സെപ്തംബർ മാസത്തിൽ പ്രവാസികൾ നാട്ടിലേയക്കയച്ച തുകയിൽ വൻ ഇടിവ്; സൗദി അറേബ്യയിൽ നിന്നും സ്വദേശങ്ങളിലേയ്ക്ക് അയച്ചത് 1133 കോടി റിയാൽ

സ്വദേശിവത്കരണം കടുപ്പിച്ചിരിക്കുന്ന സൗദിയിൽ പ്രവാസികൾ തൊഴിൽ ചെയ്യാൻ ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ മറ്റൊരു വാർത്ത കൂടി പുറത്ത് വരുകയാണ്. അതായത് സെപ്തംബർ മാസത്തിൽ പ്രവാസികൾ നാട്ടിലേയക്കയച്ച തുകയിൽ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. സൗദി അറേബ്യയിൽ നിന്നും പ്രവാസികൾ സെപ്തംബർ മാസത്തിൽ സ്വദേശങ്ങളിലേയ്ക്ക് അയച്ചത് 1133 കോടി റിയാൽ എന്നതാണ്. 302 കോടി ഡോളറിന് അടുപ്പിച്ച് മൂല്യം വരുന്നതാണ് സർക്കാർ രേഖകൾ പ്രകാരം നിയമാനുസൃതമായി അയക്കപ്പെട്ട ഇത്രയും തുക എന്നത്.
അതോടൊപ്പം തന്ന്നെ കഴിഞ്ഞ വർഷം ഇതേ സമയം ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി അയക്കപ്പെട്ട മൊത്തം തുക പ്രകാരം ഇത്തവണ 15.1 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സെപ്തംബറിൽ പ്രവാസികൾ 1335 കോടി റയാൽ അതത് രാജ്യങ്ങളിലേയ്ക്ക് അയയ്ക്കുകയും ചെയ്തിരുന്നു.
എന്നാൽ മറ്റ് മാസങ്ങളിൽ പ്രവാസികൾ സൗദിയ്ക്ക് പുറത്തേയ്ക്ക് അയച്ച പണത്തിലും കഴിഞ്ഞ വർഷത്തേക്കാൾ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജൂലൈ, ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ 3960 കോടി റിയാലിന്റെ വിനിമയം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത്തവണ 3485 കോടി റിയാൽ മാത്രമാണ് ഇത്തരത്തിൽ പുറത്തേയ്ക്ക് അയച്ചത് എന്നാണ് അറിയാൻ കഴിയുന്നത്. റെമിറ്റൻസിൽ ഇത് പ്രകാരം രേഖപ്പെടുത്തിയ 12 ശതമാനം കുറവ് 2019ലെ രണ്ടാം പാദത്തിൽ രേഖപ്പെടുത്തിയ 19 ശതമാനത്തിന് ശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ നിരക്കാണ് എന്നതാണ്.
https://www.facebook.com/Malayalivartha


























