'എന്റെ പോരാട്ടം വിജയിച്ചു എനിക്ക് ദുബായ് ൽ പാറി നടക്കാം , എന്റെ ബിസ്സിനെസ്സ് സ്വപ്നം. ഇനി വരുന്ന എന്റെ കമ്മ്യൂണിറ്റിക്ക് സ്വാതന്തന്ദ്ര്യത്തോടെ ദുബായ് വരാം...' പാസ്പോർട്ടിൽ കൃത്രിമം നടത്തിയെന്ന് ആരോപിച്ച് ദുബായ് എയർപേർട്ടിൽ 30 മണിക്കൂർ കുടുങ്ങി, കുറിപ്പ് പങ്കുവച്ച് രഞ്ജു രഞ്ജിമാർ

പാസ്പോർട്ടിൽ കൃത്രിമം നടത്തിയെന്ന് ആരോപിച്ച് ദുബായ് എയർപേർട്ടിൽ 30 മണിക്കൂർ കുടുങ്ങിയതായി വ്യക്തമാക്കി പ്രമുഖ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാർ രംഗത്ത് എത്തി. പഴയ പാസ്പോർട്ടിൽ പുരുഷൻ എന്നും പുതിയതിൽ സ്ത്രീ എന്നും രേഖപ്പെടുത്തിയതാണ് ദുബായ് അധികൃതർക്ക് ആശയകുഴപ്പം ഉണ്ടാക്കാൻ ഇടയാക്കിയിരുന്നത്.
അതേസമയം ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുശേഷം നിരവധി തവണ ദുബായിൽ വന്നിട്ടുണ്ട്. എന്നാൽ ഇത്തവണ ഇമിഗ്രേഷൻ പരിശോധനയിൽ സിസ്റ്ററ്റിൽ പുരുഷൻ എന്നാണ് വന്നത്. ഇതാണ് ആശയകുഴപ്പത്തിന് കാരണമായി മാറിയത്. കെെവശമുള്ള പാസ്പോർട്ടിൽ സ്ത്രീ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതോടെ പാസ്പോർട്ടിൽ കൃത്രിമം നടത്തിയതാണെന്ന സംശയത്തിൽ ദുബായ് പോലീസ് പുറത്തുപോകാൻ സമ്മതിച്ചിരുന്നില്ല. പിന്നീട് അഭിഭാഷകരും ഇന്ത്യൻ കോണ്‍സിലേറ്റിലെ ഉദ്യോഗസ്ഥരുമെത്തി വിവരങ്ങൾ അധികൃതരെ ധരിപ്പിച്ചതിന് ശേഷം ആണ് ഇവർക്ക് ദുബായ് എയർപേർട്ടിൽ നിന്നും പുറത്തുകടക്കാൻ സാധിച്ചത്.
.
അതേസമയം ഈ സംഭവം മുൻനിർത്തി രണ്ഞു രഞ്ജിമാർ എഴുതിയ കുറിപ്പ് ഇങ്ങനെ;
മനുഷ്യരായ നാമെല്ലാം അമ്മയുടെ വയറ്റിൽ പിറവിയെടുക്കുമ്പോൾ പൊരുതാൻ തുടങ്ങുന്നവരാണ് അമ്മയുടെ വയറ്റിൽ നിന്നും പുറത്തേക്കു വരാൻ തുടങ്ങുന്ന ആ പോരാട്ടം ജനിച്ചു കഴിഞ്ഞാൽ വീണ്ടും തുടങ്ങുകയാണ്, അതെ ഈ യുദ്ധഭൂമിയിൽ ആരോടൊക്കെ പൊരുതിയാൽ ആണ് ജീവിതം മുന്നോട്ടു പോകുന്നത്,
ഒരു male ബോഡിയിൽ ജീവിച്ചിരുന്ന കാലത്തും പല രാജ്യങ്ങളിലും സഞ്ചാരിച്ചിരുന്നു, എന്നാൽ ഞാൻ ആഗ്രഹിക്കുന്ന രൂപത്തിൽ ഒരു പാസ്പോർട്ട്, ഒരു യാത്ര, ദുബായ് യാത്ര എനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു, സർജറിക്കു ശേഷം എത്രയോ തവണ ദുബായ് വന്നിരിക്കുന്നു,ഇന്നത്തെ ഈ യാത്ര എന്റെ ഡ്രീം success ആക്കുവാൻയിരുന്നു വന്നത്, പക്ഷെ എന്റെ ട്രാവൽ ഹിസ്റ്ററിയിൽ പഴയ gender കണ്ടതിനാൽ കുറെ നിയമ പ്രശനങ്ങൾ നേരിടേണ്ടി വന്നു, തിരികെ പോകേണ്ട അവസ്ഥ വരെ വന്നു, oru തിരിച്ചു പോക്ക് ഉണ്ടായാൽ വീണ്ടും ദുബായ് യാത്ര അത്ര ഈസി അല്ല എന്ന് എനിക്കറിയാവുന്നതിനാൽ ഞാൻ പൊരുതി നിന്ന്, എന്നോടൊപ്പം എന്നെ സഹായിക്കാൻ ഔട്ട് സൈഡ് ൽ indian consulate, and Advct Ashi, Sheela chechi,അഞ്ജന, വൃന്ദ,ഐസക് sir, പിന്നെ എന്നെ അറിയാവുന്ന കുറേപേർ, immigration ൽ ഞാൻ അവരെ maximum കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ കുറെ കഷ്ട്ടപെട്ടു,finally എന്റെ പോരാട്ടം വിജയിച്ചു എനിക്ക് ദുബായ് ൽ പാറി നടക്കാം , എന്റെ ബിസ്സിനെസ്സ് സ്വപ്നം. ഇനി വരുന്ന എന്റെ കമ്മ്യൂണിറ്റിക്ക് സ്വാതന്തന്ദ്ര്യത്തോടെ ദുബായ് വരാം...
https://www.facebook.com/Malayalivartha


























