യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് പോകുന്ന യാത്രക്കാർക്ക് പുതിയ മാർഗ്ഗനിർദ്ദേശം; എല്ലാ യാത്രക്കാരും വാക്സിൻ എടുക്കണം, മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ദിക്കണമെന്നും അധികൃതർ

പുതിയ മാര്‍ഗനിര്‍ദേശവുമായി എയര്‍ ഇന്ത്യ രംഗത്ത് എത്തിയിരിക്കുകയാണ്. യുഎയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് നിര്‍ദേശം നൽകിയിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്ക് പോകുന്ന യാത്രക്കാർക്ക് നിർദേശവുമായി എയർ ഇന്ത്യ എക്സ്പ്രസ്. എല്ലാ യാത്രക്കാരും വാക്സിൻ എടുക്കണം. മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ദിക്കണമെന്നും നിർദേശം നല്കുകയുണ്ടായി.
അതോടൊപ്പം തന്നെ കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലോ ദേശീയ ഹെൽപ് ലൈൻ നമ്പറിലോ അറിയിക്കേണ്ടതാണ്. വിമാനത്താവളത്തിൽ റാൻഡം പരിശോധന നടക്കുന്നുമുണ്ട്. 12 വയസിൽ താഴെയുള്ള കുട്ടികളെ പരിശോധിക്കില്ല. എന്നാൽ, ലക്ഷണങ്ങളുണ്ടെങ്കിൽ കുട്ടികളും പരിശോധനക്ക് വിധേയരാകണമെന്നും നിർദേശത്തിൽ ചൂണ്ടിക്കാണിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























