സമൃദ്ധമായ മഴ ലഭിക്കുന്നതിനായി ഖത്തറിൽ നാളെ പ്രാര്‍ത്ഥന നടത്തും; ഇസ്തിസ്ഖ പ്രാര്‍ഥന എന്ന് അറിയപ്പെടുന്ന മഴ പ്രാര്‍ത്ഥനയ്ക്ക് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി നേതൃത്വം കൊടുക്കും

ഫുട്ബാൾ മാമാങ്കത്തിനായി ഒരുങ്ങുന്ന ഖത്തറിൽ കൂട്ടപ്രാർത്ഥന. സമൃദ്ധമായ മഴ ലഭിക്കുന്നതിനായി നാളെ പ്രാര്‍ത്ഥന നടത്തുമെന്ന് അറിയിച്ചിരിക്കുകയാണ്. ഇസ്തിസ്ഖ പ്രാര്‍ഥന എന്ന് അറിയപ്പെടുന്ന മഴ പ്രാര്‍ത്ഥനയ്ക്ക് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി നേതൃത്വം കൊടുക്കുന്നതാണ്. രാവിലെ 5.53 നാണ് ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ മഴ പ്രാര്‍ത്ഥന നടക്കുക. കൂടാതെ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ശൈലി പിന്തുടര്‍ന്നാണ് ഇസ്തിസ്ഖ പ്രാര്‍ഥന നടത്തി വരുന്നത്. അല്‍ വജ്ബ പാലസിലെ പ്രാര്‍ഥനാ കേന്ദ്രത്തില്‍ ജനങ്ങള്‍ക്കൊപ്പം അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇസ്തിസ്ഖ പ്രാര്‍ത്ഥനാ നമസ്‌കാരത്തില്‍ പങ്കെടുക്കുന്നതാണ്.
അതോടൊപ്പം തന്നെ രാജ്യത്തെ മറ്റ് പള്ളികളിലും ഇസ്തിസ്ഖ പ്രാര്‍ത്ഥന നടക്കും എന്ന് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മഴ പ്രാര്‍ത്ഥനക്ക് മുന്‍പായി വിശ്വാസികള്‍ വ്രതമെടുക്കല്‍, സക്കാത്ത് നല്‍കല്‍, അല്ലാഹുവിനോട് പശ്ചാത്തപിക്കല്‍, മിസ് വാക്ക് ഉപയോഗിക്കല്‍, ശരീരം ശുചീകരിക്കല്‍ തുടങ്ങിയവ നിര്‍വഹിക്കണം എന്നും ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിക്കുകയുണ്ടായി .
ആബാലവൃദ്ധം ജനങ്ങളാണ് ഇസ്തിസ്ഖ പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നത്. മുതിര്‍ന്നവരില്‍ ഭൂരിഭാഗം പേരും നോമ്പ് അനുഷ്ഠിച്ചാണ് മഴ നമസ്‌കാരം നടത്തുന്നത്. നോമ്പുകാരന്റെ പ്രാര്‍ത്ഥന അല്ലാഹു തള്ളില്ല എന്ന പ്രവാചകന്റെ വചനം അടിസ്ഥാനമാക്കിയാണ് വ്രതം അനുഷ്ഠിച്ച് പ്രാര്‍ത്ഥന നടത്തുന്നത്. കഴിഞ്ഞ വര്‍ഷവും ഖത്തറില്‍ മഴ പ്രാര്‍ത്ഥന നടത്തിയിട്ടുണ്ട്.
അതേസമയം ഈ വാരാന്ത്യത്തില്‍ ഖത്തറില്‍ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം എന്നത്. അടുത്ത ദിവസങ്ങളിലായി ഖത്തറിലെ കുറഞ്ഞ താപനില 28 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 36 ഡിഗ്രി സെല്‍ഷ്യസും ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇഴിഞ്ഞ ജൂലൈയില്‍ 60 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് ഖത്തറില്‍ ലഭിച്ചത്. ജൂലൈ മാസത്തില്‍ തന്നെ ഖത്തറില്‍ ആദ്യമായാണ് ഇത്രയും മഴ ലഭിക്കുന്നത്. മാറിയ കാലാവസ്ഥയുടെ സാഹചര്യത്തില്‍ അടുത്ത വര്‍ഷം താപനിലയില്‍ കുറവുണ്ടാകും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























