മള്‍ട്ടിപ്പിള്‍ ഫാമിലി വിസിറ്റ് വിസകള്‍ ഓണ്‍ലൈനായി പുതുക്കാന്‍ കഴിയില്ല; സോഷ്യല്‍ മീഡിയ വഴി നടക്കുന്നത് വ്യാജ പ്രചാരണം എന്ന് അധികൃതർ
മള്‍ട്ടിപ്പിള്‍ ഫാമിലി വിസിറ്റ് വിസകള്‍ ഓണ്‍ലൈനായി പുതുക്കാന്‍ കഴിയില്ലെന്ന് അധികൃതര്‍. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചാരണമാണ് നടക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. സൗദി അറേബ്യയിലെ വിദേശകാര്യ മന്ത്രാലയം (MOFA) പൗരന്മാർക്കും താമസക്കാർക്കും വ്യത്യസ്ത തരത്തിലുള്ള വിസകൾ നൽകുന്ന ഒരു പ്ലാറ്റ്ഫോമാണ്. MOFA നൽകുന്ന അത്തരത്തിലുള്ള ഒരു വിസയാണ് ഫാമിലി വിസിറ്റ് വിസ, സൗദി അറേബ്യയിലെ നിയമപരമായ താമസക്കാരുടെയോ പൗരന്മാരുടെയോ അടുത്ത കുടുംബാംഗങ്ങൾക്ക്, സൗദിക്ക് പുറത്ത് താമസിക്കുന്ന അവരുടെ കുടുംബങ്ങളെ സൗദി സന്ദർശിക്കാൻ അനുമതി നൽകുന്ന വിസയാണ് ഇത്
സൗദി വിദേശകാര്യ മന്ത്രാലയം (MoFA) നൽകുന്ന ഒരു നിയമപരമായ രേഖയാണ് ഇത്, സൗദിയിൽ ജോലി ചെയ്യുന്നവർക്ക് അവരുടെ ഫസ്റ്റ്-ഡിഗ്രി ബന്ധുക്കൾ, അതായത് മാതാപിതാക്കൾ, ഭാര്യ, ഭർത്താവ് , കുട്ടികൾ,ഭാര്യാ പിതാവ്, ഭാര്യ മാതാവ് , സഹോദര ന്റെയോ സഹോദരിയുടെയൊകുടുംബം) എന്നിവർക്ക് സൗദിയിൽ സന്ദർശന വിസയിൽ എത്താം . നിയമപരമായ സൗദി താമസക്കാരനോ ഇഖാമ ഉടമയായ പൗരനോ മാത്രമേ ഫാമിലി വിസിറ്റ് വിസയ്ക്ക് അപേക്ഷിക്കാൻ കഴിയൂ. ഇതിനായി ഇഖാമയുടെ കാലാവധി 4 മാസമെങ്കിലും ഉണ്ടായിരിക്കണം.. ഇഖാമ ഉടമയുടെ ആശ്രിതർക്ക് അവരുടെ സ്വന്തം ഇഖാമകൾ ഉപയോഗിച്ച് വിസിറ്റ് വിസ അപേക്ഷയ്ക്കായി സ്വയം അപേക്ഷിക്കാൻ കഴിയില്ല
സൗദി വിസിറ്റ് വിസയെ കുറച്ച് ധാരാളം അബദ്ധ ധാരണകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് . അവയിലൊന്ന് ഫീസ് ഈടാക്കി വിസിറ്റ് വിസയെ റെസിഡന്‍സി വിസയാക്കി മാറ്റാനാകുമെന്നുള്ളതായിരുന്നു. ഫാമിലി വിസിറ്റ് വിസ ഇഖാമ ആക്കി മാറ്റാനുള്ള നീക്കത്തെക്കുറിച്ച് യാതൊരു നിര്‍ദ്ദേശവുമില്ലെന്ന് ജവാസാത്ത് ഔദ്യോഗീക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു
അതിനു പിന്നാലെയാണ് ഇപ്പോൾ പതിയ തെറ്റി ധാരണ പറക്കുന്നത് . വിസ പുതുക്കാന്‍ സൗദി അറേബ്യയ്ക്ക് പുറത്തേക്ക് പോകേണ്ട ആവശ്യമില്ലെന്നും കാലാവധി കഴിയുന്നതിന് ഏഴ് ദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ട് ഡയറക്ടറേറ്റിന്‍റെ (ജവാസത്ത്) ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ അബ്ശിര്‍ വഴി പുതുക്കാന്‍ കഴിയുമെന്നും ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് . തെറ്റായ സന്ദേശമാണ് ഇതും
സൗദി അറേബ്യയില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസ പുതുക്കുന്നതിന് വിസയുടെ കാലാവധി തീരുന്നതിന് മുൻപ് രാജ്യം വിടേണ്ടത് നിര്‍ബന്ധമാണ്. വിസ കാലാവധി കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം പിഴ ഈടാക്കും. എന്നിരുന്നാലും, സിംഗിള്‍ എന്‍ട്രി വിസയാണെങ്കില്‍, നിബന്ധനകള്‍ക്ക് വിധേയമായി ഡയറക്ടറേറ്റിന്‍റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ അബ്ശിര്‍ വഴി പാസ്പോര്‍ട്ട് പുതുക്കാം.
വ്യവസ്ഥകൾ അനുസരിച്ച്, നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് സന്ദർശകന് സേവനത്തിന്റെ നിർദ്ദിഷ്ട വ്യവസ്ഥകൾക്ക് അനുസൃതമായി സാധുവായ മെഡിക്കൽ ഇൻഷുറൻസ് ഉണ്ടായിരിക്കണം, കൂടാതെ സന്ദർശന വിസയുടെ മൊത്തം കാലയളവ് 180 ദിവസത്തിൽ കൂടരുത്. വിസിറ്റ് വിസ ഓഫ്‌ലൈനായി നീട്ടാവുന്നതാണ്. അതിനു ജവാസാത്ത് ഓഫീസ് , പാസ്പോര്ട് ഓഫീസിൽ Absher ആപ്പ് വഴി അപ്പോയിന്റ്മെന്റ് ശരിയാക്കാം.
അതേസമയം, സൗദി അറേബ്യയിലെ ഹുറൂബ് നിയമത്തില്‍ ഭേദഗതി വരുത്തി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. വിദേശ തൊഴിലാളി ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നെന്നോ ജോലിയില്‍ നിന്ന് ഒളിച്ചോടുകയോ ചെയ്തുവെന്ന് ആരോപിച്ച് സ്പോണ്‍സര്‍ നല്‍കുന്ന പരാതിയില്‍ മന്ത്രാലയം സ്വീകരിക്കുന്ന നിയമനടപടിയാണ് ഹുറൂബ്. പരാതി ലഭിച്ചാല്‍ ഹുറൂബ്എന്ന് സ്ഥിരപ്പെടുത്തുന്നതിന് മുൻപ് തൊഴിലാളിക്ക് രണ്ട് മാസത്തെ സാവകാശം അനുവദിക്കുന്നതാണ് നിയമത്തിലെ പുതിയ മാറ്റം.
https://www.facebook.com/Malayalivartha


























