കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്

കോഴിക്കോട് കുറ്റിയാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. കുറ്റിയാടി നരിക്കൂട്ടും ചാലില്‍ ഇന്ന് ഉച്ചയോടെ നടന്ന അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. തൊട്ടില്‍പാലത്തുനിന്ന് വടകരയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസും എതിര്‍ദിശയില്‍നിന്ന് വളം കയറ്റിവന്ന ചരക്ക് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ ചേലക്കാടുനിന്ന് ഫയര്‍ഫോഴ്‌സ് സംഘമെത്തി ക്യാബിന്‍ തകര്‍ത്താണ് പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടന്‍തന്നെ കുറ്റിയാടി താലൂക്ക് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. ഇതില്‍ 15 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha

























