സൗദിയിലെ അപൂർവ കാഴ്ച! ശ്രദ്ധേയമായി സൂര്യകാന്തി പൂക്കളുടെ തോട്ടം; ദിനം പ്രതി സൂര്യകാന്തിപ്പൂക്കൾ കാണാൻ എത്തുന്നത് നിരവധി സന്ദർശകർ

സൗദിയിലെ അബഹയിൽ സൂര്യകാന്തി പൂക്കളുടെ തോട്ടം ശ്രദ്ധേയമാകുകയാണ്. സൂര്യകാന്തി തോട്ടം അബഹയിലെ അപൂർവ കാഴ്ചകളിൽ ഒന്നായി മാറിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിലാണ് സൂര്യകാന്തി കൃഷി ആരംഭിച്ചിരിക്കുന്നത്.
അതോടൊപ്പം തന്നെ സൗദിയിലെ വിനോദ സഞ്ചാര കേന്ദ്രമായ അബഹ വൈവിധ്യമാർന്ന പഴവർഗങ്ങൾ കൊണ്ടും പൂക്കൾ കൊണ്ടും സമ്പന്നമാണ്. എന്നാൽ സൂര്യകാന്തിപ്പൂക്കളുടെ തോട്ടം അബഹയെ സംബന്ധിച്ചിടത്തോളം അപൂർവ കാഴ്ചയാണ് ഇത്. സ്വകാര്യ വ്യക്തിയാണ് അബഹയുടെ മനോഹരമായ പ്രകൃതിഭംഗിക്ക് മാറ്റ് കൂട്ടിക്കൊണ്ട് തന്റെ കൃഷിയിടത്തിൽ സൂര്യകാന്തിപ്പൂക്കൾക്കും ഇടം കണ്ടെത്തിയിരിക്കുന്നത്.
എന്നാൽ പരീക്ഷണാടിസ്ഥാനത്തിലാണ് സൂര്യകാന്തി കൃഷി ചെയ്യുന്നത്. ഇത് വിജയിക്കുന്ന പക്ഷം സൂര്യകാന്തി കൃഷി വ്യാപിപ്പിക്കാനാണ് നീക്കം. ദിനം പ്രതി നിരവധി സന്ദർശകർ സൂര്യകാന്തിപ്പൂക്കൾ കാണാൻ ഇവിടെ എത്തുന്നു.
അതേസമയം അബഹ വിമാനത്താവളത്തിന് സമീപത്തുള്ള ഈ സ്വകാര്യ തോട്ടത്തിൽ മുന്തിരിത്തോപ്പുകളും റുമാനും ഓറഞ്ചും അത്തിപ്പഴവുമെല്ലാം സുലഭമായി കൃഷി ചെതുവരുകയാണ്. ഈ പഴങ്ങളും ചെടികളും ചുരുങ്ങിയ നിരക്കിൽ സന്ദർശകർക്ക് വാങ്ങാനും സൗകര്യമുണ്ട് എന്നതും ഏവരെയും ഇവിടേക്ക് ആകര്ഷിക്കുന്നു.
https://www.facebook.com/Malayalivartha


























