ഇന്ത്യയിൽ നിന്നുള്ള തൊഴിൽ റിക്രൂട്ട്മെന്റ് മേഖല മെച്ചപ്പെടുത്താൻ സൗദിയുടെ പുതിയ നീക്കം; സൗദി അറേബ്യ ലേബർ അറ്റാഷെയെ നിയമിച്ചു, അറ്റാഷെ ഇന്ത്യയിൽ ചുമതലയേറ്റതായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു
ഇന്ത്യയിൽ നിന്നുള്ള തൊഴിൽ റിക്രൂട്ട്മെന്റ് മേഖല മെച്ചപ്പെടുത്താനായി സൗദി അറേബ്യ ലേബർ അറ്റാഷെയെ നിയമിച്ചു. ഡൽഹിയിലാണ് ഓഫീസ് പ്രവർത്തിക്കുക. സൗദിയിലേക്ക് ജോലിക്ക് അപേക്ഷിക്കുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ ചട്ടങ്ങളെ കുറിച്ച് ബോധവല്‍കരണം നൽകുകയാണ് ലക്ഷ്യം.
അറ്റാഷെ ഇന്ത്യയിൽ ചുമതലയേറ്റതായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ന്യൂഡൽഹിയിലെ റോയൽ സൗദി എംബസിയിൽ സൗദ് ബിൻ യഹ്‌യ അൽ മൻസൂർ ആണ് തൊഴിൽ അറ്റാഷെ ആയി നിയമിതനായത്. ഇന്ത്യയിലെത്തിയ അദ്ദേഹത്തെ സൗദി അംബാസഡർ സാലിഹ് ബിൻ ഈദ് അൽഹുസൈനി സ്വീകരിച്ചു.
തൊഴിൽ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഏകോപനം വർധിപ്പിക്കാനും സൗദിയിൽ ജോലിക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാരെ രാജ്യത്തിന്റെ ചട്ടങ്ങളെക്കുറിച്ചും തൊഴിൽ അന്തരീക്ഷത്തെക്കുറിച്ചും ബോധവത്കരിക്കാനും ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം. തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങളും കടമകളും വ്യക്തമാക്കുക, നാമനിർദേശം ചെയ്യപ്പെട്ട തൊഴിലാളികളുടെ കഴിവുകൾ പരിശോധിക്കുന്നതിനൊപ്പം തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും പരിഹരിക്കുക എന്നിവയാണ് അറ്റാഷെയുടെ ചുമതലകൾ.
വ്യാജ റിക്രൂട്ട്മെന്റുകളും ഇതോടെ തടയാനാകും.സൗദി മാനവവിഭശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലാണ് ലേബര്‍ അറ്റാഷെയുടെ പ്രവര്‍ത്തനം. സൗദി ഇന്ത്യ തൊഴില്‍ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഡല്‍ഹിയിലെ സൗദി എംബസിയില്‍ പ്രവര്‍ത്തനമാരംഭിച്ച ഓഫീസിന്റെ ഉല്‍ഘാടനം സൗദ് അല്‍മന്‍സൂര്‍ നിര്‍വ്വഹിച്ചു. വിദേശ രാജ്യങ്ങളില്‍ സൗദി അറേബ്യ ആരംഭിക്കുന്ന നാലാമത്തെ ലേബര്‍ അറ്റാഷെയാണ് ഇത്.ഓഫീസിന്റെ പ്രവര്‍ത്തനം തൊഴില്‍ മേഖലയില്‍ ഇരു രാജ്യങ്ങളുടെയും ഏകോപനം വര്‍ധിപ്പിക്കാന്‍ സഹായിക്കും. സൗദിയിലേക്ക് ജോലിക്ക് അപേക്ഷിക്കുന്ന തൊഴിലാൡകള്‍ക്ക് രാജ്യത്തെ തൊഴില്‍ ചട്ടങ്ങളെയും തൊഴില്‍ അന്തരീക്ഷത്തെയും കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനും ഓഫീസ് നേതൃത്വം നല്‍കും.
തൊഴിലാളികളുടെ അവകാശങ്ങളും കടമകളും സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തുന്നത് വഴി തൊഴിലുടമയുമായുള്ള പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിനും ഓഫീസ് സഹായിക്കും. ഒപ്പം തൊഴിലാളികള്‍ നേരിടുന്ന വെല്ലുവിളികളും പ്രയാസങ്ങളും എളുപ്പം പരഹരിക്കുന്നതിനും പ്രവര്‍ത്തനം പ്രയോജനപ്പെടും."
സൗദി പൗരന്മാർക്ക് തൊഴിൽ റിക്രൂട്ട്‌മെൻറ് സുഗമമാക്കുന്നതിനുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യയിലും പാകിസ്താനിലും ഈ വർഷാവസാനത്തോടെ അറ്റാഷെ സംവിധാനം സ്ഥാപിക്കാൻ സൗദി മന്ത്രിമാരുടെ കൗൺസിൽ നേരത്തെ തീരുമാനമെടുത്തിരുന്നു. ഫിലിപ്പീൻസിലും ഈജിപ്‍തിലും നേരത്തെ തന്നെ സൗദി തൊഴിൽ അറ്റാഷെ പ്രവർത്തിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























