Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

തൊഴിൽ നിയമങ്ങൾ കർശനമാക്കി സൗദി, ഇനി എല്ലാ തൊഴിൽ വിസ അപേക്ഷകള്‍ക്കും വിദ്യാഭ്യാസ യോഗ്യതകള്‍ മുന്‍ കൂട്ടി പരിശോധിക്കും, സര്‍ക്കുലര്‍ പുറപ്പെടുവിച്ച് സൗദി സര്‍ക്കാര്‍, ജനുവരി 14 മുതല്‍ നിയമം പ്രാബല്യത്തിലായി....!!!

17 JANUARY 2025 10:48 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്കുള്ള തൊഴിൽ നിയമങ്ങൾ കർശനമാക്കുകയാണ് സൗദി ഭരണകൂടം. ഇതിന്റെ ഭാഗമായി വിവിധ തൊഴിലുകളിൽ നൈപുണ്യ പരീക്ഷ ഏർപ്പെടുത്തിയത് എടുത്തുപറയേണ്ട ഒരു നീക്കം തന്നെയാണ്. പിന്നീട് കൂടുതൽ തസ്തികളിലേക്ക് കൂടി യോഗ്യതാ പരീക്ഷ സൗദി നിർബന്ധമാക്കുകയായിരുന്നു. ഇന്ത്യന്‍ തൊഴിലാളികളുടെ എല്ലാ തൊഴിൽ വിസ അപേക്ഷകള്‍ക്കും പ്രൊഫഷണല്‍, വിദ്യാഭ്യാസ യോഗ്യതകള്‍ മുന്‍ കൂട്ടി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സൗദി അറേബ്യന്‍ സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ആറ് മാസം മുമ്പാണ് ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്.

ജനുവരി 14 മുതല്‍ നിയമം കര്‍ശനമായി നടപ്പാക്കി തുടങ്ങി. സൗദിയുടെ വിഷന്‍ 2030 ന്റെ ലക്ഷ്യമായി കൂടുതല്‍ പൗരന്മാരെ തൊഴില്‍ മേഖലയില്‍ നിയമിക്കാനുള്ള ശ്രമങ്ങളായി തൊഴില്‍ മേഖല മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് രേഖകളുടെ പരിശോധന കര്‍ശനമാക്കുന്നത്. തൊഴില്‍ വിസ നല്‍കുന്നതിനുള്ള പ്രൊഫഷണല്‍ വേരിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ ജനുവരി 14 മുതല്‍ നടപ്പിലാക്കി തുടങ്ങുമെന്ന് ഇന്ത്യയിലെ സൗദി മിഷന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറഞ്ഞിരുന്നു.

തൊഴില്‍ വിസ നല്‍കുന്നതിന് പ്രൊഫഷണല്‍ വേരിഫിക്കേഷന്‍ നിര്‍ബന്ധമായും ചെയ്യേണ്ടി വരുമെന്നാണ് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്. എന്നാല്‍, അപേക്ഷകര്‍ക്ക് വേരിഫിക്കേഷന്‍ ലഭിക്കാന്‍ മതിയായ പരിശോധനാ കേന്ദ്രങ്ങൾ ഇല്ലെന്ന് വ്യാപകമായി പരാതി ഉയരുന്നുണ്ട്. ഇന്ത്യന്‍ തൊഴിലാളികളുടെ യോഗ്യതകള്‍ ഉറപ്പാക്കുന്നതിന് മതിയായ യോഗ്യതയുള്ള പരിശീലന കേന്ദ്രങ്ങളുടെ എണ്ണം പരിമിതമായതിനാല്‍ ഈ നീക്കം ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും. സൗദിയിലേക്കുള്ള ഇന്ത്യന്‍ തൊഴിലാളികളുടെ വരവ് ഇത് കുറയ്ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്തിന്റെ തൊഴില്‍ വിപണിയിലേക്ക് സുഗമമായ പ്രവേശനം സാധ്യമാക്കാനും തൊഴിലാളികളെ നിലനിര്‍ത്തുന്ന നിരക്ക് മെച്ചപ്പെടുത്താനുമാണ് സൗദി ലക്ഷ്യമിടുന്നത്. അതിനാല്‍, തൊഴില്‍ അപേക്ഷകരുടെ വിദ്യാഭ്യാസ യോഗ്യതാ രേഖകള്‍ കര്‍ശനമായി പരിശോധിച്ച് വരികയാണ്.പ്രവാസി ജീവനക്കാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളും രേഖകളും പരിശോധിക്കാന്‍ സ്ഥാപന ഉടമകളെയും എച്ച്ആര്‍ വകുപ്പുകളെയും സര്‍ക്കാർ പ്രോത്സാഹിപ്പിക്കുകയാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ നീക്കത്തിലൂടെ റിക്രൂട്ട്‌മെന്റ് കാര്യക്ഷമമാക്കുകയും രാജ്യത്തെ തൊഴില്‍ ശക്തിയുടെ ഗുണനിലവാരം ഉയര്‍ത്തുകയും ചെയ്യുമെന്ന് സൗദി പ്രതീക്ഷിക്കുന്നു.

അതേസമയം രാജ്യത്ത് നിലവിൽ വിവിധ തൊഴിലുകളിലേക്ക് ജോലി ലഭിക്കുന്നതിന് നൈപുണ്യ പരീക്ഷ പാസാവണം. വിസകൾ സ്റ്റാമ്പ് ചെയ്യണമെങ്കിൽ പാസ്‌പോർട്ടിനൊപ്പം നൈപുണ്യപരീക്ഷ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടതുണ്ട്. ഇപ്പോൾ സൗദിയിൽ പ്രവാസി തൊഴിലാളികൾക്ക് കൂടുതൽ തസ്തികളിലേക്ക് യോഗ്യതാ പരീക്ഷ നിർബന്ധമാണ്. 174 ഇനം തൊഴിൽ ഇനങ്ങളിലേക്ക് പുതിയ വീസയിലെത്തുന്നവർ പ്രാഥമികമായി സ്വന്തം നാട്ടിൽ നിന്നും യോഗ്യത പരീക്ഷ പാസാകേണ്ടതായി വരും. അഗ്രികൾച്ചറൽ മെക്കാനിക്ക്, ഓട്ടോമെക്കാനിക്ക്, ബ്ലാക്ക്സ്മിത്ത്, ബിൽഡർ, ബസ് മെക്കാനിക്ക്, ബാർബർ, കാർ ഡ്രൈവർ, , കാർപെന്‍റർ, ഷെഫ്, മേസൺ, ക്രാഫ്റ്റ്മാൻ, ക്രഷർ ഓപ്പറേറ്റർ എന്നിങ്ങനെയുള്ള വിഭാഗങ്ങളിലേക്കാണ് യോഗ്യതാ പരീക്ഷ സൗദി നിർബന്ധമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നടക്കം എത്തുന്ന തൊഴിലാളികൾക്കാണ് പരീക്ഷ നിർബന്ധമാക്കിയത്.

കൂടുതലായി തൊഴിലാളികൾ എത്തുന്ന അഞ്ചു രാജ്യങ്ങൾക്കാണ് തുടക്കത്തിൽ പരീക്ഷ നിർബന്ധമാക്കിയിരുന്നത്. ഇന്ത്യ, പാകിസ്ഥാൻ ബംഗ്ലാദേശ്, ശ്രീലങ്ക ഈജിപ്ത്, എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികൾ പരിശോധനയിൽ ഉൾപ്പെടുന്നു. അറിവും വൈദഗ്ധ്യവുമുള്ള തൊഴിലാളികളുടെ സൗദിയിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്നതിനും മെച്ചപ്പെട്ട തൊഴിൽ വിപണി സൃഷ്ടിക്കുന്നതിന് സംഭാവന നൽകുന്നതിനും നൈപുണ്യ പരീക്ഷ ഉപകരിക്കും. പരീക്ഷാ കേന്ദ്രങ്ങൾക്കായി അതാത് രാജ്യങ്ങളിൽ സൗകര്യമൊരുക്കുന്നുണ്ട്. ഇന്ത്യയിലുൾപ്പെടെ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. എന്നാൽ ഹൗസ് ഡ്രൈവർ, ലേബർ എന്നീ തൊഴിലുകൾ ചെയ്യുന്ന വീസക്കാർക്ക് സൗദിയിൽ തന്നെ പരീക്ഷയിൽ പങ്കെടുത്ത് യോഗ്യത തെളിയിക്കാൻ സൗകര്യങ്ങൾ ലഭ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (6 minutes ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (11 minutes ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (16 minutes ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (21 minutes ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (25 minutes ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (27 minutes ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (32 minutes ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (38 minutes ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (52 minutes ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (1 hour ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (1 hour ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (1 hour ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (1 hour ago)

Gurugram കമ്പനിയിലേക്ക് അവസാന മെസ്സേജ്..  (1 hour ago)

Malayali Vartha Recommends