വിദ്യാർത്ഥിനിയുടെ മുടി മുറിച്ചു, പ്രവാസി അധ്യാപിക അന്വേഷണത്തിന് ഒടുവിൽ അറസ്റ്റിൽ, സർവീസിൽ നിന്ന് പിരിച്ച് വിടുന്നത് ഉൾപ്പെടയുള്ള നടപടികൾ സ്വീകരിക്കാൻ ശുപാർശ

കുവൈത്തില്‍ പ്രവാസി അധ്യാപിക വിദ്യാർത്ഥിനിയുടെ മുടി മുറിച്ചെന്ന് അന്വേഷണത്തിന് ഒടുവിൽ വ്യക്തമായതോടെ അറസ്റ്റ് ചെയ്തു അധ്യാപിക വിദ്യാർത്ഥിനിയുടെ മുടി മുറിച്ചതായി വ്യക്തമായതായി മുബാറക് അൽ കബീർ ഡിസ്ട്രിക്ട് ആക്ടിംഗ് ഡയറക്ടർ മുഹമ്മദ് അയ്ദ് അൽ അജ്മി സ്ഥിരീകരിച്ചു.
വിദ്യാർത്ഥികളുടെ സുരക്ഷ മറ്റ് എല്ലാ പരിഗണനകൾക്കും ഉപരിയാണെന്നും സംഭവത്തില്‍ അധ്യാപികയ്‍ക്കെതിരെ എന്ത് നടപടിയെടുക്കുമെന്ന് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം മാത്രമെ പറയാനാകൂ എന്ന് അല്‍ അജ്മി അറിയിച്ചു.മാത്രമല്ല, അധ്യാപികയെ സർവീസിൽ നിന്ന് പിരിച്ച് വിടുന്നത് ഉൾപ്പെടയുള്ള നടപടികൾ സ്വീകരിക്കാൻ ശുപാർശ ചെയ്തു കൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അധ്യാപികയെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്ന് അൽ അജ്മിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ആരോപണം ശരിയാണെന്ന് ബോധ്യമായതോടെ അഡ്മിനിസ്ട്രേഷൻ സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























