'ഐന്‍ ദുബൈ' ഉടനെ തുറക്കില്ല; അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാട്ടില്ലെന്ന് ഔദ്യോഗിക വെബ്‍സൈറ്റിലൂടെ അറിയിച്ച് അധികൃതര്‍, തുറക്കുന്നത് അടുത്ത വര്ഷം അധ്യപത്യത്തോടെ...

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിരീക്ഷണ ചക്രമായ 'ഐന്‍ ദുബൈ' ഉടനെ തുറക്കില്ല എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാട്ടില്ലെന്ന് ഔദ്യോഗിക വെബ്‍സൈറ്റിലൂടെ അധികൃതര്‍ അറിയിക്കുകയുണ്ടായി. അടുത്ത വര്‍ഷത്തെ ആദ്യ പാദത്തോടെ മാത്രമേ ഐന്‍ ദുബൈയുടെ അത്ഭുതക്കാഴ്ചകള്‍ ആസ്വദിക്കാന്‍ സന്ദര്‍ശകര്‍ക്ക് സാധിക്കൂവെന്നാണ് ലഭ്യമാകുന്ന പുതിയ വിവരം.
അതോടൊപ്പം തന്നെ മുന്‍കൂട്ടി നിശ്ചയിച്ച ചില നിര്‍മാണ പ്രവൃത്തികള്‍ക്ക് വേണ്ടി ഈ വര്‍ഷം മാര്‍ച്ച് 14 മുതലാണ് ഐന്‍ ദുബൈയിലേക്ക് പൊതുജനങ്ങളുടെ പ്രവേശനം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത്. റമദാന്‍ മാസത്തിന് ശേഷം പെരുന്നാളോടെ വീണ്ടും തുറക്കുമെന്നായിരുന്നു അന്ന് അറിയിച്ചിരുന്നത്. എന്നാല്‍ പുതിയ അറിയിപ്പ് പ്രകാരം ഐന്‍ ദുബൈ വീണ്ടും തുറക്കുന്ന തീയ്യതി പിന്നീട് അറിയിക്കുമെന്നാണ് വെബ്‍സൈറ്റില്‍ നല്‍കിയിരിക്കുന്ന സന്ദേശം എന്നത്. കഴിഞ്ഞ മാസങ്ങളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുകയായിരുന്നുവെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ ദുബൈ ബ്ലൂ വാട്ടര്‍ ഐലന്റില്‍ സ്ഥിതി ചെയ്യുന്ന 'ഐന്‍ ദുബായ്' കഴിഞ്ഞ ഒക്ടോബര്‍ 21നാണ് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. 250 മീറ്റര്‍ ഉയരമുള്ള ഈ ഒബ്‍സര്‍വേഷന്‍ വീലിന്, 'ലണ്ടന്‍ ഐ'യുടെ ഇരട്ടിയോളം ഉയരവുമുണ്ട്. ദുബൈയുടെ കണ്ണ് എന്ന് അര്‍ത്ഥം വരുന്ന 'ഐന്‍ ദുബൈ'യിലൂടെ ദുബൈ നഗരത്തിന്റെ 360 ഡിഗ്രി കാഴ്‍ച ആസ്വദിക്കാനും കഴിയുന്നതാണ്. 40 പേര്‍ക്ക് വരെ കയറാനാവുന്ന 48 ആഡംബര ക്യാബിനുകളാണ് ഇതിൽ ഉള്ളത്. ഒരു തവണ പൂര്‍ണമായി കറങ്ങിയെത്താന്‍ 38 മിനിറ്റുകളാണ് ഇതിനായി വേണ്ടി വരുന്നത്.
https://www.facebook.com/Malayalivartha


























