Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

27-ാമത് അബുദാബി രാജ്യാന്തര പുസ്തകമേളയ്ക്ക് പ്രൗഢഗംഭീരമായ തുടക്കം

27 APRIL 2017 02:52 PM IST
മലയാളി വാര്‍ത്ത

More Stories...

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ ടൂറിസം സാംസ്‌കാരിക അഥോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന 27-ാമത് അബുദാബി രാജ്യാന്തര പുസ്തകമേളയ്ക്ക് പ്രൗഢഗംഭീരമായ തുടക്കം. 'വായന ഭാവി നിര്‍ണയിക്കും' എന്നതാണ് ഇതിലെ പ്രമേയം. മേള യുഎഇ വൈസ് പ്രസിഡന്റും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിനുശേഷം വിവിധ പവലിയനുകളും അദ്ദേഹം സന്ദര്‍ശിച്ചു. മുപ്പതിലധികം ഭാഷകളിലായി അഞ്ചു ലക്ഷത്തിലധികം പുസ്തകങ്ങളാണ് ഇത്തവണത്തെ പുസ്തകമേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 800ലധികം ചര്‍ച്ചാവേദികള്‍, സെമിനാറുകള്‍ എന്നിവ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഇത്തവണത്തെ പുസ്തകമേളയിലേക്ക് വരുംദിവസങ്ങളില്‍ വിദ്യാര്‍ഥികളെയും പൊതുജനങ്ങളെയും ആകര്‍ഷിക്കും.

വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികള്‍ക്കു പുറമെ ഇലക്ട്രോണിക് പ്രസിദ്ധീകരണങ്ങള്‍, ഡിജിറ്റല്‍ ഉള്ളടക്കം, ഇലക്ട്രോണിക് ആപ്ലിക്കേഷനുകളും പ്രസിദ്ധീകരണ ലോകത്തിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും പ്രദര്‍ശന നഗരിയിലെത്തുന്നവരെ ആകര്‍ഷിക്കുന്നു. ചൈനയാണ് ഇത്തവണ പുസ്തക മേളയിലെ അതിഥി രാജ്യം. തത്വചിന്തകന്‍ ഷെയ്ഖ് മുഹ്യുദ്ദീന്‍ ഇബ്‌നു അറബിയാണ് മേളയിലെ പ്രധാന വ്യക്തിത്വം. ഇബ്‌നു അറബിയുടെ അറബ് സംഗീതം, ബൗദ്ധികമായ തീസിസുകള്‍, കവി അരങ്ങ് എന്നിവയും പുസ്‌തോല്‍സവ നഗരിയിലെത്തുന്നവര്‍ക്ക് ആസ്വദിക്കാനാവുന്നു. അബുദാബി ടൂറിസം സാംസ്‌കാരിക അതോറിറ്റിയുടെ ഏറ്റവും പ്രധാന വാര്‍ഷിക പദ്ധതികളില്‍ ഒന്നാണ് ലോക പ്രസിദ്ധീകരണ മേഖലയില്‍ നിന്നുള്ള ഏറ്റവും പുതിയതും വിപുലവുമായ ഗ്രസ്ഥശേഖരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന അബുദാബി രാജ്യാന്തര പുസ്തകമേള.

പുസ്തകമേളയിലെത്തുന്നവര്‍ക്ക് വായനയും എഴുത്തും സെമിനാറുകളും ആസ്വദിക്കാന്‍ പ്രത്യേക അവസരവും ഒരുക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളിലും യുവാക്കളിലും വായനാ താല്‍പര്യവും പ്രതിബദ്ധതയും വര്‍ധിപ്പിക്കാന്‍ സഹായകമാണിതെന്ന് സംഘാടകര്‍ പറഞ്ഞു. മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, ഏഷ്യ, വടക്കേ ആഫ്രിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഒട്ടേറെ പ്രമുഖ നോവലിസ്റ്റുകള്‍, രചയിതാക്കള്‍, ഗ്രാഫിക് ഡിസൈനര്‍മാര്‍, ലേഖനം എഴുതുന്നവര്‍, സാമൂഹിക സാംസ്‌കാരിക നായകര്‍ എന്നിവര്‍ രാജ്യാന്തര പുസ്തക മേളയില്‍ പങ്കെടുക്കുന്നുണ്ട്. അടുത്തമാസം രണ്ടു വരെ രാവിലെ 9 മണി മുതല്‍ രാത്രി പത്തുവരെയാണ് മേള നടക്കുക. എന്നാല്‍ നാളെ (വെള്ളിയാഴ്ച) വൈകീട്ട് 4 മണി മുതല്‍ രാത്രി 10 മണിവരെയായിരിക്കും കിരീടാവകാശിയും യുഎഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷകര്‍തൃത്വത്തില്‍ മേള.



 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (2 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (2 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (3 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (4 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (4 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (4 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (4 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (4 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (4 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (7 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (8 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (8 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (8 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (8 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (9 hours ago)

Malayali Vartha Recommends