"ഗവർണറുടെ മാനസികാരോഗ്യം വിദഗ്ധ ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കണം", ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ഷിബു ബേബി ജോൺ

ഗവര്‍ണര്‍ - സംസ്ഥാന സര്‍ക്കാര്‍ പോര് ഒരു അയവുമില്ലാതെ മുന്നോട്ടുപോകുകയാണ്. അതിനിടെ ഗവർണറുടെ ഭാഗത്ത് നിന്നും അസാധാരണമായ നീക്കമാണ് ഇന്നുണ്ടായത്. ധനമന്ത്രിയിലുള്ള പ്രീതി നഷ്ടമായെന്നും തൽസ്ഥാനത്ത് നിന്നും അദ്ദേഹത്തെ മറ്റണമെന്നും അവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രി പിണറായി വിജയന് കത്തയയ്ക്കുകയുണ്ടായി.
ഗവർണറുടെ പ്രതിച്ഛായ തകർക്കാനും ഗവർണറുടെ ഓഫീസിന്റെ അന്തസ് നശിപ്പിക്കാനും ബാലഗോപാൽ ശ്രമിച്ചുവെന്നാണ് ഗവര്‍ണര്‍ കത്തില്‍ പറയുന്നത്. ബാലഗോപാൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍,ഗവർണറുടെ ആവശ്യം മുഖ്യമന്ത്രി കണ്ണും പൂട്ടി തള്ളിയിരിക്കുകയാണ്. മന്ത്രിയുടെ പ്രസംഗം ഗവർണറെ അപമാനിക്കുന്നത് അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയത്.
ഇപ്പോൾ ഇതാ ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്ക് പിന്നാലെ അദ്ദേഹത്തെ രൂക്ഷ ഭാഷയിൽ വിമർശിച്ചിരിക്കുകയാണ് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോൺ. ഗവർണറുടെ മാനസികാരോഗ്യം വിദഗ്ധ ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കണമെന്നാണ് ഷിബു ബേബി ജോണിന്‍റെ വിമര്‍ശനം. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
വിഷയത്തിൽ പ്രതികരിച്ച് കാനം രാജേന്ദ്രനും രംഗത്തുവന്നിരുന്നു. ''ഗവർണർക്ക് സ്വന്തം അധികാരം എന്തെന്ന് അറിയില്ല. ഒരു മന്ത്രിയെ നിയമിക്കാനോ പിരിച്ചുവിടാനോ ഗവർണർക്ക് അധികാരമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. സഭയുടെ നേതാവെന്ന നിലയിൽ മുഖ്യമന്ത്രിയാണ് ആരാണ് മന്ത്രിയായിരിക്കണമെന്ന് ഗവർണറോട് ശുപാർശ ചെയ്യുന്നത്. ഇങ്ങനെ പറഞ്ഞാൽ ആരെങ്കിലും ഉടനെ പിരിച്ചു വിടാൻ പോകുന്നോ? ധൈര്യമുണ്ടെങ്കിൽ പുറത്താക്കട്ടെ.
ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റാണ്. ഗവർണർ ജനാധിപത്യത്തെ മാത്രമല്ല, ഭരണഘടനയെ തന്നെ വെല്ലുവിളിച്ചു കൊണ്ടിരിക്കുകയാണെന്നും കാനം രാജേന്ദ്രൻ പ്രതികരിച്ചു.അതേസമയം, നേരത്തെ തന്നെ ധനമന്ത്രി കെ.എൻ. ബാലഗോപാലിനെയും ഗവർണർ വിമർശിച്ചു. മദ്യവും ലോട്ടറിയും വിറ്റ് വരുമാനമുണ്ടാക്കുന്ന വിദ്യാഭ്യാസത്തെക്കുറിച്ച് മന്ത്രി തനിക്ക് ക്ലാസ് എടുക്കേണ്ടെന്നായിരുന്നു അദ്ദേഹം പരിഹസിച്ചത്.
അതേസമയം മന്ത്രിമാർക്കുള്ള ഒരു മുന്നറിയിപ്പ് ഗവർണർ നൽകിയതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ ഇത് വരെ കഴിഞ്ഞിട്ടില്ല. ഗവർണറുടെ സ്ഥാനത്തിന്റെ അന്തസ്സ് കുറച്ചു കാണിച്ചാൽ മുഖ്യമന്തിക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രിമാരെ ആ സ്ഥാനത്ത് നിന്നും പിൻവലിക്കുമെന്നും ഗവർണ്ണർ മുന്നറിയിപ്പ് കൊടുത്ത് കൊണ്ടുള്ള ട്വീറ്റ് വന്നിരുന്നു. അന്തസ് കെടുത്താൻ നോക്കിയാൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരെ പിൻ വലിക്കാൻ പോലും താൻ മടിക്കില്ലെന്ന കർശന മുന്നറിയിപ്പ് ഗവർണർ കൊടുക്കുകയുണ്ടായി. ട്വിറ്ററ്ററിലൂടെയാണ് അദ്ദേഹം ഈ കാര്യം ചൂണ്ടികാണിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണറെ ഉപദേശിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. എന്നാല്‍ ഗവര്‍ണര്‍ പദവിയുടെ അന്തസ് കെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് ഗവര്‍ണർ ചൂണ്ടിക്കാണിച്ചത്.
കൂടാതെ സർവകലാശാല വി സിമാർക്കെയിരായ നടപടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധം കടുപ്പിക്കുകയാണ് സർക്കാർ. പിപ്പിടി വിദ്യ പരാമർശം ആവർത്തിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ രാജ്‌ഭവനിലേയ്ക്ക് എൽഡിഎഫ് പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha


























