സൗദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‍വേയിൽ സാങ്കേതിക തകരാർ; മണിക്കുറുകളോളം ഗതാഗതം തടസപ്പെട്ടു, കോസ്‍വേയില്‍ കുടുങ്ങിക്കിടന്നത് ആയിരക്കണക്കിന് വാഹനങ്ങൾ

സൗദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‍വേയിലുണ്ടായ സാങ്കേതിക തകരാറുകള്‍ കാരണം മണിക്കുറുകളോളം ഗതാഗതം തടസപ്പെട്ടതായി റിപ്പോർട്ട്. ആയിരക്കണക്കിന് വാഹനങ്ങളാണ് കോസ്‍വേയില്‍ കുടുങ്ങിക്കിടന്നത്. പിന്നീട് രാത്രിയോടെ തന്നെ തകരാര്‍ പരിഹരിക്കുകയുണ്ടായി.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് കോസ്‍വേയില്‍ ചില സാങ്കേതിക പ്രശ്നങ്ങളുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തുകൊണ്ട് രംഗത്ത് എത്തിയത്. സൗദി അറേബ്യയില്‍ നിന്ന് ബഹ്റൈനിലേക്കും ബഹ്റൈനില്‍ നിന്ന് സൗദി അറേബ്യയിലേക്കുമുള്ള ഗതാഗതം ഒരുപോലെ തടസപ്പെടുകയുണ്ടായി.
അങ്ങനെ രൂക്ഷമായ ഗതാഗതക്കുരുക്ക് കാരണം നിരവധിപ്പേര്‍ മടങ്ങിപ്പോവുകയും ചെയ്‍തു. സാങ്കേതിക തകരാറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കോസ്‍വേ അതോറിറ്റി ഇതുവരെ പുറത്തുവിട്ടിട്ടില്ല. മണിക്കൂറുകള്‍ക്ക് ശേഷം തകരാര്‍ പരിഹരിച്ച് ഗതാഗതം പുനഃസ്ഥാപിക്കുകയുണ്ടായി. വാഹനങ്ങള്‍ കോസ്‍വേയില്‍ കുടുങ്ങിക്കിടക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും നിരവധിപ്പേര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























