കുവൈത്തിൽ നിന്ന് 180 ദിവസത്തിലധികം സമയം പുറത്ത് കഴിഞ്ഞാൽ പടിക്ക് പുറത്ത്; കുടുംബ വിസക്കാർ ഉൾപ്പെടെ 5 വിഭാഗം പ്രവാസികളുടെ താമസരേഖ സ്വമേധയാ റദ്ദാകുമെന്നു മന്ത്രാലയം, ഇതിന്റെ കാലപരിധി കണക്കാക്കുക 2022 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കി

കുവൈത്തിൽ നിന്ന് 180 ദിവസത്തിലധികം സമയം പുറത്ത് കഴിയുന്ന കുടുംബ വിസക്കാർ ഉൾപ്പെടെ 5 വിഭാഗം പ്രവാസികളുടെ താമസരേഖ സ്വമേധയാ റദ്ദാകുമെന്നു മന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്. സർക്കാർ ജീവനക്കാർ, നിക്ഷേപ വിസക്കാർ, ആശ്രിതകുടുംബ വിസക്കാർ, വിദ്യാർത്ഥി വിസക്കാർ സ്വന്തം സ്പോൺസർഷിപ്പ് വിസക്കാർ, എന്നീ വിഭാഗത്തിൽപ്പെട്ടവർക്കും ഈ പുതിയ നിയമം ബാധകമാണ്.
അതോടൊപ്പം തന്നെ 2022 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കിയാണ് ഇതിന്റെ കാലപരിധി കണക്കാക്കുക. ഓഗസ്റ്റ് ഒന്നിനു മുമ്പ് കുവൈത്തിനു പുറത്ത് കഴിയുന്ന ഈ വിഭാഗത്തിൽപ്പെട്ടവർ 2023 ജനുവരി 31 മുമ്പായി രാജ്യത്ത് തിരിച്ചെത്തണം എന്നാണ് നിബന്ധന. ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കൂടാതെ ആർട്ടിക്കിൾ 18 വിസയിൽ ഉള്ളവർക്കും നേരത്തെ ഇത് നടപ്പിലാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























