ആരാധകരേ ശാന്തരാകുവിൻ; ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിനെത്തുന്ന ആരാധകര്‍ക്കു വേണ്ടി ദുബായ്, പ്രത്യേക മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ വിതരണം ആരംഭിച്ച് അധികൃതർ, ഈ പ്രത്യേക വിസ 90 ദിവസത്തേക്ക്

ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിനെത്തുന്ന ആരാധകര്‍ക്കു വേണ്ടിയുള്ള പ്രത്യേക മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ വിതരണം തുടങ്ങിയിരിക്കുകയാണ് ദുബായ്. അതായത് ജോര്‍ദ്ദാനില്‍ നിന്നുള്ള മോഹമ്മദ് ജലാലാണ് ഈ പ്രത്യേക വിസ നേടുന്ന ആദ്യത്തെ ഫുട്ബോള്‍ ആരാധകന്‍. ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേര്‍സ് അഫയര്‍സാണ് ഈ വിസ നല്‍കുന്നത്. 90 ദിവസത്തേക്കാണ് ഈ പ്രത്യേക വിസ ലഭിക്കുക.
അങ്ങനെ ഫുട്ബോള്‍ ആരാധകര്‍ക്കായി ഖത്തര്‍ നല്‍കുന്ന ഫാന്‍ പാസായ 'ഹയ്യ കാര്‍ഡ്' ഉള്ളവര്‍ക്ക് 100 ദിര്‍ഹത്തിന് ഈ വിസ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ക്കായി അപേക്ഷകരെ ക്ഷണിച്ചതിന് പിന്നാലെ തന്നെ നിരവധി പേരാണ് അപേക്ഷിച്ചതെന്നാണ് ജിഡിആര്‍എഫ്എ ഡയറക്ടര്‍ ജനറല്‍ ലെഫ്. ജനറല്‍ മൊഹമ്മദ് അഹമ്മദ് അല്‍ മാറി വ്യക്തമാക്കിയിരിക്കുന്നത്. 1.4 മില്യണ്‍ ആളുകളെയാണ് ലോകകപ്പ് കാണാനായി ഖത്തറിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.
അതോടൊപ്പം തന്നെ ഖത്തറിലേക്ക് ഷട്ടില്‍ സര്‍വ്വീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ദുബായ് ഉള്ളത്. വിസ ലഭിക്കുന്ന ഫുട്ബോള് ആരാധകര്‍ക്ക് ദുബായില്‍ താമസിക്കാനും അനുമതിയുമുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഫുട്ബോള്‍ ആരാധകര്‍ക്കായി പ്രത്യേകം ഫാന്‍ സോണുകളും ഒരുങ്ങുകയാണ്.
അതേസമയം പ്രത്യേക മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ ലഭിക്കുന്ന ഫുട്ബോള് ആരാധകര്‍ക്ക് 90 ദിവസത്തെ കാലയളവില്‍ യുഎഇയില്‍ എത്ര തവണ വേണമെങ്കിലും പ്രവേശിക്കുകയും രാജ്യത്തു നിന്ന് പുറത്തുപോവുകയും ചെയ്യാവുന്നതാണ്. ഖത്തര്‍ ലോകകപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. നവംബര്‍ ഇരുപതിന് അല്‍ ബയത് സ്റ്റേഡിയത്തിലാണ് കിക്കോഫ് നടക്കുക. ചരിത്രത്തിൽ തന്നെ ലോകകപ്പിന് വേദിയാവുന്ന ഏറ്റവും ചെറിയ രാജ്യമാണ് ഖത്തര്‍. ഇക്വഡോര്‍ ഖത്തര്‍ മത്സരത്തോടെയാണ് ലോകകപ്പിന് തുടക്കമാവുക. ഡിസംബര്‍ പതിനെട്ടിനാണ് കിരീടപ്പോരാട്ടം നടക്കുക.
https://www.facebook.com/Malayalivartha


























