Widgets Magazine
27
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന്‍: അഭിമാനത്തോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി


ഉഭയകക്ഷി സമ്മതപ്രകാരം നടന്ന ബന്ധത്തെ ബലാത്സംഗമാക്കി മാറ്റിയതിൽ നടന്ന ഗൂഢാലോചനകൾ ഓരോന്നായി പുറത്ത് വരും: രാഹുൽ എംഎൽഎയ്ക്കെതിരെ വന്ന മൂന്നാമത്തെ പരാതിക്കാരിയെ റിനി 2025 ഓഗസ്റ്റിൽ അങ്ങോട്ട് ബന്ധപ്പെട്ടു; റിനിക്ക് നിഷേധിക്കാൻ ആവില്ല.. തെളിവുകളുമായി ഫെന്നി നൈനാന്‍


തരൂരിനെ സിപിഎമ്മിലേക്ക് എത്തിക്കാൻ താൻ മദ്ധ്യസ്ഥത വഹിച്ചു എന്ന വാർത്തകൾ തള്ളി വ്യവസായി എംഎ യൂസഫലി: പിണറായി വിജയൻ മൂന്നാമതും അധികാരത്തിൽ തിരിച്ചെത്താനുള്ള സാഹചര്യമുണ്ട്...


ബന്ധം വീട്ടിൽ അറിഞ്ഞു: ഒരുമിച്ച് ജീവിക്കാനാവില്ല; ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന വ്യാജേന യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി: കഴുത്തിൽ കുരുക്കിട്ട് നിന്ന യുവതിയുടെ സ്റ്റൂൾ തള്ളിമാറ്റി കൊലപാതകം: പിന്നാലെ ബലാത്സംഗം; എലത്തൂരിനെ ഞെട്ടിച്ച കൊലപതകം സിസിടിവിയിൽ...


പത്മവിഭൂഷണ്‍ പുരസ്‌കാരത്തെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.. പാര്‍ട്ടിക്ക് ഇതില്‍ വിയോജിപ്പില്ലെന്നും ഗോവിന്ദന്‍..

താമസ തൊഴിൽ നിയമ ലംഘകർക്കെതിരെ ശക്തമായ നടപടി, കുവൈത്തിൽ 20 ഇടങ്ങളിലായി നടത്തിയ പരിശോധനയിൽ 317 പേരെ അറസ്റ്റ് ചെയ്തു, നിയമങ്ങൾ ലംഘിച്ച കുറ്റങ്ങൾക്ക് നേരത്തെ പിടിയിലായ 610 പ്രവാസികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം

11 DECEMBER 2024 10:46 PM IST
മലയാളി വാര്‍ത്ത

അടുത്ത കാലത്തായി വിസ നിയമ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടാണ് കുവൈറ്റ് ഭരണകൂടം സ്വീകരിക്കുന്നത്. കുവൈത്തിൽ നിയമങ്ങൾ കർശനമായി പാലിക്കാത്ത അനധിക‍ൃത താമസക്കാരെ നാടുകടത്തുകയും നിയമങ്ങൾ പാലിക്കുന്നവരെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുകയുമാണ് ഭരണകൂടം. ഡിസംബർ 1 മുതൽ 5 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച കുറ്റങ്ങൾക്ക് 610 വിദേശികളെ നാടുകടത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് 20 ഇടങ്ങളിലായി നടത്തിയ പരിശോധനയിൽ റസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 317 പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ നടപടികൾ സ്വീകരിച്ചുവരുകയാണെന്നും മന്ത്രാലയം അറിയിച്ചു. ഇവരേയും അധികം വൈകാതെ തുടർ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് നാടുകടത്തും. എന്നാൽ, വിസ നിയമ ലംഘനങ്ങള്‍ക്കെതിരേ നിലപാട് കടുപ്പിച്ചതിനാൽ കുവൈറ്റിന് മികച്ച നേട്ടമാണ് വന്നുചേർന്നിരിക്കുന്നത്. കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഫാമിലി വിസിറ്റ് വിസകള്‍ പുനസ്ഥാപിച്ച ശേഷം അതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

നിയമ ലംഘനങ്ങൾ നടത്തിയാൽ സ്പോൺസർ അടക്കം ഉത്തരവാദികളാകും. നിയമ നടപടികളും നേരിടേണ്ടിവരുമെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നത് ഫലപ്രദമായെന്ന് വേണം വിലയിരുത്താൻ. കഴിഞ്ഞ ഒൻപത് മാസത്തിനിടെ കുടുംബ സന്ദർശന വിസകളിൽ ഒരൊറ്റ ലംഘനം പോലും ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അൽ അദ്വാനി പറഞ്ഞു.

കൊവിഡ് കാലത്ത് നിര്‍ത്തിയ ഫാമിലി വിസിറ്റ് വിസ 2024 മാര്‍ച്ച് 8ന് വീണ്ടും നടപ്പിലാക്കിയ ശേഷം ഒമ്പത് മാസം കടന്നുപോയെങ്കിലും ഈ കാലയളവില്‍ ഒരിക്കല്‍ പോലും ഈ കുടുംബ സന്ദര്‍ശക വിസകളിലെത്തിയ ആരും നിയമം ലംഘിച്ചതായി കണ്ടെത്തിയിട്ടില്ല. നിലവിൽ ഒരു മാസമാണ് കാലാവധി. പുതിയ റസിഡൻസി നിയമത്തിൽ പഴയത് പോലെ മൂന്ന് മാസം കാലാവധി എന്നാണ് റിപ്പോർട്ടുള്ളത്. രാജ്യത്തെ വിസ നിയമങ്ങള്‍ പാലിക്കുന്നതില്‍ ശ്രദ്ധേയമായ നാഴികക്കല്ലായാണ് ഈ കാര്യം വിലയിരുത്തപ്പെടുന്നത്. രാജ്യത്തിന്‍റെ വിസ ചട്ടങ്ങള്‍ പൂര്‍ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയ നടപടികള്‍ ഫലപ്രദമായിരുന്നു എന്നാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നതെന്നും മന്ത്രാലയം അധികൃതര്‍ അഭിപ്രായപ്പെട്ടു.

വിസ സംവിധാനത്തിന്‍റെ ദുരുപയോഗം തടയുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടൊപ്പം രാജ്യത്തേക്ക് നിയമപരമായ പ്രവേശനം പ്രോത്സാഹിപ്പിക്കുകയാണ് ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നത്. 90 ദിവസത്തെ ഫാമിലി വിസിറ്റ് വിസകളില്‍ എത്തുന്നവര്‍ വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ കുവൈറ്റില്‍ നിന്ന് പുറത്തുകടക്കുക, വിസിറ്റ് വിസ കാലയളവില്‍ ഏതെങ്കിലും തൊഴിലില്‍ ഏര്‍പ്പെടാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ ഈ കാലയളവില്‍ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വിസ നിയന്ത്രണങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് താമസക്കാരെയും സന്ദര്‍ശകരെയും ബോധവല്‍ക്കരിക്കാന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചതും ഇതിന് കാരണമായതായി വിലയിരുത്തപ്പെടുന്നു.

വിസ നിയമ ലംഘകര്‍ക്ക് പൊതുമാപ്പ് കാലാവധി അനുവദിച്ച സമയത്ത് പരമാവധി വിസ നിയമലംഘകര്‍ക്ക് പിഴയടച്ച് അവരുടെ താമസം ക്രമപ്പെടുത്താനോ പിഴ അടക്കാതെ രാജ്യം വിടാനോ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ജൂണ്‍ 30ന് പൊതുമാപ്പ് കാലാവധി കഴിഞ്ഞ ഉടന്‍, അതിനു ശേഷം നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്നവരെ കണ്ടെത്താന്‍ വ്യാപകമായ റെയിഡുകള്‍ നടത്തുകയും ആയിരക്കണക്കിന് പ്രവാസികളെ അറസ്റ്റ് ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാറമടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി  (16 minutes ago)

ലൈംഗികാതിക്രമക്കേസില്‍ മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാറെ വെറുതെ വിട്ടു  (44 minutes ago)

ചെന്നൈ വിമാനത്താവളത്തില്‍ തീപിടിത്തം  (55 minutes ago)

കറുകച്ചാലില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്  (1 hour ago)

പ്രവാസിയുടെ ബാഗ് മോഷ്ടിച്ച കള്ളന്‍ സിസിടിവിയില്‍ കുടുങ്ങി  (1 hour ago)

യു‌എസ്‌ടിയും, മുത്തൂറ്റ് ഫിൻകോർപ്പും മറ്റു ഗ്രൂപ്പ് കമ്പനികളും 500 കോടി രൂപ മൂല്യമുള്ള ആറു വർഷ കരാർ ഒപ്പുവച്ചു  (1 hour ago)

രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന്‍: അഭിമാനത്തോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി  (1 hour ago)

ഉഭയകക്ഷി സമ്മതപ്രകാരം നടന്ന ബന്ധത്തെ ബലാത്സംഗമാക്കി മാറ്റിയതിൽ നടന്ന ഗൂഢാലോചനകൾ ഓരോന്നായി പുറത്ത് വരും: രാഹുൽ എംഎൽഎയ്ക്കെതിരെ വന്ന മൂന്നാമത്തെ പരാതിക്കാരിയെ റിനി 2025 ഓഗസ്റ്റിൽ അങ്ങോട്ട് ബന്ധപ്പെട്ടു;  (1 hour ago)

തരൂരിനെ സിപിഎമ്മിലേക്ക് എത്തിക്കാൻ താൻ മദ്ധ്യസ്ഥത വഹിച്ചു എന്ന വാർത്തകൾ തള്ളി വ്യവസായി എംഎ യൂസഫലി: പിണറായി വിജയൻ മൂന്നാമതും അധികാരത്തിൽ തിരിച്ചെത്താനുള്ള സാഹചര്യമുണ്ട്...  (1 hour ago)

യുഎഇയിൽ മൂടൽമഞ്ഞും മഴയും കടൽ പ്രക്ഷുബ്ധമാകും കനത്ത ജാഗ്രതാ നിർദ്ദേശം... തൊഴിലിടങ്ങളിൽ മുൻകരുതലുകൾ  (1 hour ago)

ട്രാഫിക് പിഴ അടയ്ക്കാൻ ശ്രമിച്ച യുവതിക്ക് പണം നഷ്ടമായി; കുവൈത്തിൽ വ്യാജ വെബ്സൈറ്റുകൾ വഴി തട്ടിപ്പ് സൈബർ തട്ടിപ്പുകൾ വർധിക്കുന്നു  (2 hours ago)

പാറമടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ച കൊടുംകുറ്റവാളി അഴകുരാജയെ വെടിവച്ച് കൊന്നു  (2 hours ago)

ഫൈസൽ ബിൻ മിശ്അൽ രാജകുമാരന്റെ ഇടപെടൽ ... ബാലികയ്ക്ക് തണലായി അൽ ഖസീം ഗവർണർ കണ്ണ് നിറയ്ക്കുന്ന കാഴ്ച !!  (2 hours ago)

ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടുകാര്‍ തീകൊളുത്തി കൊന്നു  (2 hours ago)

Malayali Vartha Recommends