Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

വാഹനാപകടങ്ങള്‍ പോലുള്ള അടിയന്തിരഘട്ടങ്ങളില്‍ ഇനി പോലീസുകാര്‍ പറന്നെത്തും

19 NOVEMBER 2015 11:24 AM IST
മലയാളി വാര്‍ത്ത.

ഇനി പറന്നെത്തും. വാഹനാപകടസമയത്ത് ഏറ്റവും കൂടുതല്‍ മരണം സംഭവിക്കുന്നത് തക്കസമയത്ത് ചികിത്സ കിട്ടാത്തതു കാരണമാണ്. തിരക്കേറിയ റോഡിലൂടെ അപകടമുണ്ടായ സ്ഥലത്ത് പോലീസുകാര്‍ക്ക് എത്തുക പ്രയാസമാണ്. അതിനൊരു പരിഹാരമായി ദുബായ് പോലീസ് വാഹനാപകടങ്ങള്‍ പോലുള്ള അടിയന്തിര ഘട്ടങ്ങളില്‍ പോലീസുകാര്‍ക്ക് പറന്നെത്തനായി ജെറ്റ് പാക്കുകള്‍ വാങ്ങുന്നു

ലോകത്തെ മികച്ച സൂപ്പര്‍ കാറുകളുടെ ശേഖരമുള്ള പോലീസ് സേന ദുബായ് പോലീസ് സേനയാണ്. ബുഗാട്ടി, ഫെറാറി, ലാംബോര്‍ഗിനി, ബെന്‍സ് തുടങ്ങി സൂപ്പര്‍ കാറുകളുടെ ഒരു വന്‍ നിര തന്നെ ദുബായ് പോലീസിനുണ്ട്. നഗരത്തില്‍ ബുദ്ധിമുട്ട് സൃഷ്ടിച്ച് ചീറിപ്പായുന്ന സ്‌പോര്‍സ് കാറുകളെ പിടികൂടാനായാണ് ഈ കാറുകളെല്ലാം അവര്‍ സ്വന്തമാക്കിയത്. ഇപ്പോള്‍ പറക്കാനുള്ള ജെറ്റ് പാക്കുകള്‍ വാങ്ങാനുള്ള തയ്യാറെടുപ്പുകളും അവര്‍ തുടങ്ങിക്കഴിഞ്ഞു.
250,000 ഡോളറാണ് (ഏകദേശം 1.6 കോടി രൂപ) ജെറ്റ് പാക്കിന്റെ വില. ന്യൂസിലാന്‍ഡ് ആസ്ഥാനമായുള്ള മാര്‍ട്ടിന്‍ എന്ന വിമാന നിര്‍മ്മാണ കമ്പനിയാണ് ജെറ്റ് പാക്കിന്റെ നിര്‍മ്മാതാക്കള്‍. 120 കിലോഗ്രാം ഭാരം താങ്ങാനുള്ള ശേഷി ഇവയ്ക്കുണ്ട്. 3000 അടി ഉയരത്തില്‍ വരെ പറക്കാന്‍ ശേഷിയുണ്ട് ഈ ജെറ്റ്പാക്കുകള്‍ക്ക്. മണിക്കൂറില്‍ 74 കിലോമീറ്റര്‍ വേഗതയിലെത്താനും ഇവയ്ക്ക് കഴിയും.
റിമോട്ട് കണ്‍ട്രോള്‍ വഴിയും പൈലറ്റ് മുഖാന്തിരവും ഈ ജെറ്റ്പാക്ക് പ്രവര്‍ത്തിക്കാനാവും. അത്യാവശ്യ ഘട്ടങ്ങളില്‍ ആദ്യമെത്തുന്ന ക്യൂക്ക് റെസ്‌പോണ്‍സ് ടീമിനായാണ് ജെറ്റ്പാക്ക് വാങ്ങുന്നതെന്നാണ് ദുബായ് പൊലീസ് പറയുന്നത്. കൂടാതെ അഗ്‌നിശമന സേനയ്ക്ക് ഇടുങ്ങിയ സ്ഥലങ്ങളിലും മറ്റുമുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇത് ഉപകാരപ്പെടുമെന്നും അവര്‍ പറയുന്നു.
ജെറ്റ്പാക്കിനെ സ്വന്തമാക്കാനുള്ള ഒരുക്കങ്ങള്‍ പൊലീസ് തുടങ്ങിയെന്നും ജെറ്റ്പാക്കുകള്‍ വാങ്ങാനുള്ള കരാര്‍ ഒപ്പിട്ടെന്നുമാണ് ദുബായില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. പരിശീലനം, സ്‌പെയര്‍ പാര്‍ട്‌സ്, ഇതര സര്‍വീസുകള്‍ എന്നിവ അടങ്ങിയതാണ് കരാര്‍. ആദ്യ ഘട്ടമായി 20 ജെറ്റ്പാക്കുകളാണ് ദുബായ് പോലീസ് വാങ്ങുന്നത്.

ഈ മാസം ദുബായില്‍ നടന്ന എയര്‍ഷോയിലെ മുഖ്യാകര്‍ഷണമായിരുന്നു ജെറ്റ് പാക്ക്. എമിറേറ്റ്‌സ് കമ്പനിയുടെ ലോകത്തെ ഏറ്റവും വലിയ പാസഞ്ചര്‍ വിമാനമായ എയര്‍ബസ് എ380യ്‌ക്കൊപ്പം ആകാശത്ത് അഭ്യാസപ്രകടനങ്ങള്‍ കാഴചവെച്ച ജെറ്റ് പാക്കുകളുടെ വീഡിയൊ ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (13 minutes ago)

കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച  (24 minutes ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (38 minutes ago)

യാത്രക്കാര്‍ വലിയ പ്രതിസന്ധിയില്‍  (49 minutes ago)

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (1 hour ago)

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (1 hour ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (1 hour ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (1 hour ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (2 hours ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (2 hours ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (2 hours ago)

ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി  (2 hours ago)

മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്നുള്ള ന്യുനമർദ്ദപാത്തി; വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ  (2 hours ago)

കേസ് ഡയറി ഹാജരാക്കി... ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്  (2 hours ago)

Malayali Vartha Recommends