കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ തീപിടുത്തം; നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായി സൂചന, തീപിടുത്തം നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചുവെന്നും മറ്റ് സ്ഥലങ്ങളിലേക്ക് പടരുന്ന് തടഞ്ഞുവെന്നും സുരക്ഷാ ഉദ്യോഗസ്ഥർ

കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ തീപിടുത്തം നടന്നതായി റിപ്പോർട്ട്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം ഉണ്ടായത്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായി കുവൈത്തി ദിനപ്പത്രമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. തീപിടുത്തം നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചുവെന്നും മറ്റ് സ്ഥലങ്ങളിലേക്ക് പടരുന്ന് തടഞ്ഞുവെന്നും സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അതോടൊപ്പം തന്നെ തീപിടുത്തത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരുടെ എണ്ണം സംബന്ധിച്ചും ഔദ്യോഗിക വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല. തീപിടുത്തത്തെ തുടര്‍ന്ന് തടവുകാരെ സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുകയാണ് ചെയ്തത്. തീപിടുത്തത്തിന്റെ കാരണം ഉള്‍പ്പെടെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുമുണ്ട്.
അതേസമയം കുവൈത്തിലെ അമേരിക്കന്‍ സൈനിക ക്യാമ്പില്‍ നിന്ന് കണ്ടെയ്‍നറുകള്‍ മോഷണം പോയി. അബ്‍ദലിയിലെ ഷൂട്ടിങ് ക്യാമ്പില്‍ നിന്നാണ് മൂന്ന് കണ്ടെയ്‍നറുകള്‍ മോഷണം പോയിരിക്കുന്നത്. ഇത് സംബന്ധിച്ച് കുവൈത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അമേരിക്കന്‍ സൈനിക ഓഫീസുറുടെ പരാതി പ്രകാരമാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരിക്കുന്നത്. കുവൈത്ത് ക്രിമിനല്‍ എവിഡന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ വിരലടയാളങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ചു.
https://www.facebook.com/Malayalivartha


























