റിയാദില്‍ വാഹനാപകടം, നാലു മലയാളികള്‍ മരിച്ചു

റിയാദില്‍ ഇന്നലെ രാത്രിയിലുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരണമടഞ്ഞു. ഉംറ കഴിഞ്ഞ് റിയാദിലേക്ക് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇലക്‌ട്രിക് പോസ്റ്റിലിടിച്ചാണ് മറിഞ്ഞ് കൈകുഞ്ഞ് ഉള്‍പ്പെടെ നാലുപേര്‍ തത്‌ക്ഷണം മരിച്ചു. 5 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ് . റിയാദില്‍ നിന്ന് 100 കിലോമീറ്റര്‍
അകലെ മുസാഹ് മിയക്ക് സമീപം റിയാദ്-മക്ക ഹൈവേയിലാണ് സംഭവം. കാസര്‍കോടു സ്വദേശികളായ അറബിന്‍, ഭാര്യ ആയിഷാബിവി, മകന്‍ അബ്‌ദുള്‍ ലത്തീഫ്, അബ്‌ദുല്‍ലത്തീഫിന്റെ എട്ടു മാസം പ്രായമുള്ള മുഹമ്മദ് ലിയാനുമാണ് മരിച്ചത്.
https://www.facebook.com/Malayalivartha