ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്റെ രക്തത്തില്‍ ലഹരി സാന്നിദ്ധ്യമില്ല... അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ജോമോന്റെ രക്തം പരിശോധനയ്ക്കയച്ചതെന്ന് ആരോപണം

ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്റെ രക്തത്തില്‍ ലഹരി സാന്നിദ്ധ്യമില്ല... അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ജോമോന്റെ രക്തം പരിശോധനയ്ക്കയച്ചതെന്ന് ആരോപണം.
കാക്കനാട് കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലം കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപം ഒക്ടോബര്‍ ആറിന് അര്‍ദ്ധരാത്രി 12.30 ഓടെയായിരുന്നു അപകടം നടന്നത്.
കെ എസ് ആര്‍ ടി സി ബസിന് പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ കുട്ടികള്‍ സഞ്ചരിച്ച ലൂമിനസ് ബസാണ് അപകടത്തില്‍പ്പെട്ടത്.വിദ്യാര്‍ത്ഥികളും അദ്ധ്യാപകനുമടക്കം ഒന്‍പതുപേരാണ് ദാരുണമായി മരിച്ചത്.
അപകടത്തില്‍ നിസാരമായി പരിക്കേറ്റ ജോമോന്‍ വടക്കഞ്ചേരി ഇ കെ നായനാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയതിന് ശേഷം മുങ്ങിയിരുന്നു. ആറാം തീയതി വൈകിട്ട് മൂന്നരയോടെയാണ് ഇയാള്‍ പൊലീസിന്റെ വലയിലായത്.
https://www.facebook.com/Malayalivartha


























