'നാട്ടിൽ നിന്നും യാത്ര തിരിച്ച ഭാര്യ ഇവിടെ വന്നിറങ്ങുന്ന സമയത്തേക്ക് പ്രിയ സഹോദരൻ എന്നന്നെക്കുമായി വിടപറഞ്ഞു. മരണം ഇദ്ദേഹത്തെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ഏറെ പ്രതീക്ഷകളോടെ തന്റെ പ്രിയപ്പെട്ടവൻ അവസായമായി ഒരു നോക്ക് കാണാൻ വന്നിറങ്ങിയ പ്രിയപ്പെട്ടവൾക്ക് വിധി സമയം നീട്ടി നൽകിയില്ല..' വേദനയായി പ്രവാസിയുടെ വിയോഗം, അഷ്‌റഫ് താമരശ്ശേരി കുറിക്കുന്നു
ഏറെ സ്വപ്നങ്ങളുമായി നാട്ടിൽ നിന്നും ഗൾഫിലേക്ക് എത്തുന്ന പ്രവാസികളുടെ വിയോഗം ഏറെ വേദനയാണ് നൽകുന്നത്. ഇപ്പോഴിതാ രോഗക്കിടക്കയിൽ ആയ ഭർത്താവിനെ കാണാൻ ഭാര്യ എത്തും മുന്നേ മരണം കവർന്നെടുത്ത വിവരം വേദനയോടെ പങ്കുവയ്ക്കുകയാണ് ദുബായിലെ സാമൂഹ്യ പ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഇന്നലെ നാല് മലയാളി പ്രവാസി സഹോദരങ്ങളുടെ മൃതദേഹമാണ് നടപടി ക്രമങ്ങൾ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് അയച്ചത്. ഇതിൽ ഒരു സഹോദരന്റെ അവസ്ഥ ഏറെ സങ്കടകരമാണ്. അസുഖബാധിതനായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഈ സഹോദരൻ. ചികിത്സയിലിരിക്കെ നാട്ടിലുള്ള തന്റെ പ്രിയതമയുടെ സാമിപ്യം ഇദ്ദേഹം വല്ലാതെ ആഗ്രഹിച്ചു. പ്രിയപ്പെട്ടവളുടെ ഒരു നോട്ടം, തലോടൽ, സാമിപ്യം എന്നിവ തന്റെ ഇപ്പോഴത്തെ രോഗാവസ്ഥക്ക് വലിയ ശമനം നൽകുമെന്ന് ഇദ്ദേഹത്തിന്റെ മനസ് പറഞ്ഞു.
ഇതിന്റെ ഫലമായി ഭാര്യയെ നാട്ടിൽ നിന്നും കൊണ്ട് വരാൻ തീരുമാനിച്ചു. നാട്ടിൽ നിന്നും യാത്ര തിരിച്ച ഭാര്യ ഇവിടെ വന്നിറങ്ങുന്ന സമയത്തേക്ക് പ്രിയ സഹോദരൻ എന്നന്നെക്കുമായി വിടപറഞ്ഞു. മരണം ഇദ്ദേഹത്തെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ഏറെ പ്രതീക്ഷകളോടെ തന്റെ പ്രിയപ്പെട്ടവൻ അവസായമായി ഒരു നോക്ക് കാണാൻ വന്നിറങ്ങിയ പ്രിയപ്പെട്ടവൾക്ക് വിധി സമയം നീട്ടി നൽകിയില്ല.
തൊട്ടടുത്ത ദിവസം തന്റെ പ്രിയപ്പെട്ടവന്റെ മൃതദേഹവുമായി നാട്ടിലേക്ക് ഇരുവരും നാട്ടിലേക്ക് തിരിച്ചു. തന്റെ പ്രിയപ്പെട്ടവനെ വഹിച്ചുകൊണ്ടുള്ള വിമാനത്തിൽ വിരഹത്തിന്റെ വേദനകൾ പേറി അവരും പ്രവാസ ലോകത്ത് നിന്ന് യാത്രയായി. മനുഷ്യരുടെ കാര്യം ഇത്രയേയുള്ളൂ. നമുക്ക് ആഗ്രഹങ്ങൾ പലതായിരിക്കും വിധി പലപ്പോഴും മറിച്ചായിരിക്കും. നമ്മിൽ നിന്നും പിരിഞ്ഞുപോയ പ്രിയ സഹോദരങ്ങൾക്ക് ദൈവം തമ്പുരാൻ അനുഗ്രഹങ്ങൾ ചൊരിയു മാറാകട്ടെ അവരുടെ പ്രിയപ്പെട്ടവർക്ക് ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ...
Ashraf thamarassery
https://www.facebook.com/Malayalivartha

























