോമേറ്റ് ശരീരത്തിലെത്തുന്നത് വൃക്കകളെയും നാഡീവ്യവസ്ഥയെയും കേള്‍വിയെയും ബാധിക്കാനും സാധ്യതയുണ്ട് എന്നതാണ്. ആയതിനാൽ തന്നെ ഏവരും ഈ മുന്നറിയിപ്പ് പാലിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha


























