Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പതിനൊന്നുകാരനെ പീഡിപ്പിച്ചു കൊല്ലുന്നതിനു തൊട്ടുമുമ്പുള്ള വീഡിയോ പുറത്തുവിട്ടു

11 JUNE 2017 03:24 PM IST
മലയാളി വാര്‍ത്ത

അബുദാബിയില്‍ പതിനൊന്നുകാരനെ രണ്ടാനമ്മയുടെ സഹോദരന്‍ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തുന്നതിനു തൊട്ടുമുമ്പുള്ള സിസിടിവി വിഡിയോ പൊലീസ് പുറത്തുവിട്ടു. കൊലയാളിയുടെയും കൊലയ്ക്ക് ഉപയോഗിച്ച കയറിന്റെ ദൃശ്യങ്ങളും വിഡിയോയിലുണ്ട്. പര്‍ദയണിഞ്ഞു സ്ത്രീയാണെന്നു തെറ്റിദ്ധരിപ്പിച്ച് കുട്ടിയെ കെട്ടിടത്തിന്റെ ടെറസിലേക്കു കൊണ്ടുപോകുന്നതും കാണാം. 

അബുദാബി പൊലീസ് വിഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. കുട്ടി താമസിക്കുന്ന കെട്ടിടത്തിലേക്കു കടക്കുമ്പോള്‍ കൊലയാളിയുടെ കൈയില്‍ ഒരു ബാഗുണ്ട്. കുട്ടിയുടെ പിന്നില്‍ നടന്നാണ് ഇയാള്‍ ലിഫ്റ്റിലേക്കു കടക്കുന്നത്. പതിനൊന്നുകാരനെ വീടിന്റെ ടെറസില്‍ വച്ച് ലൈംഗികപീഡനത്തിന് ഇരയാക്കി കൊന്നത് രണ്ടാനമ്മയുടെ സഹോദരനാണെന്നു കഴിഞ്ഞ ദിവസം വെളിപ്പെട്ടിരുന്നു. സഹോദരിക്കും ഭര്‍ത്താവിനുമിടയില്‍ കുഞ്ഞു തടസമായതു കൊണ്ടാണ് അയാള്‍ കുഞ്ഞിനെ കൊന്നതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇരുപതുകാരനായ പ്രതിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തെങ്കിലും വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. സംഭവം നടത്തതിനു ശേഷമുള്ള മൂന്നു ദിവസവും ഒന്നും അറിയാത്ത മട്ടില്‍ ഇയാള്‍ കുട്ടിയുടെ വീട്ടില്‍ എത്തിയിരുന്നു. അറസ്റ്റിലാകും വരെ ആര്‍ക്കും ഇയാളെ സംശയം തോന്നിയിരുന്നില്ല. 


പര്‍ദയണിഞ്ഞ് സ്ത്രീയാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ കുട്ടിയെ വീടിന്റെ ടെറസിലേക്കു കൂട്ടി കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച ശേഷം കയറുപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊന്നത്. കുട്ടിയുടെ കുടുംബത്തെ അറിയുന്നയാളാണു പ്രതിയെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.പാക് പൗരനായ ഡോ. മജീദ് ജനുജയ്ക്കു റഷ്യക്കാരിയായ ആദ്യഭാര്യയില്‍ ജനിച്ച അസാന്‍ എന്ന പതിനൊന്നുകാരനാണു ദാരുണമായി കൊല്ലപ്പെട്ടത്. ഡോ. മജീദിന്റെ ഇപ്പോഴത്തെ ഭാര്യയുടെ സഹോദരനാണ് കുഞ്ഞിനെ കൊന്നത്. കഴിഞ്ഞ മാസം 30ന് റമസാന്‍ വ്രതത്തിന്റെ ഭാഗമായി പള്ളിയിലേക്കു പോയ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി അസാന്‍ മജീദിനെ കാണാതാവുകയായിരുന്നു.

 

പള്ളിയില്‍നിന്നു മടങ്ങുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നു. എന്നാല്‍ അസാന്‍ വീട്ടിലെത്തിയില്ല. എല്ലായിടത്തും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ പത്തു മണിയോടെ എ.സിയുടെ തകരാറ് പരിശോധിക്കാന്‍ വീടിന്റെ ടെറസില്‍ കയറിയ തൊഴിലാളികളാണ് അസാന്റെ അര്‍ധനഗ്‌നമായ മൃതദേഹം കണ്ടെത്തിയത്. അസാന്റെ ഖുറാനും സമീപത്തുണ്ടായിരുന്നു. പാക്കിസ്ഥാന്‍ സ്വദേശിയായ ഡോ. മജീദിന് റഷ്യന്‍ പൗരയായ ആദ്യഭാര്യയില്‍ ജനിച്ച കുട്ടിയാണ് അസാന്‍. റഷ്യയില്‍ മെഡിസിനു പഠിക്കുമ്പോഴാണ് മജീദ് ഇവരെ പ്രണയിച്ചു വിവാഹം കഴിച്ചത്. 

എന്നാല്‍ ബന്ധം അധികനാള്‍ നീണ്ടില്ല. റഷ്യന്‍ പൗരനായ അസാന്‍ അമ്മയ്‌ക്കൊപ്പം റഷ്യയിലായിരുന്നു. തുടര്‍ന്നു പരസ്പര ധാരണയുടെ പേരില്‍ രണ്ടരവര്‍ഷം മുമ്പാണ് പിതാവിനൊപ്പം അബുദാബിയിലെത്തിയത്. അമ്മ അസാനെ കാണാന്‍ മിക്കവാറും അബുദാബിയിലെത്തിയിരുന്നു. അസാനെ കാണാനായി അവര്‍ വന്ന ദിവസമാണ് അവനെ കാണാതായത്. രണ്ടാം ഭാര്യക്കും രണ്ടു കുട്ടികള്‍ക്കും ഒപ്പമാണ് ഡോ. മജീദ് ഇപ്പോള്‍ കഴിയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (35 minutes ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (50 minutes ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (1 hour ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (1 hour ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (2 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (2 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (2 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (3 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (3 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (3 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (3 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (3 hours ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (4 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (4 hours ago)

Malayali Vartha Recommends