Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

കടുത്ത വിമർശനങ്ങൾക്കിടയിലും കൂട്ടവധശിക്ഷ നടപ്പാക്കി സൗദി, മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ട ആറ് പേരേയും ഒരേദിവസം വധശിക്ഷയ്ക്ക് വിധേയരാക്കി, മയക്കുമരുന്ന് കടത്തുകാര്‍ക്കും പ്രമോട്ടര്‍മാക്കുമുള്ള കടുത്ത മുന്നറിയിപ്പാണിതെന്ന് ആഭ്യന്തര മന്ത്രാലയം

05 NOVEMBER 2024 10:59 AM IST
മലയാളി വാര്‍ത്ത

കടുത്ത വിമർശനങ്ങൾ ഉയരുന്നതിനിടയിലും വീണ്ടും കൂട്ടവധശിക്ഷ നടപ്പാക്കി സൗദി ഭരണകൂടം. ഭീകരവാദം, കൊലപാതകം, സായുധമോഷണം, മയക്കുമരുന്ന് കടത്ത്, ബലാത്സംഗം, വിവാഹേതര ലൈംഗിക ബന്ധം, മന്ത്രവാദം എന്നീ കുറ്റങ്ങൾ സ്വദേശികളോ പ്രവാസികളോ ചെയ്താൽ വധശിക്ഷ വിധിക്കും. എന്നിരിക്കെ സൗദിയിൽ മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ട ആറു പേർക്ക് വധശിക്ഷ ഒറ്റദിവസം നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാരക ലഹരി വസ്തുക്കളായ ഹാഷിഷും ആംഫെറ്റാമിന്‍ ഗുളികകളുമായി നജ്‌റാന്‍ മേഖലയില്‍ വെച്ചാണ് ഇവര്‍ പൊലീസിന്റെ പിടിയിലായത്.

ആറുപേരും കേസില്‍ പ്രതികളാണെന്ന് കോടതി കണ്ടെത്തുകയും പിന്നീട് അപ്പീല്‍ കോടതി ശരിവെക്കുകയും ചെയ്തതോടെയാണ് വധശിക്ഷ നടപ്പാക്കിയത്. വധശിക്ഷയ്ക്ക് വിധേയരായവരിൽ പ്രവാസികളും സ്വദേശികളും ഉൾപ്പെടുന്നു. നാല് സൗദി പൗരൻമാരും രണ്ട് യെമൻ സ്വദേശികളുമടങ്ങുന്ന സംഘത്തെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്.

യെമന്‍ സ്വദേശികളായ അഹമ്മദ് മുഹമ്മദ് അലി, യഹിയ സാലിഹ് ഹുസൈന്‍, സൗദി പൗരന്‍മാരായ ഹാദി ബിന്‍ സാലിം, സാലിം ബിന്‍ റഖീം, അബ്ദുല്ല ബിന്‍ അഹമ്മദ്, അലി ബിന്‍ ഇബ്രാഹീം എന്നിവർക്കാണ് വധശിക്ഷ വിധിച്ചത്. ശിക്ഷ മയക്കുമരുന്ന് കടത്തുകാര്‍ക്കും പ്രമോട്ടര്‍മാക്കുമുള്ള കടുത്ത മുന്നറിയിപ്പാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇതിന് മുമ്പ് വെറും ആറ് ദിവസങ്ങൾക്ക് മുമ്പാണ് സൗദിയിൽ വധശിക്ഷ നടപ്പാക്കിയത്. സൗദിയിൽ മാതാപിതാക്കളെ കുത്തിക്കൊന്ന സൗദി പൗരന്റെ ശിക്ഷ വിധി നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. അബ്‌ദുൽ മുഹ്സിൻ മസ് ഊദ് അൽ ഹാരിസി എന്ന സൗദി പൗരനാണ് വധശിക്ഷയ്ക്ക് വിധേയനായത്. പ്രതിയെ അറസ്റ്റ് ചെയ്‌ത സുരക്ഷാ വിഭാഗം അന്വേഷണത്തിനു ശേഷം ബന്ധപ്പെട്ട കോടതിക്ക് കൈമാറുകയായിരുന്നു.

തുടർന്ന് പ്രതിക്കെതിരെയുള്ള ആരോപണം വിചാരണയിൽ സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് കോടതി വധ ശിക്ഷ വിധിക്കുകയും ചെയ്തു. ശിക്ഷാ വിധിയെ അപ്പീൽ കോർട്ടും സുപ്രീം കോർട്ടും ശരി വച്ചതിനെ തുടർന്ന് റോയൽ കോർട്ട് ശിക്ഷ നടപ്പാക്കാൻ ഉത്തരവിടുകയും പ്രതിയെ വധശിക്ഷയ്ക്ക് വിധേയനാക്കുകയും ചെയ്‌തതായി മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്നതിൽ നിരന്തരം വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ഗൾഫ് രാഷ്ട്രമാണ് സൗദി. ഇവിടെ ഇത് നിയമപരമായ ശിക്ഷയാണ്, രാജ്യത്തെ മിക്ക വധശിക്ഷകളും ശിരഛേദം വഴിയാണ് നടപ്പിലാക്കുന്നത്. സൗദി അറേബ്യയാണ് ഇപ്പോഴും ഈ രീതി ഉപയോഗിക്കുന്ന ലോകത്തിലെ ഏക രാജ്യം. സൗദിയിൽ ശരീഅത്ത് അടിസ്ഥാനമാക്കിയുള്ള ക്രിമിനൽ നീതിന്യായ വ്യവസ്ഥയുണ്ട്.

വാളുകൊണ്ട് ശിരഛേദം ചെയ്താണ് സാധാരണയായി വധശിക്ഷ നടപ്പാക്കുന്നത്, പക്ഷേ ഇടയ്ക്കിടെ വെടിവയ്ച്ചും ശിക്ഷ നടത്താറുണ്ട്. 2020 ഏപ്രിലിലെ കണക്കനുസരിച്ച്, കുറ്റകൃത്യങ്ങൾ ചെയ്യുന്ന പ്രായപൂർത്തിയാകാത്തവർക്ക് 18 വയസ്സ് തികയുമ്പോൾ വധശിക്ഷ ലഭിക്കില്ല, പകരം പരമാവധി 10 വർഷം ജുവനൈൽ തടങ്കലിൽ കഴിയേണ്ടിവരും. പൊതു ശിരഛേദം സാധാരണയായി രാവിലെ 9 മണിയോടടുത്താണ് നടക്കുന്നത്, കുറ്റവാളിയെ കോടതിക്ക് സമീപമുള്ള ഒരു മുറ്റത്തേക്ക് കൊണ്ടുപോയി ആരാച്ചാർക്ക് മുന്നിൽ മുട്ടുകുത്തി നിൽക്കുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥൻ ആ വ്യക്തി ചെയ്ത കുറ്റകൃത്യങ്ങൾ പ്രഖ്യാപിക്കുകയും ശിരഛേദം നടത്തുകയും ചെയ്യുന്നു.

ആരാച്ചാർ സുൽത്താൻ എന്നറിയപ്പെടുന്ന ഒരു വാൾ ഉപയോഗിച്ച് ശിക്ഷിക്കപ്പെട്ട വ്യക്തിയുടെ കഴുത്തിൽ നിന്ന് അവൻ്റെ അല്ലെങ്കിൽ അവളുടെ ശരീരത്തിൽ നിന്ന് തല നീക്കം ചെയ്യുന്നു. ഒരു മെഡിക്കൽ എക്സാമിനർ മൃതദേഹം പരിശോധിച്ച ശേഷം കുറ്റവാളിയെ മരിച്ചതായി പ്രഖ്യാപിച്ചതിന് ശേഷം, ഒരു പോലീസ് ഉദ്യോഗസ്ഥൻ ശിരഛേദം ചെയ്യപ്പെട്ട കുറ്റവാളിയുടെ കുറ്റകൃത്യങ്ങൾ ഒരിക്കൽ കൂടി പ്രഖ്യാപിക്കുകയും നടപടിക്രമങ്ങൾ പൂർത്തിയാകുകയും ചെയ്യുന്നതാണ് സൗദിയിൽ വധശിക്ഷ നടപ്പാക്കുന്ന രീതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (2 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (4 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (4 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (5 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (5 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (6 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (6 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (7 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (7 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (7 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (8 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (8 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (9 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (10 hours ago)

Malayali Vartha Recommends