Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

'സമയം കടന്നുപൊയ്ക്കൊണ്ടിരുന്നു ഭാസ്‌ക്കരേട്ടനെ പുറത്തേക്ക് കാണുന്നില്ല!... ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് അർബാബ് അകത്തേക്ക് നടന്നു... തികഞ്ഞ നിശ്ശബ്ദത. വാതിൽ തിരശീല മെല്ലെനീക്കി അയാൾ അകത്തേക്ക് നോക്കി... അള്ളാ... ഭാസ്‌ക്കരേട്ടൻ തറയിൽ വിരിച്ച കമ്പളത്തിൽ വീണുകിടക്കുന്നു...' നൊമ്പരമായി ആ വേർപാട്

09 DECEMBER 2022 04:41 PM IST
മലയാളി വാര്‍ത്ത

ദുബായിൽ സാമൂഹ്യപ്രവർത്തനം ചെയ്തുകൊണ്ട് പ്രവാസികളുടെ മനസ്സിൽ ഇടം നേടിയ അഷ്‌റഫ് താമരശ്ശേരിയെ അറിയാത്തവർ ആരും തന്നെയില്ല. മരുഭൂമിയിൽ ഒറ്റപ്പെട്ട് കഴിയുന്ന നിരവധി പ്രവാസികൾക്ക് കൈത്താങ്ങാണ് ഇദ്ദേഹം. അറബിനാട്ടിൽ വച്ച് മരണപ്പെടുന്ന പ്രവാസികളുടെ ചേതനയറ്റ ശരീരം അവരുടെ ജന്മനാട്ടിൽ എത്തിക്കുന്നതിന് വേണ്ടി മുൻകൈ എടുക്കുന്ന അഷ്റഫ് താമരശ്ശേരി, മിക്കപ്പോഴും ഹൃദയസ്പർശിയായ കുറിപ്പുകളും ഫേസ്ബുക്കിൽ ഇടാറുമുണ്ട്. ഇപ്പോഴിതാ മുപ്പത് വർഷത്തോളം ഷാർജയിൽ അറബിയുടെ വീട്ടിൽ സേവനം ചെയ്ത ഭാസ്‌ക്കരേട്ടന് എന്ന മലയാളി പ്രവാസിയുടെ ജീവിതം കഴിഞ്ഞ ദിവസം കുറിക്കുകയുണ്ടായി.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഞാനിത് എഴുതുന്നത് ഒരുപാട് ദുഃഖത്തോടെയും അതോടൊപ്പം സ്നേഹപ്രതീക്ഷളോടെയുമാണ്... ഇന്നെനിക്ക് നേരിട്ട് അഭിമുഖീകരിക്കേണ്ടിവന്ന ഒരു അനുഭവകുറിപ്പാണിത്.ഭാസ്‌കരേട്ടൻ ഒരു മലയാളിയാണ്. വെറും മലയാളീയെന്നു പറഞ്ഞ് സംഭവത്തെ ലളിതമാക്കാൻ ഞാൻ ശ്രമിക്കുന്നില്ല. ഓരോ മലയാളിക്കും അഭിമാനിക്കാൻ വക നൽകുന്ന പ്രവൃത്തികളാണ് ഭാസ്ക്കരേട്ടനിൽ നിന്നും ഉണ്ടായിട്ടുള്ളത്.30 വർഷക്കാലം ഒരു അറബിയുടെ കീഴിൽ ജോലിചെയ്യാൻ ഭാസ്‌ക്കരേട്ടന് കഴിഞ്ഞു.

കോവിഡ് അതിന്റെ മൂർദ്ധന്യത്തിൽ എത്തിയ സമയം.... തന്റെ സഹായി അതിൽ പെട്ടുപോകരുതെന്നു കരുതി അർബാബ് ആയ അറബി ഭാസ്‌ക്കരേട്ടനെ നാട്ടിലേക്ക് പോകാൻ നിർബന്ധിച്ചു. ആ സമയത്ത് അത് അനുസരിക്കുകയേ അയാൾക്ക്‌ നിവൃത്തിയുണ്ടായിരുന്നുള്ളൂ. അർബാബിനോട് യാത്രപറഞ്ഞ് അയാൾ നാട്ടിലേക്ക് തിരിച്ചു പോയി.

അതുകൊണ്ടൊന്നും അറബിയുടെ ഭാസ്‌കരേട്ടനോടുള്ള സ്നേഹം തീരുമായിരുന്നില്ല. മാസാമാസം കൃത്യമായി ശമ്പളം അയച്ചുകൊടുത്തുകൊണ്ടിരുന്നു. വെറുതെയല്ല... അറബിയുടെ കുടുംബത്തിന് സഹായിയായി നിന്ന തന്റെ സേവകൻ കൊറോണക്കാലത്ത് കേരളത്തിൽ കഷ്ടപ്പെടരുതെന്ന് അദ്ദേഹം ചിന്തിച്ചു. മനുഷ്യനായി ജനിച്ചതുകൊണ്ടുമാത്രം ഒരാൾക്ക് അങ്ങിനെ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിഞ്ഞുകൊള്ളണമെന്നില്ല...ദൈവാനുഗ്രഹം... അൽഹംദുലില്ലാഹ്..... മാസങ്ങൾ കടന്നുപോയി.... തന്റെ സഹായിയെ കാണാൻ അർബാബിന് അതിയായ ആഗ്രഹം... പിന്നെ വൈകിയില്ല.

താൽക്കാലികവിസയും ടിക്കറ്റും വേഗം തയ്യാറായി.ഭാസ്‌കരേട്ടൻ തിരിച്ചെത്തി. തന്റെ സഹായിയെ വീണ്ടും കാണാൻ കഴിഞ്ഞതിൽ അർബാബിനു അതിയായ സന്തോഷം തോന്നി.കുറച്ച് ദിവസം ഭാസ്‌ക്കരേട്ടൻ അറബിയോടൊപ്പം നിൽക്കും. അറബിക്കാണെങ്കിൽ ആ ദിവസങ്ങൾ ഉത്സവനാളുകളായിരുന്നു. പിന്നെ നാട്ടിലേക്ക് മടക്കം. കൊറോണയുടെ കയറ്റഇറക്കങ്ങൾ ഭാസ്‌ക്കരേട്ടന്റെ പോക്ക് വരവ് കാലങ്ങളായി.കൊറോണ ശാന്തമായി. അങ്ങിനെ മൂന്നാം വട്ടം അറബി ഭാസ്‌ക്കരേട്ടനെ വിളിച്ചു.... ഭാസ്‌ക്കരേട്ടൻ വിളികേട്ടു.ഒരു സുപ്രഭാതത്തിൽ അയാൾ വീണ്ടും ഷാർജയിൽ വിമാനമിറങ്ങി .നേരിൽ കണ്ടു... ഒരുപാട് സംസാരിച്ചു... വിശേഷങ്ങൾ പാരസ്പ്പരം ചോദിച്ചറിഞ്ഞു. ഒന്നിച്ച് നിസ്‌ക്കരിച്ചു.... മനസ്സിന് ഐക്യമുള്ളവരുടെ പുന:സ്സമാഗമം.സന്തോഷത്തിന്റെ ദിവസങ്ങൾ കടന്ന് പൊയ്ക്കൊണ്ടിരുന്നു... ഭാസ്‌ക്കരേട്ടൻ തന്റെ കുടുംബത്തിന്റെ ഒരു ഭാഗമാണെന്ന് ഇതിനകം പലരോടും അർബാബ് പറയുന്നത് അയാൾ തന്നെ കേട്ടിട്ടിട്ടുണ്ടായിരുന്നു. അത് ഒരു വെറും വാക്ക് ആയിരുന്നില്ല.

ഭാസ്ക്കരാ... നീ ഇനി വേഗം പോണ്ട. എനിക്കിനി അധികകാലം ഉണ്ടെന്ന് തോന്നുന്നില്ല. ഞാൻ ഭൂമിയിൽ നിന്നുപോയാലും നീ ഇവിടെത്തന്നെ വേണം...അങ്ങിനെയൊന്നും പറയാതെ അർബാബ്... ഭാസ്‌ക്കരേട്ടൻ സങ്കടപ്പെട്ടുകൊണ്ട് അദ്ദേഹത്തെ സ്നേഹപൂർവ്വം വിലക്കി.എന്തായാലും നീ ഒന്നുകൂടി വീട്ടിൽപോയി എല്ലാം ഏർപ്പാടാക്കി വന്നോളൂ... അങ്ങനെ ഭാസ്‌ക്കരേട്ടന് നാട്ടിലേക്ക് പോകേണ്ട ദിവസം വന്നെത്തി. വിലയേറിയ ഈത്തപ്പഴം, അണ്ടിപ്പരിപ്പ്, ബദാം, പിസ്ത എന്നുവേണ്ട ഒട്ടനവധി സാധനങ്ങൾ അർബാബ് തന്നെ തന്റെ സേവകനായി പെട്ടിയിൽ ഒരുക്കിക്കിവെച്ചുകൊടുത്തു. ഒരുപക്ഷെ, ദൈവത്തിനുപോലും അശ്ചര്യം തോന്നിപ്പോകുന്ന നിമിഷങ്ങൾ... രണ്ടുപേരും ഒരുമിച്ചിരുന്ന് ദൈവത്തിന് പ്രാർത്ഥനകൾ അർപ്പിച്ചു. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.

ഒരുമിച്ചിരുന്ന് ഒരുപാടൊരുപാട് സംസാരിച്ചു...ഇനിയെന്ന് കാണും?... പരസ്പ്പരം ചോദിച്ച ആ ചോദ്യങ്ങൾക്ക് നീണ്ട മൗനമായിരുന്നു ഉത്തരം... എങ്കിലും ഭാസ്‌ക്കരേട്ടൻ പറഞ്ഞു. ഞാൻ വരാം... എന്റെ സാന്നിധ്യം ഇവിടെ ഉണ്ടാകണമെന്ന് ആഗ്രഹിച്ചാൽ ഞാൻ ഉടനേ പറന്നെത്തിക്കൊള്ളാം... ഇതെന്റെ വാക്കാണ്. പടച്ചോനെ മറക്കാത്തപോലെ നിങ്ങളെയും എനിക്ക് മറക്കാൻ ആവൂലാ അർബാബ്...വീണ്ടും നിശ്ശബ്ദത... ഞാൻ ഒന്നുകൂടി പ്രാർത്ഥിക്കട്ടെ...ഭാസ്‌കരേട്ടൻ വീണ്ടും പ്രാർത്ഥനാമുറിയിൽ കയറി.... അർബാബ് കണ്ണുകൾ പൂട്ടി പുറത്തിരുന്നു.... സമയം കടന്നുപൊയ്ക്കൊണ്ടിരുന്നു ഭാസ്‌ക്കരേട്ടനെ പുറത്തേക്ക് കാണുന്നില്ല!... ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് അർബാബ് അകത്തേക്ക് നടന്നു... തികഞ്ഞ നിശ്ശബ്ദത. വാതിൽ തിരശീല മെല്ലെനീക്കി അയാൾ അകത്തേക്ക് നോക്കി... അള്ളാ... ഭാസ്‌ക്കരേട്ടൻ തറയിൽ വിരിച്ച കമ്പളത്തിൽ വീണുകിടക്കുന്നു.

പണിതീർക്കാൻ കഴിയാതെപോയ സ്നേഹഗോപുരം പ്രാർത്ഥനകളോടെ ചരിഞ്ഞു വീണിരുന്നു... അൽഹംദുലില്ലാഹ്... ഇപ്പോൾ ഞാനും ഭാസ്‌ക്കരേട്ടന്റെ ചേതനയറ്റ ശരീരവും വിമാനത്തിന്റെ ആകാശവേഗങ്ങളിലേക്ക് കാതോർത്തു നിൽക്കുന്നു... ഭാസ്‌ക്കരേട്ടാ... എല്ലാ മനുഷ്യർക്കും താങ്കളൊരു പാഠമാണ്... സ്നേഹപാഠം... കൊടുത്താൽ ദേശാഭാഷാവ്യത്യാസം കൂടാതെ ആരിൽ നിന്നും നമുക്ക് നേടിയെടുക്കാൻ കഴിയുന്ന സ്നേഹപാഠം...സ്നേഹം... അത് കൊടുക്കുംതോറും വർദ്ധിക്കും... നമുക്കും ഇനിയുള്ള കാലം സ്നേഹിച്ചു വളരാം.. ലോകത്തിന് തണലേകാംAshraf thamarassery

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗളൂരു യെലഹങ്കയില്‍ മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ മുന്നൂറോളം വീടുകള്‍ തകര്‍ത്തു; സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ചതിന് കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ കേരള മുഖ്യമന്ത്രി ഇടപെടരുതെന്ന് ഡികെ ശിവകുമാര്‍  (1 hour ago)

കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസ് അപകടത്തില്‍പ്പെട്ടു  (1 hour ago)

സ്വര്‍ണം വിലയില്‍ കുതിപ്പ് തുടരുന്നു:പവന്‍ ഇന്ന് 1760 വര്‍ദ്ധിച്ച് 1,04,440 രൂപയായി  (2 hours ago)

കോട്ടത്തറ ആശുപത്രിയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു  (2 hours ago)

എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന്  (3 hours ago)

നടിയെ ആക്രമിച്ച കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂവെന്ന് അഭിഭാഷക  (4 hours ago)

കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയ 6 വയസ്സുകാരനെ കാണാതായി  (4 hours ago)

ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!  (6 hours ago)

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (11 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (11 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (11 hours ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (12 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (12 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (12 hours ago)

Malayali Vartha Recommends