കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലായി പരിശോധന കർശനമാക്കി; പരിശോധനകളില്‍ ആകെ 35,000 ട്രാഫിക്ക് നിയമലംഘനങ്ങളാണ് കണ്ടെത്തിയതെന്ന് അധികൃതര്‍, അശ്രദ്ധമായി വാഹനമോടിച്ച 60 ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തു! നിയമലംഘനങ്ങള്‍ കണ്ടെത്തിയ 81 വാഹനങ്ങള്‍ കണ്ടുകെട്ടി

കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലായി ട്രാഫിക്ക് വിഭാഗം പരിശോധന തുടരുകയാണ്. പരിശോധനകളില്‍ ആകെ 35,000 ട്രാഫിക്ക് നിയമലംഘനങ്ങളാണ് കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിക്കുകയാണ്. അശ്രദ്ധമായി വാഹനമോടിച്ച 60 ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്യുകയുണ്ടായി. നിയമലംഘനങ്ങള്‍ കണ്ടെത്തിയ 81 വാഹനങ്ങള്‍ കണ്ടുകെട്ടിയിട്ടുണ്ട്. 33 ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത വാഹനങ്ങള്‍ മന്ത്രാലയത്തിന്‍റെ ഗ്യാരേജിലേക്ക് മാറ്റിയിരുന്നു.
അതോടൊപ്പം തന്നെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് ആൻഡ് ട്രാഫിക് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേഗിന്റെ മേൽനോട്ടത്തിലും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ ഫീൽഡ് മേൽനോട്ടത്തിലുമായിരുന്നു പരിശോധനകള്‍ നടത്തിയിരുന്നത്.
കൂടാതെ ഡ്രൈവിംഗ് ലൈസൻലസ് ഇല്ലാതെ വാഹനം ഓടിച്ച പ്രായപൂർത്തിയാകാതെ 73 പേരെ അറസ്റ്റ് ചെയ്തു. ആറ് ഗവർണറേറ്റുകളിലെയും പട്രോളിംഗ് സംഘവും പരിശോധനകൾ നടത്തിയിരുന്നു. ജനറൽ ട്രാഫിക് വിഭാഗത്തിന്‍റെ പട്രോളിംഗ് സംഘം കഴിഞ്ഞ ആഴ്‌ചയിൽ 4,291 ട്രാഫിക് അപകടങ്ങൾ കൈകാര്യം ചെയ്യുകയുണ്ടായി. ഇതിൽ 239 ഗുരുതരമായ അപകടങ്ങളും 1,233 നിസ്സാര അപകടങ്ങളും ഉൾപ്പെടുന്നു. ലഹരിമരുന്ന് കൈവശം വെച്ച ഒരാളെയും അറസ്റ്റ് ചെയ്തു. ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിരുന്നു.
https://www.facebook.com/Malayalivartha


























