Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും

02 SEPTEMBER 2026 01:14 AM IST
മലയാളി വാര്‍ത്ത

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും. ലണ്ടനില്‍ സ്ഥിരതാമസക്കാരിയായ പരവൂര്‍ കോങ്ങല്‍ സ്വദേശിനി സുനന്ദ മണിരാജനെയാണ് (63) കാണാതായത്. 27 വര്‍ഷമായി ലണ്ടനില്‍ സ്ഥിരതാമസമാണ് സുനന്ദയും കുടുംബവും. കൈലാസ യാത്രക്കായാണ് ഇവര്‍ നേപ്പാളിലേയ്ക്ക് പോയത്.

22ാം തീയതിയാണ് സുനന്ദ ഉള്‍പ്പെട്ട സംഘം ലണ്ടനില്‍ നിന്ന് യാത്ര പുറപ്പെട്ടത്. ആല്‍പൈന്‍ എക്കോ ട്രെക്ക് എന്ന കമ്പനിക്കൊപ്പമായിരുന്നു യാത്ര ചെയ്തിരുന്നത്. 25ന് ഉച്ചയ്ക്ക് മുമ്പാണ് സുനന്ദയുമായി കുടുംബത്തിന് അവസാനമായി വാട്‌സാപ്പിലൂടെ ബന്ധപ്പെടാന്‍ കഴിഞ്ഞത്. അതിര്‍ത്തി കടക്കാനായി കാത്തുനില്‍ക്കുകയാണെന്നായിരുന്നു കുടുംബത്തെ അറിയിച്ചത്. പിന്നീട് ഇവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.

റേഞ്ച് പ്രശ്‌നം മൂലമാണ് സുനന്ദ ബന്ധപ്പെടാതിരുന്നതെന്നാണ് കുടുംബം കരുതിയത്. പിന്നീടായിരുന്നു ദുരന്തവാര്‍ത്ത അറിഞ്ഞത്. പാലം കടക്കാനായി നിന്നപ്പോള്‍ മിന്നല്‍ പ്രളയമുണ്ടായെന്നും സംഘത്തെ മുഴുവന്‍ കാണാതായെന്നുമാണ് ട്രാവല്‍ ഏജന്റ് അറിയിച്ചതെന്നും കുടുംബം പറയുന്നു. അവസാനമായി ലഭിച്ച വിവരമനുസരിച്ച് അതിര്‍ത്തിയിലെ റസുവഗാധി മേഖലയിലായിരുന്നു ഇവര്‍. നേപ്പാള്‍ അധികൃതരുടെ കാണാതായവരുടെ പട്ടികയിലും സുനന്ദയുടെ പേര് ഉള്‍പ്പെട്ടിട്ടുണ്ട്.

ഗോസൈന്‍കുണ്ഡ തീര്‍ത്ഥാടനത്തിനായി പോയ സുനന്ദ ഉള്‍പ്പെടെ 16 ഇസ്‌കോണ്‍ തീര്‍ത്ഥാടകരുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഇസ്‌കോണും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സംഘത്തിലുള്ളത്. സംഘത്തിലെ ഏക മലയാളിയാണ് സുനന്ദയെന്ന് കുടുംബം പറഞ്ഞു. ലണ്ടനിലെ എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്തിരുന്നയാളാണ് സുനന്ദ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (9 minutes ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (16 minutes ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (23 minutes ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (27 minutes ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (36 minutes ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (41 minutes ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (45 minutes ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (47 minutes ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (54 minutes ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (59 minutes ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (1 hour ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (2 hours ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (2 hours ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (3 hours ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (3 hours ago)

Malayali Vartha Recommends