യുഎഇ മുഴുവൻ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല; ദുബായിൽ നിന്ന് കാണാതായ കോഴിക്കോട് കൊയിലാണ്ടി സ്വദേശി അമൽ സതീഷിനെ തേടി ബന്ധുക്കളും സുഹൃത്തുക്കളും, കാണാതായിട്ട് ഒരാഴ്ച പിന്നിട്ടെങ്കിലും യാതൊരു സൂചനയും ലഭിക്കാത്തതിൽ എല്ലാവരും കടുത്ത ആശങ്കയിൽ

ദുബായിൽ നിന്ന് മലയാളി യുവാവിനെ കാണാതായിട്ട് ഒരാഴ്ച പിന്നിട്ടു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി കടലൂർ പുത്തലത്തു വീട്ടിൽ അമൽ സതീഷി (29)ന് വേണ്ടി ബന്ധുക്കളും സുഹൃത്തുക്കളും തിരച്ചിൽ തുടരുകയാണ്. യുഎഇ മുഴുവൻ അന്വേഷണം നടത്തിയെങ്കിലും ഒരു ഫലമുണ്ടായില്ല. പൊലീസും തിരച്ചിൽ നടത്തുകയാണ്. കാണാതായിട്ട് ഒരാഴ്ച പിന്നിട്ടെങ്കിലും യാതൊരു സൂചനയും ലഭിക്കാത്തതിൽ തന്നെ എല്ലാവരും കടുത്ത ആശങ്കയിലാണെന്ന് അൽഐനിൽ ജോലി ചെയ്യുന്ന ബന്ധു സുജിത് മനോരമ ഓൺലൈനോട് പറയുകയുണ്ടായി. നാട്ടിൽ മാതാപിതാക്കളും സഹോദരിയുമാണ് ഉള്ളത്. അവരോട് എന്തു പറയണമെന്നറിയാതെ യുഎഇയിലുള്ള ബന്ധുക്കൾ കുഴങ്ങുകയാണ്.
അതോടൊപ്പം തന്നെ ആറ് മാസം മുൻപ് യുഎഇയിലെത്തിയ അമൽ വർസാനിലെ ഇലക്ട്രിക്കൽ കമ്പനിയിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു. ഈ മാസം 20 ന് വൈകിട്ട് 4.30ന് പുറത്തിറങ്ങിയ യുവാവ് പിന്നീട് ജോലിക്കെത്തിയിരുന്നില്ല. മഞ്ഞ കലർന്ന ടി ഷേർട്ടായിരുന്നു ഇൗ സമയത്ത് ധരിച്ചിരുന്നത്. ഇതേതുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ബിരുദ പഠനം പൂർത്തിയാക്കാതെയാണ് അമൽ യുഎഇയിലേക്ക് എത്തിയത്. ജോലിയോട് അത്ര തത്പരനല്ലാത്ത ഇയാൾ നാട്ടിലേക്കു പോകണമെന്ന് ആഗ്രഹിച്ചിരുന്നു. ഇതിനായി തൊഴിലധികൃതരോട് പാസ്പോർട്ട് ചോദിച്ചിരുന്നെങ്കിലും, തിരിച്ചുവരുമെന്ന് മറ്റൊരാൾ ഉറപ്പ് നൽകാതെ തരില്ലെന്നായിരുന്നു മാനേജർ അറിയിച്ചിരുന്നത്. ഇതേ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു.
അതേസമയം കാണാതായ ശേഷം അമൽ തന്റെ സുഹൃത്തിനെ ഫോൺ വിളിച്ചിരുന്നുവെന്ന് സുജിത് പറഞ്ഞു. താനൊരു ബസിലാണെന്നും കാടുള്ള പ്രദേശത്ത് കൂടെയാണ് പോകുന്നതെന്നുമാണ് വ്യക്തമാക്കിയത്. പിന്നീട് യാതൊരു വിവരവുമിലായിരുന്നു. അതിന് ശേഷം മൊബൈൽ ഫോണും സ്വിച്ഡ് ഓഫാണ്. അടുത്ത ദിവസം തന്നെ റാഷിദിയ്യ പൊലീസിൽ പരാതി നൽകുകയായിരുന്നു. മാനസിക സമ്മർദം അനുഭവിക്കുന്നവരെ പ്രവേശിപ്പിക്കാറുള്ള അവീർ എമിഗ്രേഷനിലെ സൈക്യാട്രിക് ആശുപത്രിയിൽ പൊലീസ് നിർദേശത്തെ തുടർന്ന് സുജിത്തും ബന്ധുക്കളും അന്വേഷിച്ചെങ്കിലും കാണുവാൻ കഴിഞ്ഞിരുന്നില്ല.
https://www.facebook.com/Malayalivartha


























