യുഎഇയില്‍ തൊഴിലാളികളുടെ സ്‍പോണ്‍സര്‍ഷിപ്പ് വ്യവസ്ഥകള്‍ ലംഘിച്ചു; കമ്പനി ഡയറക്ടര്‍ക്ക് ശിക്ഷ, നടപടി രാജ്യത്തെ ഒരു ഹ്യൂമണ്‍ റിസോഴ്‍സസ് കമ്പനിക്കെതിരെ

യുഎഇയില്‍ തൊഴിലാളികളുടെ സ്‍പോണ്‍സര്‍ഷിപ്പ് വ്യവസ്ഥകള്‍ ലംഘിച്ചതിന് കമ്പനി ഡയറക്ടര്‍ക്ക് ശിക്ഷ വിധിച്ചതായി റിപ്പോർട്ട്. രാജ്യത്തെ ഒരു ഹ്യൂമണ്‍ റിസോഴ്‍സസ് കമ്പനിക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇയാള്‍ക്ക് ദുബൈ നാച്യുറലൈസേഷന്‍ ആന്റ് റെസിഡന്‍സി കോടതി നാല് ലക്ഷം ദിര്‍ഹം പിഴ ചുമത്തിയിട്ടുണ്ട്.
അതോടൊപ്പം തന്നെ രാജ്യത്ത് നിയമ വിരുദ്ധമായി താമസിച്ചുവരികയായിരുന്ന ഏഴ് പ്രവാസികളെ കമ്പനിയില്‍ ജോലിക്ക് നിയമിക്കുകയായിരുന്നു. സ്വന്തം സ്‍പോണ്‍സര്‍ഷിപ്പില്‍ അല്ലാതിരുന്ന പ്രവാസികളെ ജോലിക്ക് നിയമിച്ചതിനും കൂടിയാണ് കമ്പനിക്കെതിരായ നടപടിയ്ക്ക് കാരണമായത്. നിയമ വിരുദ്ധമായി ജോലി ചെയ്‍ത ഏഴ് പ്രവാസികളെയും അധികൃതര്‍ അറസ്റ്റ് ചെയ്‍തതായി ദുബൈ നാച്യുറലൈസേഷന്‍ ആന്റ് റെസിഡന്‍സി പ്രോസിക്യൂഷന്‍ അറിയിക്കുകയുണ്ടായി.
അതേസമയം നിയമ വിരുദ്ധമായി രാജ്യത്ത് താമസിച്ചതിനും മറ്റൊരു സ്‍പോണ്‍സര്‍ക്ക് കീഴില്‍ ജോലി ചെയ്‍തതിനും ഇവര്‍ ഓരോരുത്തര്‍ക്കും 1000 ദിര്‍ഹം വീതം പിഴ ചുമത്തി. ഇവരെ നാടുകടത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ് ചെയ്യുന്നത്.
https://www.facebook.com/Malayalivartha


























