ദുബായ് നഗരം മഞ്ഞില്‍ മുങ്ങി

ദുബായില്‍ വെള്ളിയാഴ്‌ച അര്‍ദ്ധരാത്രി മുതല്‍ ശനിയാഴ്‌ച രാവിലെ വരെ രാജ്യത്ത് കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടു . കടുത്ത ഈ മൂടല്‍ മഞ്ഞില്‍ റോഡില്‍ ദൂരക്കാഴ്‌ച കുറഞ്ഞു. ദുബൈ , അബുദബി, ഷാര്‍ജ തുടങ്ങിയ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം മഞ്ഞു മൂലം തടസ്സപ്പെട്ടു. നിരവധി വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. അപകടങ്ങളൊന്നും അറിവായിട്ടില്ല.
വിമാനങ്ങളെല്ലാം വളരെ വൈകിയാണ് എത്തുന്നത്. ദുബൈയില്‍ നിന്നുള്ള 14 വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. ദുബൈയില്‍ നിന്ന് രാത്രി 7.45 ന് കൊച്ചിക്കുള്ള എയര്‍ഇന്ത്യ എക്‌സ്‌പ്രസ് വിമാനം പുലര്‍ച്ചെ 2.30 ന് മാത്രമേ പുറപ്പെടുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.
കോഴിക്കോട് നിന്ന് ഷാര്‍ജയിലേയ്‌ക്കുള്ള എയര്‍ഇന്ത്യ എക്‌സപ്രസ് വിമാനം രണ്ടു മണിക്കൂര്‍ താമസിച്ചാണെത്തിയത് . ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് ഉച്ചക്ക് 2.45 ന് പുറപ്പെടേണ്ട എമിറേറ്റ്‌സ് വിമാനം 5.40 ഓടെയാണ് പുറപ്പെട്ടത് . രാവിലെ 3.30 ന് പുറപ്പെടേണ്ട വിമാനം 7.36 നാണ് പോയത് . കോഴിക്കോട്ടേക്ക് ഉച്ചക്ക് 1.30 നുള്ള എയര്‍ ഇന്ത്യാ വിമാനം പുറപ്പെട്ടത് 4.39നാണ് .
കഠിനമായ മൂടല്‍ മഞ്ഞില്‍ ഡ്രൈവിങ്ങ് വളരെ ബുദ്ധിമുട്ടിലായി. വളരെ സാവധാനത്തിലാണ് വാഹനങ്ങള്‍ പോയത് . ഇത്രയും കടുത്ത മൂടല്‍മഞ്ഞില്‍ എല്ലാപേരും സൂക്ഷിക്കണമെന്ന് പോലീസ് സോഷ്യല്‍ സൈറ്റുകളിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് .
പശ്ചിമമേഖലയിലെ ലിവയില്‍ 50 മീറ്ററും അബുദബിയില്‍ 250 മീറ്ററുമാണ് ദൂരക്കാഴ്‌ച അനുഭവപ്പെട്ടത് .
https://www.facebook.com/Malayalivartha