സൗദി അറേബ്യയില്‍ കാറിന് തീയിട്ട് ഡ്രൈവറെ കൊലപ്പെടുത്തി; സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്‍തതായി ജിദ്ദ പൊലീസ്

സൗദി അറേബ്യയില്‍ കാറിന് തീയിട്ട് ഡ്രൈവറെ കൊലപ്പെടുത്തിയ സംഭവം ഏറെ ഞെട്ടലോടെയാണ് കേട്ടത്. എത്തിപിന്നാലെ ഒരാളെ അറസ്റ്റ് ചെയ്‍തതായി ജിദ്ദ പൊലീസ് അറിയിച്ചു. സൗദി പൗരനാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട യുവാവും പിടിയിലായ സൗദി പൗരനും തമ്മില്‍ നേരത്തെ തന്നെ ചില തര്‍ക്കങ്ങളുണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന് വിവരം ലഭിച്ചിട്ടുമുണ്ട്. അന്വേഷണം പുരോഗമിച്ചുവരുകയാണ്. പിടിയിലായ പ്രതിക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായും പിന്നീട് ഇയാളെ പ്രോസിക്യൂഷന് കൈമാറിയതായും പൊലീസ് അറിയിക്കുകയുണ്ടായി.
അതേസമയം ലോകകപ്പ് വിജയാഘോഷത്തിനിടെ ദുബൈയില്‍ രണ്ട് കാറുകള്‍ക്ക് തീപിടിച്ചു. ദുബൈയില്‍ രണ്ട് കാറുകള്‍ക്കാണ് തീപിടിച്ചത്. അര്‍ജന്റീന-ഫ്രാന്‍സ് ലോകകപ്പ് ഫൈനല്‍ മത്സരം നടന്ന ഞായറാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്.
കൂടാതെ അല്‍ വാസല്‍ റോഡില്‍ രാത്രി 11.50നായിരുന്നു തീപിടിത്തം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. ലോകകപ്പ് ഫൈനല്‍ മത്സരം കണ്ട ശേഷം ആഹ്ലാദാരവം മുഴക്കി മടങ്ങിയ കാറുകളാണ് അപകടത്തില്‍പ്പെട്ടത്. വിവരം അറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമനസേനയും പൊലീസും ചേര്‍ന്ന് തീപിടിത്തം നിയന്ത്രണവിധേയമാക്കിയിരുന്നത്. ഇതേതുടര്‍ന്ന് ഈ ഭാഗത്ത് ഗതാഗത തടസ്സം നേരിട്ടിരുന്നു.
https://www.facebook.com/Malayalivartha


























