എമിറേറ്റ്‌സ് എയർലൈൻസ് വിളിക്കുന്നു; പ്രവാസികൾക്ക് വമ്പൻ തൊഴിലവസരം, റിപ്പോർട്ട് ചെയ്തിരിക്കുന്നത് നിരവധി തസ്തികളിലായി ഇരുനൂറിലേറെ ഒഴിവുകൾ

എമിറേറ്റ്‌സ് എയർലൈൻസിൽ വൻ തൊഴിലവസരങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാബിൻ ക്രൂ, ഡേറ്റ അനലിസ്റ്റ്, ഫ്‌ളയിംഗ് ഇൻസ്ട്രക്ടർ, ടെക്‌നിക്കൽ മാനേജർ, സീനിയർ സേൽസ് എക്‌സിക്യൂട്ടിവ്, ഓപറേഷൻസ് മാനേജർ, അഡ്മിനിസ്‌ട്രേഷൻ അസിസ്റ്റന്റ്, എയർക്രാഫ്റ്റ് ടെക്‌നീഷ്യൻ, സോഫ്‌റ്റ്വെയർ എഞ്ചിനിയർ എന്നീ തസ്തികളിലായി ഇരുനൂറിലേറെ ഒഴിവുകളാണ് ഉള്ളത്.
എന്നാൽ എമിറേറ്റ്‌സിൽ കാബിൻ ക്രൂവായി പ്രവർത്തിക്കാൻ കുറഞ്ഞത് 160 സെ.മി ഉയരം വേണം. കൂടാതെ ഒരു വർഷം ഹോസ്പിറ്റാലിറ്റി/കസ്റ്റമർ സർവീസ് പ്രവൃത്തി പരിചയം അത്യാവശ്യമാണ്. പ്ലസ് ടു വിദ്യാഭ്യാസമുള്ള ആർക്കും അപേക്ഷിക്കാവുന്നതാണ്. ഇംഗ്ലീഷ് എഴുതാനും സംസാരിക്കാനും നന്നായി അറിഞ്ഞിരിക്കണം. അതോടൊപ്പം തന്നെ കാബിൻ ക്രൂ യൂണിഫോമിന് വെളിയിൽ കാണുന്ന ശരീരഭാഗത്ത് ടാറ്റു ഉണ്ടായിരിക്കാൻ പാടില്ല.
കൂടാതെ 10,170 ദിർഹം, കൃത്യമായി പറഞ്ഞാൽ 2,29,018 രൂപയാണ് പ്രതിമാസ ശമ്പളം. നൈറ്റ് സ്റ്റോപ്പുകൾക്ക് ഭക്ഷണത്തിനുള്ള പണം കമ്പനി നൽകുന്നതാണ്. ഒപ്പം ഹോട്ടൽ താമസവും വിമാനത്താവളത്തിലേക്ക് പോകാനും തിരിച്ചുമുള്ള യാത്രാ സൗകര്യവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ദുബായിൽ ഫർണിഷ്ഡ് താമസ സൗകര്യവും നൽകും. ഒരു വർഷം 30 ദിവസം ലീനും ലഭിക്കുന്നതാണ്.
അതേസമയം മൂന്ന് ഘട്ടങ്ങളിലാണ് തെരഞ്ഞെടുപ്പ് രീതി. ആദ്യം സിവി അസസ്‌മെന്റ്. ശേഷം ഓൺലൈൻ ടെസ്റ്റും, തുടർന്ന് അഭിമുഖവും നടക്കുന്നതാണ്. എമിറേറ്റ്‌സിന്റെ കരിയേഴ്‌സ് വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
https://www.facebook.com/Malayalivartha


























