Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തിൽ മരിച്ചത് 49 പേർ എന്ന് റിപ്പോർട്ട്... 49 മൃതദേഹങ്ങൾ കണ്ടെത്തിയെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്... മരിച്ചവരിൽ കൂടുതൽ പേരും മലയാളികളാണെന്നും പലരുടെയും മൃതദേഹം തിരിച്ചറിയാകാനാത്ത നിലയിലാണുള്ളതെന്നുമാണ് സൂചന...

13 JUNE 2024 11:23 AM IST
മലയാളി വാര്‍ത്ത

More Stories...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തിൽ മരിച്ചത് 49 പേർ എന്ന് റിപ്പോർട്ട്. 49 മൃതദേഹങ്ങൾ കണ്ടെത്തിയെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. മരിച്ചവരിൽ കൂടുതൽ പേരും മലയാളികളാണെന്നും പലരുടെയും മൃതദേഹം തിരിച്ചറിയാകാനാത്ത നിലയിലാണുള്ളതെന്നുമാണ് സൂചന. ദുരന്തത്തിൽ 11 മലയാളികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 40 ഇന്ത്യാക്കാർ മരിച്ചു. കുവൈറ്റിലെ സർക്കാർ ഏജൻസികൾ തീ പിടിത്തത്തിൽ അന്വേഷണം തുടങ്ങി. അടുത്ത ദിവസങ്ങളിൽ മറ്റ് തൊഴിലാളി ക്യാമ്പുകളിലും പരിശോധന നടക്കും.

നിരവധി മലയാളികൾ ജോലി ചെയ്യുന്ന എൻബിടിസി കമ്പനിയുടെ ക്യാംപിലാണ് ദുരന്തമുണ്ടായത്. മലയാളിയുടെ ഉടമസ്ഥതയിലാണ് ഈ കമ്പനി. പ്രാദേശിക സമയം പുലർച്ചെ ആറ് മണിയോടെ ആയിരുന്നു സംഭവം. പലർക്കും പരിക്കേറ്റത് പുക ശ്വസിച്ചും രക്ഷപ്പെടാൻ വേണ്ടി കെട്ടിടത്തിൽ നിന്ന് ചാടിയപ്പോഴുമാണ്.

 

 

 


നോർക്ക ആസ്ഥാനത്ത് ഹെൽപ് ലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 18004253939 എന്ന നമ്പറിൽ ബന്ധപ്പെടാം. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം പുതിയ വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ് കുവൈറ്റിലെത്തി. ദുരന്തത്തിനിരയായവരുടെ മൃതദേഹങ്ങൾ എത്രയുംവേഗം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

കുവൈറ്റിലെ തെക്കൻ അഹമ്മദി ഗവർണറേറ്റിലെ മംഗഫ് ഏരിയയിലെ ആറ് നില കെട്ടിടത്തിലെ അടുക്കളയിൽ ബുധനാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. തീപിടിത്തത്തിൽ ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ ആഴം വർദ്ധിപ്പിച്ചു.ബുധനാഴ്ച പുലർച്ചെ പ്രാദേശിക സമയം ആറ് മണിക്കാണ് അപകടമുണ്ടായത്. (ഇന്ത്യൻ സമയം രാവിലെ 8.30) കെട്ടിടത്തിൽ താമസിച്ച നിരവധിപേരെ രക്ഷിച്ചെങ്കിലും നിരവധിപേർ പുക ശ്വസിച്ച് മരിച്ചു. കെട്ടിടത്തിന്റെ ഉടമ, കെട്ടിടത്തിന്റെ കാവൽക്കാരൻ, ഈ കെട്ടിടത്തിൽ താമസിക്കുന്ന തൊഴിലാളികളുടെ ഉത്തരവാദിത്തമുള്ള കമ്പനിയുടെ ഉടമ എന്നിവരെ പിടികൂടാൻ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അൽ-സബാഹ് ഉത്തരവിട്ടു എന്നാണ് റിപ്പോർട്ട്.

 

 

 

അതിനിടെ ദുരന്തം വേദനിപ്പിക്കുന്നെന്ന് ഇന്ത്യൻ പ്രധാനമന്ത്രി മോദി പറഞ്ഞു. കുവൈറ്റ് അധികാരികളുമായി ബന്ധപ്പെട്ട് ദുരന്തത്തിനിരയായവരെ സഹായിക്കുന്നുണ്ടെന്നും അറിയിച്ചു. തീപ്പിടിത്തമുണ്ടായ ലേബർ ക്യാമ്പും പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന അൽ-ആദൻ ആശുപത്രിയും സന്ദർശിച്ചതായി കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ആദർശ്‌ ൈസ്വക എക്‌സിൽ അറിയിച്ചു. കുവൈറ്റിലെ ലാ എൻഫോഴ്‌സ്മെന്റ് ഏജൻസികൾ, അഗ്‌നിരക്ഷാ സേനാവിഭാഗം, ആരോഗ്യവകുപ്പ് എന്നിവയുമായി ബന്ധപ്പെടുന്നുണ്ടെന്നും അംബാസഡർ പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും കുവൈത്ത് സർക്കാരുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമാണ് മന്ത്രി കീർത്തിവർധൻ സിങ്ങിനെ നിയോഗിച്ചത്. മൃതദേഹങ്ങൾ എത്രയുംവേഗം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു.

 

 

 

ദുരിതബാധിതർക്ക് അടിയന്തര സഹായമെത്തിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.യും കൊടിക്കുന്നിൽ സുരേഷ് എംപി.യും വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സച്ചെലവുകൾ വഹിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ എത്രയുംവേഗം നാട്ടിലെത്തിക്കാൻ സഹായങ്ങൾ നൽകാൻ എംബസിയോടു നിർദ്ദേശിക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു. ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് സഹായധനം നൽകാനും ചികിത്സാസഹായം നൽകാനും നടപടികൾ സ്വീകരിക്കണമെന്ന് കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.

 

കുവൈത്ത് തീപിടിത്തത്തിൽ 40 ഓളം ഇന്ത്യക്കാർ മരിച്ച സാഹചര്യത്തിൽ കുവൈറ്റിലെ വിദേശകാര്യമന്ത്രി അബ്ദുള്ള അലി അൽ-യഹിയയുമായി ചർച്ച നടത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും പെട്ടന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം കുവൈത്ത്
വിദേശകാര്യമന്ത്രിയോട് ആവശ്യപ്പെട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കുവൈത്ത് ഭരണകൂടത്തിന്റെ ഉറപ്പ് ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

 

 

എക്‌സിൽ പങ്കുവച്ച കുറിപ്പിലാണ് ജയശങ്കർ ഇത് സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കൃതി വർദ്ധൻ സിംഗ് ഇന്ന് കുവൈത്തിലെത്തിയ ശേഷം സ്ഥിതിഗതികൾ അവലോകനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കുവൈത്തിലേക്ക് പോകുമെന്നും പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാൻ പരിശ്രമിക്കുകയും മൃതദേഹങ്ങൾ വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തുമെന്നും വിദേശകാര്യ മന്ത്രാലയം നേരത്തെ ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. അപകടത്തിൽ മരിച്ച ഇന്ത്യക്കാരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ട് ലക്ഷം വീതം ധനസഹായവും പ്രഖ്യാപിച്ചു. സംഭവത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (4 minutes ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (11 minutes ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (32 minutes ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (35 minutes ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (40 minutes ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (3 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (3 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (4 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (4 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (4 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (4 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (5 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (6 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (6 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (7 hours ago)

Malayali Vartha Recommends