Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

സ്മാര്‍ട് ട്രാവലര്‍ സിസ്റ്റം ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ സജ്ജമാക്കുമെന്ന് എയര്‍പോര്‍ട്ട് സുരക്ഷാവിഭാഗം അറിയിച്ചു

27 APRIL 2017 03:15 PM IST
മലയാളി വാര്‍ത്ത

More Stories...

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ എല്ലാ യാത്രാനടപടികളും സ്വയം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സ്മാര്‍ട് ട്രാവലര്‍ സിസ്റ്റം ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ വൈകാതെ സജ്ജമാക്കുമെന്ന് എയര്‍പോര്‍ട്ട് സുരക്ഷാവിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഇസ്സ അരാര്‍ അല്‍ റുമൈഹി പറഞ്ഞു. ഓണ്‍ലൈന്‍ ചെക്ക് ഇന്‍ സംവിധാനത്തിലൂടെ സീറ്റ് തിരഞ്ഞെടുക്കാനും ബാഗ് ടാഗ് പ്രിന്റ് ചെയ്യാനുമടക്കമുള്ള സൗകര്യങ്ങള്‍ നിലവിലുണ്ട്. സ്മാര്‍ട് ട്രാവലര്‍ സിസ്റ്റത്തിലൂടെ ബാഗിന്റെ ഭാരം നോക്കുക, ബോര്‍ഡിങ് പാസ് പ്രിന്റ് ചെയ്യുക, സുരക്ഷാ ഗേറ്റ് കടക്കുക, ഇഗേറ്റിലൂടെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുക തുടങ്ങി യാത്രയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മറ്റൊരാളുടെ സഹായമില്ലാതെ നിര്‍വഹിക്കാന്‍ കഴിയുന്ന സംവിധാനമാണിത്. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും വൈകാതെ സംവിധാനം പ്രാബല്യത്തില്‍ വരുമെന്നും അല്‍ റുമൈഹി പറഞ്ഞു.

സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യമറിയാതെ തന്നെ സുരക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇതിലൂടെ കഴിയും. ഇതിനോടകം ആയിരത്തിലേറെ സുരക്ഷാ ജീവനക്കാര്‍ക്കു വിമാനത്താവളത്തിലെ സുരക്ഷ സംബന്ധിച്ചു പരിശീലനം നല്‍കി കഴിഞ്ഞു. കൂടുതല്‍ ഖത്തരി പൗരന്മാരെ സുരക്ഷാ വിഭാഗം ജോലികളിലേക്ക് ആകര്‍ഷിക്കാനുള്ള നടപടികളും നടന്നുവരുന്നു. ഏറ്റവും പുതിയ സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ യാത്രക്കാരെ തടഞ്ഞു നിര്‍ത്താതെ തന്നെ സുരക്ഷാ പരിശോധന നടത്താനുള്ള സംവിധാനം ഹമദില്‍ നിലവിലുണ്ട്. യാത്രക്കാരുടെ സുഗമയാത്ര തടസ്സപ്പെടുത്താതെയാണ് അവരുടെ ലഗേജ് ഉള്‍പ്പെടെ പരിശോധനയ്ക്കു വിധേയമാക്കുക. ക്യാമറയിലൂടെ ഒരോ യാത്രക്കാരനെയും നിരീക്ഷിച്ചു സുരക്ഷിതത്വം ഉറപ്പുവരുത്താനാകും. ഇതിനുള്ള പരിശീലനം ജീവനക്കാര്‍ക്കു ലഭിച്ചിട്ടുണ്ട്.

ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന ഇ-ഗേറ്റ് സംവിധാനം ഈ വര്‍ഷം ആദ്യ മൂന്നുമാസത്തില്‍ 8.5 ലക്ഷം പേര്‍ ഉപയോഗിച്ചതായി വിമാനത്താവളത്തിലെ പാസ്‌പോര്‍ട്ട് വിഭാഗം ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാഷിദ് അല്‍ മസ്രൂയി പറഞ്ഞു. ചില സമയങ്ങളില്‍ ഇഗേറ്റിനു ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ടാകുന്നതു ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് ഐടി വിഭാഗത്തിന്റെ സഹകരണത്തോടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്‍ട്രി, എക്‌സിറ്റ് വിഭാഗങ്ങളില്‍ ഇലക്ട്രോണിക് സംവിധാനങ്ങള്‍ സ്ഥാപിച്ച് യാത്രക്കാര്‍ക്കു കൂടുതല്‍ സൗകര്യം ഒരുക്കുകയാണു ലക്ഷ്യം.

ട്രാവല്‍ രേഖകള്‍ പരിശോധിക്കുന്നതിനായി വകുപ്പിന് ഏറ്റവും നവീനമായ സാങ്കേതിക സംവിധാനങ്ങളുണ്ട്. വ്യാജ രേഖകള്‍ കണ്ടെത്താന്‍ കഴിയുന്ന നൂതന ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. എല്ലാത്തരം പാസ്‌പോര്‍ട്ടുകളും ഫോമുകളും അപ്പോഴപ്പോള്‍ അപ്‌ഡേറ്റ് ചെയ്തു ഡാറ്റാബേസ് നവീകരിക്കുന്നുമുണ്ട്. രാജ്യാന്തര വ്യോമയാന സര്‍വീസുകള്‍ സുരക്ഷിതമാക്കുന്നതില്‍ ഖത്തറിനു ലോകരാജ്യങ്ങളുടെ മുന്‍പന്തിയില്‍ എത്താന്‍ കഴിഞ്ഞതു വലിയ നേട്ടമാണെന്ന് ഖത്തര്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാന്‍ അബ്ദുല്ല ബിന്‍ നാസര്‍ തുര്‍ക്കി അല്‍ സുബായി പറഞ്ഞു. ഐസിഎഒ (ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍) സേഫ്റ്റി ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വിമാനത്താവളങ്ങളില്‍ നിയമവിധേയമല്ലാത്ത ഇടപെടലുകള്‍ തടയുന്നതിനുള്ള സൗകര്യങ്ങളും (അനക്‌സ്9) ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ പൂര്‍ണമായി ഏര്‍പ്പെടുത്തിയതിലൂടെ ഖത്തര്‍ 100% സ്‌കോര്‍ നേടി. അനക്‌സ്17ലെ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ 99.1% ആണ് ഖത്തറിന്റെ സ്‌കോര്‍. സുരക്ഷാ മാനേജ്‌മെന്റില്‍ 96.76% ആണ് ഖത്തറിന്റെ സ്‌കോര്‍. സുരക്ഷാ വിഭാഗത്തിന്റെയും വിമാനത്താവളത്തിലെ മറ്റു വിഭാഗങ്ങളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഹമദ് വിമാനത്താവളത്തെ ഏറ്റവും സുരക്ഷിതമായി തിരഞ്ഞെടുത്തതെന്ന് എച്ച്‌ഐഎ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ബാദര്‍ മുഹമ്മദ് അല്‍ മീര്‍ പറഞ്ഞു.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (2 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (2 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (3 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (4 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (4 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (4 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (4 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (4 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (4 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (7 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (8 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (8 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (8 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (8 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (9 hours ago)

Malayali Vartha Recommends