മാസങ്ങൾക്കു ശേഷം സൗദി ഭരണാധികാരി സൽമാൻ രാജാവ് റിയാദിൽ എത്തി; കിങ് ഖാലിദ് വിമാനത്താവളത്തിൽ എത്തിയ രാജാവിനെ ഏറെ ആദരവോടെ സ്നേഹിച്ചു

സൗദി ഭരണാധികാരി സൽമാൻ രാജാവ് ചൊവ്വാഴ്ച വൈകിട്ടോടെ ജിദ്ദയിൽ നിന്നു റിയാദിലെത്തിയതായി റിപ്പോർട്ട്. ഇക്കഴിഞ്ഞ കുറച്ച് മാസങ്ങൾ രാജാവ് ജിദ്ദയിലായിരുന്നു ചിലവഴിച്ചിരുന്നത്. കിങ് ഖാലിദ് വിമാനത്താവളത്തിൽ എത്തിയ രാജാവിനെ റിയാദ് മേഖലയിലെ അമീർ ഫൈസൽ ബിൻ ബന്ദർ രാജകുമാരനും റിയാദ് മേഖലയുടെ ഡെപ്യൂട്ടി അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരനും ചേർന്നു സ്വീകരിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ഖാലിദ് ബിൻ ഫഹദ് ബിൻ ഖാലിദ് രാജകുമാരൻ, മൻസൂർ ബിൻ സൗദ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ, ഖാലിദ് ബിൻ സാദ് ബിൻ ഫഹദ് രാജകുമാരൻ, സത്താം ബിൻ സൗദ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ, ഫൈസൽ ബിൻ സൗദ് ബിൻ മുഹമ്മദ് രാജകുമാരൻ, പ്രിൻസ് ഡോ. ഹുസാം ബിൻ സൗദ് ബിൻ അബ്ദുൽ അസീസ്, റകാൻ ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ തുടങ്ങി നിരവധി മുതിർന്ന ഉദ്യോഗസ്ഥരും രാജാവിനെ അനുഗമിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























