'കഠിനമായ ചൂടും തണുപ്പും സഹിച്ച് അദ്ധ്വാനിക്കാൻ ഇറങ്ങിപുറപ്പെട്ട ചെറുപ്പങ്ങൾ ജീവിത വഴിയിൽപരാജയപ്പെടുന്നത് കാണുമ്പോൾ എങ്ങിനെ സഹിക്കാനാകും. ഇരുനൂറിലെ രാജ്യത്ത് നിന്നുള്ള പ്രവാസികൾ തങ്ങളുടെ കുടുംബങ്ങൾക്ക് അന്നം കണ്ടെത്തുന്ന അതേ ഭൂമികയിൽ നമ്മുടെ ചില ചെറുപ്പക്കാർ കാലിടറിപ്പോകുമ്പോൾ കണ്ടില്ലെന്ന് നടിക്കാനാകുന്നില്ല...' അഷ്‌റഫ് താമരശ്ശേരി കുറിക്കുന്നു
പ്രവാസികൾ ഗൾഫ് നാടുകളിൽ അനുഭവിക്കുന്ന യാതനകൾ നമുക്ക് മുന്നിൽ കൊണ്ടുവരുന്ന അഷ്‌റഫ് താമരശ്ശേരിയുടെ കുറിപ്പ് ഏറെ വേദനയോടെയാണ് കേൾക്കാറുള്ളത്. ഇപ്പോഴിതാ ഗൾഫ് നാടുകളിൽ ആത്മഹത്യകൾ വർദ്ധിക്കുന്നതിന് കുറിച്ച് വ്യക്തമാക്കുകയാണ് അദ്ദേഹം. 'ഇന്ന് നാട്ടിലേക്കയച്ച മൂന്ന് മൃതദേഹങ്ങളിൽ 28 വയസ്സുകാരനായ ഒരാൾ ഹൃദയാഘാതം മൂലവും മറ്റു രണ്ട് പേര് ആത്മഹത്യ ചെയ്തതുമാണ്' എന്ന് അദ്ദേഹം കുറിക്കുകയുണ്ടായി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഇന്ന് നാട്ടിലേക്കയച്ച മൂന്ന് മൃതദേഹങ്ങളിൽ 28 വയസ്സുകാരനായ ഒരാൾ ഹൃദയാഘാതം മൂലവും മറ്റു രണ്ട് പേര് ആത്മഹത്യ ചെയ്തതുമാണ്. ഇരുപത്തിമൂന്നും ഇരുപത്തിയാറും വയസ്സുള്ള ചെറുപ്പക്കാർ. ജോലി ചെയ്യാൻ വേണ്ടി വീടും വീട്ടുകാരേയും പ്രിയപ്പെട്ടവരേയും വിട്ട് കടലു കടന്നവർ. എത്രയോ മോഹങ്ങളുമായി പ്രവാസ ലോകത്ത് എത്തിച്ചേർന്നവർ.
കഠിനമായ ചൂടും തണുപ്പും സഹിച്ച് അദ്ധ്വാനിക്കാൻ ഇറങ്ങിപുറപ്പെട്ട ചെറുപ്പങ്ങൾ ജീവിത വഴിയിൽപരാജയപ്പെടുന്നത് കാണുമ്പോൾ എങ്ങിനെ സഹിക്കാനാകും. ഇരുനൂറിലെ രാജ്യത്ത് നിന്നുള്ള പ്രവാസികൾ തങ്ങളുടെ കുടുംബങ്ങൾക്ക് അന്നം കണ്ടെത്തുന്ന അതേ ഭൂമികയിൽ നമ്മുടെ ചില ചെറുപ്പക്കാർ കാലിടറിപ്പോകുമ്പോൾ കണ്ടില്ലെന്ന് നടിക്കാനാകുന്നില്ല. എവിടെയാണ് കണക്ക് കൂട്ടലുകൾ പിഴക്കുന്നത്..?
എങ്ങിനെയാണ് താളം തെറ്റുന്നത്..?. വർധിച്ചു വരുന്ന ആത്മഹത്യകൾക്ക് എന്താണ് മറുമരുന്ന്..? ഉപദേശങ്ങൾ കൊണ്ട് മാത്രം പരിഹരിക്കാൻ കഴിയുന്ന പ്രവണതകളല്ല ഈ ആത്മഹത്യകൾ. ഒരു പക്ഷേ ചിറകറ്റുപോയ കിനാക്കളായിരിക്കാം, നഷ്ട സ്വപ്നങ്ങളായിരിക്കാം ഈ ചെറുപ്പങ്ങളെ മരണത്തിന്റെ തീരത്ത് എത്തിച്ചത്. ഒരു തലോടൽ, പിറകിൽ നിന്നുള്ള ഒരു വിളി ഒരുവേള വരാതെ പോയതായിരിക്കാം മരണത്തെ തേടിപ്പോകാൻ ഇവരെ പ്രേരിപ്പിച്ചത്.
ഒരു മനുഷ്യന്റെ ജീവൻ രക്ഷിച്ചാൽ ലോകത്തെ മുഴുവൻ മനുഷ്യരുടേയും ജീവൻ രക്ഷിച്ചതിന് തുല്യമാണെന്ന വേദവാക്യം ഓർത്തു പോവുകയാണ്. നാം മറ്റുള്ളവര്ക്ക് നൽകുന്ന ഒരു പുഞ്ചിരിയോ അല്പം സമയമോ ഒരുപക്ഷേ വിലപ്പെട്ട ജീവനുകൾക്ക് ജീവവായുവാകാം. ഒരു കുടുംബത്തിൻറെ അത്താണിക്ക് നൽകുന്ന കൈത്താങ്ങാകാം...
പ്രതീക്ഷയുടെ നല്ല നാളെയെ വരവേൽക്കാൻ വഴിയൊരുക്കാം. നമ്മിൽ നിന്നും പിരിഞ്ഞുപോയ പ്രിയ സഹോദരങ്ങൾക്ക് നല്ലത് മാത്രം സമ്മാനിക്കട്ടെ. അവരുടെ കുടുംബങ്ങൾ പ്രിയപ്പെട്ടവർ തുടങ്ങിയവർക്ക് ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ
Ashraf thamarassery
https://www.facebook.com/Malayalivartha


























