നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളിൽ മോഷണം; ബഹ്റൈനില്‍ ഇലക്ട്രിക്കല്‍ വയറുകളും നിര്‍മ്മാണ സാമഗ്രികളും മോഷ്ടിച്ച പ്രവാസി അറസ്റ്റില്‍
ബഹ്റൈനില്‍ ഇലക്ട്രിക്കല്‍ വയറുകളും നിര്‍മ്മാണ സാമഗ്രികളും മോഷ്ടിച്ച പ്രവാസി അറസ്റ്റിലായതായി റിപ്പോർട്ട്. നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളിലാണ് ഇത്തരത്തിൽ മോഷണം നടന്നത്. വടക്കന്‍ ഗവര്‍ണറേറ്റിലാണ് സംഭവം നടന്നത്. ശക്തമായ അന്വേഷണത്തിനൊടുവില്‍ 32കാരനായ പ്രതിയെ പിടികൂടുകയാണ് ചെയ്തത്. ഏഷ്യക്കാരനാണ് ഇയാള്‍ എന്നാണ് ലഭ്യമാകുന്ന വിവരം.
അതേസമയം മോഷണം സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നെന്നും നിയമ നടപടികള്‍ സ്വീകരിച്ചതായും വടക്കന്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് വെളിപ്പെടുത്തിയിരിക്കുകയാണ്.
കൂടാതെ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കഴിഞ്ഞ ആഴ്ച മുഹറഖിലും സമാന രീതിയില്‍ കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈസ്റ്റ് ഹിദ്ദിലെ നിര്‍മ്മാണം പുരോഗമിക്കുന്ന വീടുകളില്‍ നിന്ന് ഇലക്ട്രിക് വയറുകളും കെട്ടിട നിര്‍മ്മാണ സാമഗ്രികളും മോഷ്ടിച്ച അഞ്ച് ഏഷ്യക്കാര്‍ പിടിയിലായിരുന്നു.
https://www.facebook.com/Malayalivartha


























