നാല് വര്‍ഷം മുമ്പ് നാട്ടില്‍ എത്തി ഭാര്യയെയും മക്കളെയും കൂട്ടിക്കൊണ്ട് പോയി; ദുബായിൽ നിന്ന് യമനിലെത്തിയ തൃക്കരിപ്പൂര്‍ സ്വദേശികളായ ദമ്പതികളേയും മക്കളേയും കാണാതായി; അന്വേഷണം എന്‍ഐഎയ്ക്ക്?

യുഎഇയിലാണ് ഈ കുടുംബം 12 വര്‍ഷമായി കഴിയുന്നത്. നാല് മാസത്തില്‍ അധികമായി കാണാതായ ഈ കുടുംബം തീവ്രവാദ സംഘടനയായ ഐസിസില്‍ ചേര്‍ന്നിരിക്കയാണോയെന്ന് ചില കേന്ദ്രങ്ങള്‍ സംശയം പ്രകടിപ്പിച്ചു ബന്ധുക്കളുടെ പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഉദിനൂര്‍ പരത്തിച്ചാലിലെ മുഹമ്മദ് ഷബീര്‍, ഭാര്യ റിസ് വാന, ഇവരുടെ നാല് മക്കള്‍ എന്നിവരെയാണ് കാണാതായത്.
നാല് വര്‍ഷം മുമ്പ് നാട്ടില്‍ എത്തിയ ഇയാള്‍ ഭാര്യയെയും മക്കളെയും കൂട്ടി പോകുകയായിരുന്നു. കുടുംബവുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും തിരിച്ച് പോയതിനു ശേഷം നാല് മാസമായി കുടുംബവുമായി യാതൊരു ബന്ധവും പുലര്‍ത്തിയില്ലെന്നാണ് പറയുന്നത്. ഇവരുടെ വിദേശ യാത്ര സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തിയിരുന്നു.
അതേസമയം ദമ്പതികളും മക്കളുംദുബായില്‍ തന്നെ ഉണ്ടെന്ന് അടുത്ത ബന്ധുക്കളില്‍ ചിലര്‍ പറയുന്നുണ്ട്. കഴിഞ്ഞ നാല് മാസമായി ഇവരെക്കുറിച്ച് വിവരമില്ലെന്ന് ബന്ധുക്കൾ ചന്തേര പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കുടുംബം യമനിലുണ്ടെന്ന് പൊലീസ് ഏതാണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പ് വാട്സ്ആപ്പ് വഴി ചിലരെ ഈ കുടുംബം ബന്ധപ്പെട്ടിരുന്നു . അവസരോദ് മതപഠനത്തിന് പോയെന്നാണ് പറയുന്നത് . ഇതുവരേയും സംഭവത്തില്‍ തീവ്രവാദം ബന്ധം സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യക്കാര്‍ക്ക് യമനിലേക്ക് പോകാന്‍ നിരോധനം നിലനില്‍ക്കേ ഇവര്‍ എങ്ങനെ അവിടെയെത്തി എന്നതടക്കമായിരിക്കും ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുക. കാസര്‍കോട് പടന്ന സ്വദേശികളായ രണ്ട് യുവാക്കളെയും കാണാതായിട്ടുണ്ട്. ഒരാള്‍ സൗദി വഴിയും മറ്റേയാള്‍ ഒമാനില്‍ നിന്നും യമനില്‍ എത്തിയെന്നാണ് വിവരം. അവിടെ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായും സൂചനയുണ്ട്.
എന്നാല്‍ ഇവര്‍ക്ക് ഏതെങ്കിലും തീവ്രവാദ സംഘടനയുമായി നേരിട്ട് ബന്ധമുള്ളതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രണ്ട് സംഭവങ്ങളിലും വിശദമായ അന്വേഷണം നടത്തുന്നതിന് വേണ്ടിയാണ് കേസ് എന്‍ഐഎയ്ക്ക് കൈമാറുന്നത്. മുമ്പത്തെ പോലെ വളരെ പെട്ടെന്ന് ഐഎസില്‍ എത്താന്‍ ഇപ്പോള്‍ കഴിയില്ലെന്നും പറയുകയാണ് അന്വേഷണ സംഘം. വര്‍ഷങ്ങള്‍ക്ക് മുമ്പ് തൃക്കരിപ്പൂര്‍, പടന്ന ഭാഗങ്ങളില്‍ നിന്ന് തീവ്രവാദ സംഘടനയില്‍ ചേരാന്‍ ഏതാനും പേര്‍ അഫ്ഗാനിലേക്ക് കടന്നിരുന്നു. അവരില്‍ പലരും അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha


























