കൊറോണ വ്യാപന ഭീതി; കുവൈത്ത് വിട്ടത് 382,000 പ്രവാസികളെന്ന് കണക്കുകള്‍, നാഷണൽ ബാങ്ക് ഓഫ് കുവൈത്തിന്‍റെ റിപ്പോർട്ട് അനുസരിച്ച് ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ രാജ്യത്ത് എത്തിയവരുടെ എണ്ണത്തിൽ 2.3 ശതമാനം വർധനയുണ്ടായി

ലോകത്തെ ആകമാനം ഭീതിയിലാക്കിയ കൊറോണ വ്യാപനം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നും നിരവധി പ്രവാസികളാണ് നാട്ടിലേക്ക് മടങ്ങിയത്. തൊഴിൽ നഷ്ടപ്പെട്ട കൊടിയ ദുരിതത്തിൽ കഴിഞ്ഞ പല പ്രവാസികളെയും വിവിധ സാമൂഹിക സംഘടനകളുടെ സഹായത്തോടെയാണ് നാട്ടിൽ എത്തിച്ചത്. അത്തരം വാർത്തകൾ ഏറെ വേദനയോടെയാണ് നാം കേട്ടത്. നിലവിൽ സ്വദേശിവത്കരണം കടുപ്പിക്കുമ്പോഴും സമാന അവസ്ഥ തന്നെയാണ് പ്രവാസികൾ നേരിടുന്നത്.
ഇപ്പോഴിതാ കുവൈറ്റിൽ നിന്നും ഏറെ ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. അതായത് കൊറോണ വ്യാപന വേളയിൽ കുവൈത്ത് വിട്ടത് 382,000 പ്രവാസികളെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുകയാണ്. നാഷണൽ ബാങ്ക് ഓഫ് കുവൈത്തിന്‍റെ റിപ്പോർട്ട് അനുസരിച്ച് ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ രാജ്യത്ത് എത്തിയവരുടെ എണ്ണത്തിൽ 2.3 ശതമാനം വർധനയുണ്ടായതായും പറയുന്നു.
എന്നാല്‍ വാർഷികാടിസ്ഥാനത്തിൽ തന്നെ നോക്കുമ്പോൾ ഇത് ഇപ്പോഴും കുറവാണ്. 2019ലെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയതിനേക്കാൾ 11.4 ശതമാനത്തിന്റെ കുറവാണ് വന്നിട്ടുള്ളതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2022ന്റെ ആദ്യ പകുതിയിലെ കണക്കുകൾ പ്രകാരം കുവൈത്തിലെ ജനസംഖ്യ വ്യത്യസ്തമായ തലത്തിലാണ് നിലവിൽ മുന്നോട്ട് പോകുന്നത്. എന്നാൽ, വാർഷികാടിസ്ഥാനത്തിൽ അത് 3.5 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തുകയും ചെയ്യുകയാണ്.
അതോടൊപ്പം തന്നെ ലേബർ മാർക്കറ്റിൽ കഴിഞ്ഞ വർഷം കുവൈത്തി പൗരന്മാരുടെ തൊഴിൽ നിരക്കിൽ ഗണ്യമായ വർധനയുണ്ടായി. സ്വകാര്യ മേഖലയിലെ തൊഴിൽ അവസരങ്ങൾ കൂടിയതാണ് ഇതിന്റെ കാരണം എന്നത്. രാജ്യത്തേക്ക് എത്തുന്നവരുടെ കാര്യത്തിൽ ഇന്ത്യക്കാരുടെ എണ്ണത്തിലാണ് ഏറ്റവും കുറവ് വന്നിട്ടുള്ളത്. വാർഷികാടിസ്ഥാനത്തിൽ തന്നെ 15 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. രണ്ടാമതുള്ളത് ഈജിപ്തിൽ നിന്നുള്ളവരാണ്.
അതേസമയം കുവൈത്തിലെ തൊഴില്‍ വിസയുള്ളവർ ഒക്ടോബർ 31ന് മുമ്പ് കുവൈത്തിൽ പ്രവേശിച്ചില്ലെങ്കില്‍ തൊഴില്‍ വിസ റദ്ദാകുമെന്ന് അധികൃതര്‍ അറിയിക്കുകയുണ്ടായി. ആര്‍ട്ടിക്കിള്‍ 18 പ്രകാരമുള്ള പ്രൈവറ്റ് വിസയ്ക്കാണ് ഈ കാലയളവ് ബാധകമാകുന്നത്. ഈ വിസയ്ക്ക് 2022 മേയ് ഒന്ന് മുതലാണ് ആറുമാസത്തിനുള്ള സമയപരിധി കണക്കാക്കുകയെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു.
https://www.facebook.com/Malayalivartha


























