ഓണാഘോഷത്തിന് തന്നെ വിളിച്ചില്ല; ഓണാഘോഷം ഇല്ലെന്നായിരുന്നു തന്നോട് പറഞ്ഞത്; ഓണാഘോഷവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ തന്നെ കൂടി അറിയിക്കാൻ പറഞ്ഞെങ്കിലും മുഖ്യമന്ത്രി ചെയ്തില്ല; ഗുരുതര ആരോപണമുന്നയിച്ച് ഗവർണർ

സർക്കാർ ഓണാഘോഷ പരിപാടികൾക്ക് ഗവർണറെ ക്ഷണിച്ചിരുന്നില്ല. ഈ വിഷയത്തിൽ ഗവർണർ പരാതി ഉന്നയിക്കുകയുണ്ടായി. ഓണാഘോഷത്തിന് തന്നെ വിളിച്ചില്ല എന്ന ആരോപണമാണ് ഗവർണർ ഉന്നയിച്ചിരിക്കുന്നത്.. പ്രസിഡണ്ടിന് നേരെ കേരള വിസി അപമാനകരമായ വാക്കുകൾ ഉപയോഗിച്ച് എന്നും അദ്ദേഹം പറഞ്ഞു. ഓണാഘോഷം ഇല്ലെന്നായിരുന്നു തന്നോട് പറഞ്ഞതെന്നും ഗവർണർ പറഞ്ഞു. ഓണാഘോഷവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ തന്നെ കൂടി അറിയിക്കാൻ പറഞ്ഞെങ്കിലും മുഖ്യമന്ത്രി ചെയ്തില്ല
അതേസമയം രാവിലെ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ;-
നിങ്ങൾക്ക് എന്തെങ്കിലും അറിയാനുണ്ടെങ്കിൽ രാജ്ഭവനിൽ ഒരു റിക്വസ്റ്റ് കൊടുത്തിട്ട് അറിയാൻ ശ്രമിക്കു എന്നാണ് ഗവർണർ പരിഹാസത്തോടെ പറഞ്ഞത്, ഈ കാര്യത്തെ കുറിച്ച് ഞാൻ പ്രതിക്കരിക്കാൻ തയ്യാറല്ല . നിങ്ങളിൽ ആരൊക്കെയാണ് യഥാർത്ഥ ജേണലിസ്റ്റുകൾ എന്നെനിക്കറിയില്ല. സിപിഎം പാർട്ടി കേഡർ ആളുകൾ ജേണലിസ്റ്റ് ആണെന്ന രീതിയിൽ വന്നിരിക്കുന്നു എന്നദ്ദേഹം വിമർശിച്ചു.
സംസാരിക്കാൻ ആവശ്യമുള്ളവർക്ക് രാജ് ഭവനിലേക്ക് വരാം. നിങ്ങളിൽ എത്ര പേര് യഥാർത്ഥ മാധ്യമ പ്രവർത്തകരാണ് ?ചിലർ മാധ്യമ പ്രവര്ത്തകര് ആയി നടിച്ച് പാർട്ടിക്ക് വേണ്ടി വന്നു നിൽക്കുന്നു. അത്തരം ആളുകളോട് സംസാരിച്ചു സമയം കളയാൻ ഇല്ലെന്നും ഗവര്‍ണര്‍ കർശനമായി പറഞ്ഞിരിക്കുകയാണ്. എന്നിട്ടദേഹം മുഖം തിരിച്ച് നടക്കുകയും ചെയ്തു. ഇതായിഉർന്നു ഈ വിഷയവുമായി ബന്ധപ്പെട്ട് ഗവർണ്ണറുടെ മറുപടി.
https://www.facebook.com/Malayalivartha


























