Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി

01 SEPTEMBER 2026 08:11 PM IST
മലയാളി വാര്‍ത്ത

ബിഗ് ടിവി സംപ്രേഷണം ചെയ്ത 'ബിഗ് ഡയലോഗ്' പരിപാടിക്കിടെ നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് മാപ്പപേക്ഷയുമായി അവതാരക അപര്‍ണ കുറുപ്പ്. പരാമര്‍ശങ്ങള്‍ ആരുടെയെങ്കിലും മതവികാരങ്ങളെയോ വിശ്വാസങ്ങളെയോ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതില്‍ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നതായി അപര്‍ണ ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു. വിവാദമായ പരിപാടിയുടെ വീഡിയോ ബിഗ് ടിവിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു.


സ്ത്രീകള്‍ക്കെതിരായ ലിംഗവിവേചനം, സാമൂഹ്യനീതി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത പരിപാടിയിലെ ചില നിരീക്ഷണങ്ങളാണ് വിവാദത്തിന് ഇടയാക്കിയത്. മതഭേദമന്യേ സ്ത്രീകള്‍ക്ക് തുല്യപദവിയും സാമൂഹ്യനീതിയും ഉറപ്പാക്കണമെന്ന സന്ദേശമാണ് ചര്‍ച്ചയിലൂടെ നല്‍കാന്‍ ശ്രമിച്ചതെന്ന് അപര്‍ണ വിശദീകരിച്ചു. എന്നാല്‍ പരിപാടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തെറ്റിദ്ധാരണാജനകമായ രീതിയില്‍ പ്രചരിക്കപ്പെട്ട സാഹചര്യത്തിലാണ് ഖേദപ്രകടനവും വീഡിയോ പിന്‍വലിക്കലും നടത്തിയതെന്നും അവര്‍ വ്യക്തമാക്കി.

 

 

വിവാദം ശക്തമായതിനു പിന്നാലെ ചാനല്‍ അധികൃതരും അവതാരകയും വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തി. പൊതുസമൂഹത്തില്‍ ഉയര്‍ന്ന എതിര്‍പ്പുകളും തെറ്റിദ്ധാരണകളും കണക്കിലെടുത്താണ് നടപടി സ്വീകരിച്ചതെന്നാണ് ബിഗ് ടിവിയുടെ നിലപാട്. വിവാദമായ വീഡിയോ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും നീക്കം ചെയ്തതായി ചാനല്‍ അധികൃതര്‍ അറിയിച്ചു.

അതേസമയം, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദത്തില്‍ അപര്‍ണ കുറുപ്പിന് പിന്തുണയുമായി ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി രംഗത്തെത്തി. അപര്‍ണയ്ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളിലും ഭീഷണികളിലും ബിഗ് ടിവി മാനേജ്‌മെന്റ് സ്വീകരിച്ച നിലപാടിനെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചു.

കാന്തപുരത്തിന്റെ മാനവിക വിരുദ്ധ പ്രസ്താവനയ്ക്കെതിരെ മനുഷ്യത്വമുള്ള ഏതൊരാളും നടത്തുന്ന പ്രതികരണമാണ് അപര്‍ണ കുറുപ്പ് നടത്തിയതെന്നാണ് സന്ദീപ് വാചസ്പതിയുടെ ആരോപണം. ഇതിന്റെ പേരില്‍ മതതീവ്രവാദികള്‍ അപര്‍ണയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വേട്ടയാടലുകളില്‍ അപര്‍ണയെ 'ചെന്നായക്കൂട്ടത്തിന്' വിട്ടുകൊടുക്കാതിരിക്കുക എന്നത് സമൂഹത്തിന്റെ കടമയാണെന്നും ചാനല്‍ മാനേജ്‌മെന്റ് ഇക്കാര്യത്തില്‍ നട്ടെല്ലുള്ള നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


വിവാദങ്ങള്‍ക്ക് പിന്നാലെ ബിഗ് ടിവിയുടെ മലബാര്‍ മേഖലയിലെ ചില ഓഫീസുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായതായി വിവരമുണ്ടെന്നും സന്ദീപ് വാചസ്പതി ആരോപിച്ചു. എന്നാല്‍ ഇക്കാര്യം വാര്‍ത്തയാക്കാനോ നിയമനടപടി സ്വീകരിക്കാനോ മാനേജ്‌മെന്റ് തയ്യാറാകാത്തത് ഭീരുത്വവും തീവ്രവാദത്തിന് കീഴടങ്ങലുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വ്യക്തിപരമായി അപര്‍ണയുടെ പേരില്‍ മാപ്പപേക്ഷ പ്രസിദ്ധീകരിക്കാന്‍ ബിഗ് ടിവി മാനേജ്‌മെന്റ് തയ്യാറായതിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

 

 

 

'ഭയവും പക്ഷം പിടിക്കലും ഇല്ലാത്ത മാധ്യമപ്രവര്‍ത്തനം' എന്ന പരസ്യവാചകം എഴുതിയാല്‍ മാത്രം പോരെന്നും, അത് പ്രാവര്‍ത്തികമാക്കാനുള്ള നട്ടെല്ല് കൂടി മാനേജ്‌മെന്റിന് വേണമെന്നും സന്ദീപ് വാചസ്പതി പറഞ്ഞു. അല്ലാത്തപക്ഷം കാന്തപുരം പറഞ്ഞതായി ആരോപിക്കപ്പെടുന്ന മനുഷ്യത്വവിരുദ്ധ നിലപാടിനൊപ്പമാണ് തങ്ങളെന്ന് ചാനല്‍ പ്രഖ്യാപിക്കണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

വനിതാ എഡിറ്ററുള്ള ചാനല്‍ എന്ന നിലയില്‍ കൂടുതല്‍ സ്ത്രീപക്ഷ നിലപാട് സ്വീകരിക്കുമെന്നാണ് സമൂഹം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ കൂടെയുള്ള സ്ത്രീയെ ഒറ്റുകൊടുത്ത് ഭയരഹിത മാധ്യമപ്രവര്‍ത്തനം എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സന്ദീപ് വാചസ്പതി വിമര്‍ശിച്ചു.

അപര്‍ണ കുറുപ്പ് നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ മാപ്പപേക്ഷിക്കുകയും വീഡിയോ നീക്കം ചെയ്യുകയും ചെയ്ത തീരുമാനത്തില്‍ നിന്ന് ബിഗ് ടിവി മാനേജ്‌മെന്റ് അടിയന്തരമായി പിന്മാറണമെന്നും, അവതാരകയ്ക്കെതിരായ സൈബര്‍ ആക്രമണങ്ങളിലും ഭീഷണികളിലും ശക്തമായ നിലപാട് സ്വീകരിക്കണമെന്നും സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (34 minutes ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (38 minutes ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (45 minutes ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (50 minutes ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (55 minutes ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (59 minutes ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (1 hour ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (1 hour ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (2 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (2 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

അഭിഭാഷകന്റെ വീടുകയറി ആക്രമിച്ച് പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

തിരുവനന്തപുരം മേയർ വി.വി രാജേഷ്  (3 hours ago)

PM MODI # INSTAGRAM VIDEO # GOLD വീണ്ടും മോദിയുടെ ആഹ്വാനം  (3 hours ago)

വനിതാ ഡോക്‌ടർക്ക് കാരണം കാണിക്കൽ നോട്ടീസ്  (4 hours ago)

Malayali Vartha Recommends