എമിറേറ്റ്സ് ഐ.ഡിക്കായി ഓഫിസുകൾ കയറിയിറങ്ങേണ്ട അവസ്ഥ ഇതാ ഒഴിയുന്നു; വീട്ടിലിരുന്നുതന്നെ എമിറേറ്റ്സ് ഐ.ഡിയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ അവതരിപ്പിച്ച് ദുബായ്, നടപടിക്രമങ്ങൾക്ക് ആപ്ലിക്കേഷൻ നമ്പറോ പാസ്പോർട്ട് പേജിന്‍റെ ഫോട്ടോയോ വേണം

എമിറേറ്റ്സ് ഐ.ഡിക്കായി ഓഫിസുകൾ കയറിയിറങ്ങേണ്ട അവസ്ഥ ഇതാ ഒഴിവാകുകയാണ്. വീട്ടിലിരുന്നു തന്നെ എമിറേറ്റ്സ് ഐ.ഡിയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ ദുബൈയിൽ അവതരിപ്പിച്ചു. അന്താരാഷ്ട്ര ടെക്നോളജി മേളയായ ജൈടെക്സിൽ ആണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ് (ഐ.സി.പി) ആണ് പുതിയ സംവിധാനം പ്രഖ്യാപിച്ചത്. വൈകാതെ ഇത് പ്രാബല്യത്തിലാകുമെന്നാണ് സൂചന.
അതോടൊപ്പം തന്നെ ആപ്ലിക്കേഷൻ നമ്പറോ പാസ്പോർട്ട് പേജിന്‍റെ ഫോട്ടോയോ ഉപയോഗിച്ചായിരിക്കും നടപടിക്രമങ്ങൾ നടക്കുക. ശേഷം, മൊബൈൽ കാമറ വഴി വിരലടയാളവും കൈപ്പത്തിയും മുഖവും സ്കാൻ ചെയ്യേണ്ടതാണ്. സെക്കൻഡുകൾക്കുള്ളിൽ എമിറേറ്റ്സ് ഐ.ഡി തയാറാകുമെന്നാണ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. കൊറിയർ സർവിസ് വഴി എമിറേറ്റ്സ് ഐ.ഡി മണിക്കൂറുകൾക്കുള്ളിൽ തന്നെ വീട്ടിലെത്തും. ആഗസ്റ്റിലാണ് പുതിയ എമിറേറ്റ്സ് ഐ.ഡി പുറത്തിറക്കിയത്. ഇതിന് പിന്നാലെയാണ് നടപടിക്രമങ്ങളും ഡിജിറ്റലാക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്.
കൂടാതെ ഫേസ് ഐ.ഡി ഉപയോഗിച്ച് മൊബൈൽ ആപ്ലിക്കേഷൻ വഴി വിസക്ക് അപേക്ഷിക്കാനുള്ള സംവിധാനം കഴിഞ്ഞ ദിവസം ജൈടെക്സിൽ ജി.ഡി.ആർ.എഫ്.എ അവതരിപ്പിച്ചിരിക്കുകയാണ് ചെയ്തത്. വ്യക്തികളുടെ മുഖം തിരിച്ചറിയുന്ന ഫേഷ്യൽ ബയോമെട്രിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് സേവനങ്ങൾ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. വീട്ടിലിരുന്നുതന്നെ വിസ, എൻട്രി പെർമിറ്റ് നടപടികൾ പൂർത്തിയാക്കാൻ കഴിയുന്നതാണ്. പാസ്പോർട്ടോ എമിറേറ്റ്സ് ഐ.ഡിയോ തിരിച്ചറിയൽ രേഖയായി സമർപ്പിക്കേണ്ടതില്ല എന്നതാണ് ഈ സാങ്കേതിക വിദ്യ നൽകുന്ന സൗകര്യം എന്നത്.
https://www.facebook.com/Malayalivartha


























