42 വര്‍ഷമായി യുഎഇയില്‍; വർഷങ്ങളായുള്ള കാത്തിരിപ്പുകൾക്ക് അവസാനം കുറിച്ച് ഒരു കിലോഗ്രാം വീതം 24 ക്യാരറ്റ് സ്വര്‍ണം സ്വന്തമാക്കി ഇന്ത്യക്കാരന്‍ വിനയ്‍കുമാര്‍ ഗാന്ധി, ഒരിക്കല്‍ ഗ്രാന്റ് പ്രൈസ് തന്നെ സ്വന്തമാവുമെന്ന പ്രതീക്ഷയില്‍ ഇനിയും ഭാഗ്യപരീക്ഷണം തുടരാൻ തീരുമാനം...

ബിഗ് ടിക്കറ്റിൽ വീണ്ടും ഭാഗ്യം പ്രവാസിക്ക്. അതായത് ഒക്ടോബര്‍ മാസത്തിലുടനീളം അബുദാബി ബിഗ് ടിക്കറ്റ് നടത്തിയ പ്രതിവാര നറുക്കെടുപ്പുകളിലൂടെ ഓരോ ആഴ്ചയും ഒരു കിലോഗ്രാം വീതം 24 ക്യാരറ്റ് സ്വര്‍ണം സ്വന്തമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കള്‍ക്ക് ഉണ്ടായിരുന്നത്. ഇന്ത്യക്കാരന്‍ വിനയ്‍കുമാര്‍ ഗാന്ധിയാണ് കഴിഞ്ഞ മാസത്തെ അവസാന പ്രതിവാര നറുക്കെടുപ്പില്‍ വിജയിയായി സ്വര്‍ണ സമ്മാനം സ്വന്തമാക്കിയിരിക്കുന്നത്.
42 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന വിനയ്‍കുമാര്‍, നിലവിൽ അബുദാബിയില്‍ അക്കൗണ്ട് മാനേജരായി ജോലി ചെയ്തുവരുകയാണ്. സുഹൃത്തുക്കളില്‍ നിന്ന് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞതിന് ശേഷം, വിനയ്‍കുമാര്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയാണ് ചെയ്തത്. തന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ മുപ്പതിലധികം പേരുമായി ചേര്‍ന്ന് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഭാഗ്യം പരീക്ഷിക്കുന്നു. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം ഒടുവില്‍ സമ്മാനം കിട്ടിയെന്ന് അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ ലഭിച്ച സന്തോഷത്തിലാണ് ഇപ്പോൾ അദ്ദേഹം.
എന്നാല്‍ എന്നെങ്കിലും ഒരിക്കല്‍ ഗ്രാന്റ് പ്രൈസ് തന്നെ സ്വന്തമാവുമെന്ന പ്രതീക്ഷയില്‍ ഇനിയും ഭാഗ്യപരീക്ഷണം തുടരാനാണ് അദ്ദേഹത്തിന്റെ തീരുമാനം എന്നത്. ബിഗ് ടിക്കറ്റ് ഉപഭോക്താക്കള്‍ക്ക് നല്‍കാനുള്ള സന്ദേശം എന്താണെന്ന് ചോദിച്ചപ്പോള്‍, എല്ലാ മാസവും ടിക്കറ്റെടുക്കുന്നത് തുടരണമെന്നും ഒരിക്കലും പ്രതീക്ഷ നഷ്ടപ്പെടരുതെന്നും ഒരു ദിവസം നിങ്ങളും വിജയിയാവുമെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha


























