Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

മേയ്ദിന പരിപാടികള്‍ക്ക് നാളെ ഷാര്‍ജയില്‍ തുടക്കമാകുന്നു

28 APRIL 2017 02:57 PM IST
മലയാളി വാര്‍ത്ത

ലോക തൊഴിലാളിദിനമായ മേയ് ഒന്നിന് ഷാര്‍ജയിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. ഷാര്‍ജ ലേബര്‍ ഡെയ്‌സ്' എന്നപേരില്‍ ഷാര്‍ജ ഗവണ്‍മെന്റ് ആണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ശനി മുതല്‍ മെയ്ദിനമായ തിങ്കളാഴ്ച വരെ നീണ്ടുനില്‍ക്കുന്നതാണ് ഷാര്‍ജ ലേബര്‍ ഡെയ്‌സ് ആഘോഷങ്ങള്‍. സജ വ്യവസായ മേഖലയിലാണ് ആഘോഷങ്ങള്‍. 'ദി ലേബര്‍ സ്റ്റാന്‍ഡേര്‍ഡ് ഡവലപ്പ്‌മെന്റ് അതോറിറ്റി' (എല്‍.എസ്.ഡി.എ. ) യാണ് പരിപാടിക്ക് നേതൃത്വംകൊടുക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ആദ്യമായി ഷാര്‍ജ ഗവണ്‍മെന്റ് നേതൃത്വത്തില്‍ തൊഴിലാളിദിനപരിപാടികള്‍ ആഘോഷിക്കാനാരംഭിച്ചത്.

22,000 ത്തിലധികം തൊഴിലാളികള്‍ മുന്‍ വര്‍ഷത്തെ മേയ് ദിനാഘോഷത്തില്‍ പങ്കെടുത്തതായാണ് കണക്ക്. ഇന്ത്യന്‍ കോണ്‍സുലേറ്റ് കൂടാതെ പാകിസ്താന്‍, ബംഗഌദേശ്, ശ്രീലങ്ക, നേപ്പാള്‍, ഫിലിപ്പെന്‍സ് തുടങ്ങിയ കോണ്‍സുലേറ്റുകളും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനും ഷാര്‍ജ ലേബര്‍ ഡെയ്‌സ് ആഘോഷത്തില്‍ സഹകരിക്കും. കൂടാതെ എമിറേറ്റിലെ തൊഴിലുടമകളും തൊഴിലാളികളും തൊഴിലാളിദിന പരിപാടിക്ക് പിന്തുണ നല്‍കുന്നുണ്ട്.ശനിയാഴ്ച വൈകീട്ട് നാലുമണിക്ക് ഷാര്‍ജ എല്‍.എസ്.ഡി.എ. ചെയര്‍മാന്‍ സലിം യൂസഫ് അല്‍ ഖ്വസീര്‍ ഷാര്‍ജ തൊഴിലാളിദിന ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും.

ഷാര്‍ജ പോലീസ്, സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ്, ഷാര്‍ജ മാനവശേഷി മന്ത്രാലയം, ഷാര്‍ജ ആരോഗ്യവകുപ്പ് എന്നിവ സംയുക്തമായി ജനങ്ങള്‍ക്ക് ആവശ്യമായ ബോധവത്കരണവും സംഘടിപ്പിക്കും. തുടര്‍ന്ന് ആരോഗ്യക്യാമ്പ്, ഷാര്‍ജ യൂണിവേഴ്‌സിറ്റിയുടെ സഞ്ചരിക്കുന്ന ദന്തല്‍ ക്ലിനിക്ക് എന്നിവയും ഉണ്ടായിരിക്കും. ആഘോഷത്തിന്റെ രണ്ടാംദിവസമായ ഞായറാഴ്ച രാവിലെ 11 മണിക്ക് ഷാര്‍ജ ഇന്‍സ്റ്റിറ്റിയൂഷണല്‍ സപ്പോര്‍ട്ട് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഒമര്‍ സലിം അല്‍ ഷാര്‍ജി കായികപരിപാടികള്‍ ഉദ്ഘാടനം ചെയ്യും.

വൈകീട്ട് അഞ്ചുമണിമുതല്‍ ഏഴുവരെ അഞ്ചുരാജ്യക്കാര്‍ പങ്കെടുക്കുന്ന വിനോദപരിപാടികളും ആരോഗ്യ ക്യാമ്പും ഉണ്ടായിരിക്കും. തിങ്കളാഴ്ച മേയ് ദിന ആഘോഷ പരിപാടികളുടെ സമാപനസമ്മേളനം വൈകീട്ട് ആറുമണിക്ക് എമിറേറ്റിലെ സര്‍ക്കാര്‍ വകുപ്പ് തലവന്‍ ശൈഖ് മുഹമ്മദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ഉദ്ഘാടനംചെയ്യും. വിവിധ രാജ്യങ്ങളുടെ കോണ്‍സുലാര്‍ ജനറല്‍മാരും ചടങ്ങില്‍ സന്നിഹിതരായിരിക്കും. തൊഴിലാളിദിന പ്രഭാഷണം, കാര്‍ണിവല്‍, തിരഞ്ഞെടുക്കപ്പെടുന്ന തൊഴിലാളികള്‍ക്കും തൊഴില്‍ സ്ഥാപനങ്ങള്‍ക്കും അവാര്‍ഡ് വിതരണം എന്നിവയും ഉണ്ടായിരിക്കും.

കായിക, വിനോദ മത്സരങ്ങളിലെ വിജയികള്‍ക്കും സമാപനസമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണംചെയ്യും. ഷാര്‍ജ സിവില്‍ ഡിഫന്‍സ് ജനറല്‍ കമാണ്ട് ക്യാപ്റ്റന്‍ അഹ്മദ് ഖയീദ്, ലേബര്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഡവലപ്‌മെന്റ് അതോറിറ്റി മേധാവി ഡോ. സലീം യൂസഫ് അല്‍ ക്വസീര്‍, ഷാര്‍ജ പോലീസ് സോഷ്യല്‍ ഡിപ്പാര്‍ട്‌മെന്റ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ അലി സെയ്ഫ് അല്‍ നാദിസ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ.എ.റഹിം എന്നിവര്‍ മെയ്ദിനാഘോഷ പരിപാടികള്‍ വിശദീകരിച്ചു.



 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (4 minutes ago)

എഫ് കപ്പ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ മുക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായ ആഴ്‌സണലിന് കമ്യൂണിറ്റി ഷീൽഡ് കിരീടം  (14 minutes ago)

സങ്കടക്കാഴ്ചയായി.. മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു  (16 minutes ago)

സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം  (51 minutes ago)

യുജിസി നെറ്റ് (UGC-NET) പരീക്ഷയിലെ ഗുരുതര പിഴവുകളെ തുടർന്ന് മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താനൊരുങ്ങി ദേശീയ പരീക്ഷാ ഏജൻസി  (1 hour ago)

ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് യൂണിഫോം ഇളവ് നൽകാൻ നിർദ്ദേശം... ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ അനുമതി...  (1 hour ago)

വറുതിയുടെ കർക്കടകത്തെ പിന്നിലാക്കി ഇന്ന് ചിങ്ങപ്പിറവി...കർഷകരുടെ ദിനം  (1 hour ago)

26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡോക്ടറും നഴ്‌സും അടക്കം 7 പേര്‍ അറസ്റ്റില്‍  (6 hours ago)

ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു  (7 hours ago)

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം  (7 hours ago)

ബോളിവുഡ് നടി അനന്യ രാജ് അന്തരിച്ചു  (7 hours ago)

പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്ത്  (7 hours ago)

പണം തട്ടാനായി പുതിയ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്  (8 hours ago)

യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച  (8 hours ago)

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (14 hours ago)

Malayali Vartha Recommends