Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശ്രീലങ്കക്കെതിരെ തുടരെ നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....  


കുളത്തിന്‍റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്‍റെ മൃതദേഹം: സുഹാന്‍റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്‍റെ മൃതദേഹം ഖബറടക്കി...


ശാസ്തമംഗലത്തുകാർക്ക് തെ​റ്റുപ​റ്റി; കൗൺസിലറെന്ന നിലയ്ക്കുള്ള ശ്രീലേഖയുടെ രംഗപ്രവേശം ഗംഭീരമായി| അധികം വൈകാതെ തന്നെ അവർ തെ​റ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു; ജനപ്രതിനിധിയാണെന്ന കാര്യം വരെ അവർ വിസ്മരിച്ചുപോയി: ഇത്രയും അഹങ്കാരം എവിടെ നിന്ന് കിട്ടി..? ആർ ശ്രീലേഖ ബിജെപിക്കും മുകളിലെന്ന രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും

ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഉടലെടുത്ത നയതന്ത്ര പ്രതിസന്ധി പുതിയ തലത്തിലേക്ക്...

12 JUNE 2017 10:39 AM IST
മലയാളി വാര്‍ത്ത

ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഉടലെടുത്ത നയതന്ത്ര പ്രതിസന്ധി പുതിയ തലത്തിലേക്ക് നീങ്ങുന്നു. ഒരു ഭാഗത്ത് സൗദി അറേബ്യയെയും യുഎഇയെയും പിന്തുണച്ച് ചില രാജ്യങ്ങള്‍ രംഗത്തെത്തുമ്പോള്‍ ഖത്തറിന്റെ ഭാഗത്തു മറ്റു ചില രാജ്യങ്ങള്‍ ചേരുന്നു. ലോകം രണ്ട് ചേരിയാകുന്ന കാഴ്ചയാണിപ്പോള്‍. ലോക പോലീസ് ചമയുന്ന അമേരിക്ക സൗദിക്കൊപ്പമാണെന്ന് നേരത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇറാനും തുര്‍ക്കിയുമാണ് ഖത്തറിന്റെ ഭാഗത്ത് തമ്പടിച്ചിരുന്നത്. ഇപ്പോഴിതാ റഷ്യയും രംഗത്തെത്തിയിരിക്കുന്നു.

പ്രതിസന്ധി നേരിടുന്ന ഖത്തറിന് ഭക്ഷണം നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്ന് റഷ്യ അറിയിച്ചു. റഷ്യയില്‍ സന്ദര്‍ശനം നടത്തുന്ന ഖത്തര്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ഥാനിയുമായുള്ള ചര്‍ച്ചയിലാണ് റഷ്യ ഇക്കാര്യം അറിയിച്ചത്. ഇറാന്റെ ഭക്ഷ്യ വസ്തുക്കള്‍ നിലവില്‍ ഖത്തറിലെത്തിയിട്ടുണ്ട്. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജീ ലാവ്‌റോവ് ഇക്കാര്യം വ്യക്തമാക്കിയപ്പോള്‍ ഖത്തര്‍ മന്ത്രി നന്ദി പറഞ്ഞു. ഖത്തറും മറ്റു അറബ് രാജ്യങ്ങളും നേരിട്ട് ചര്‍ച്ച നടത്തി പ്രശ്‌നങ്ങളില്‍ പരിഹാരം കാണണമെന്നു ലാവ്‌റോവ് നിര്‍ദേശിച്ചു. ഖത്തറുമായി അടുത്ത ബന്ധം നിലനിര്‍ത്താന്‍ റഷ്യ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

സൗദി അറേബ്യയ്ക്കും യുഎഇയ്ക്കും ബഹ്‌റൈനും പിന്തുണയുമായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് രംഗത്തെത്തിയിരുന്നു. എന്നാല്‍ റഷ്യ ഖത്തറിനൊപ്പമാണ് കൂട്ട് കൂടുന്നത്. ലോകത്തെ വന്‍ സാമ്പത്തിക ശക്തികള്‍ രണ്ട് ചേരിയിലാകുന്നതാണ് തെളിയുന്നത്. റഷ്യയ്ക്കും അമേരിക്കക്കും മേഖലയിലെ സമ്പത്തിലാണ് കണ്ണ്. മാത്രമല്ല, ഖത്തറിന് പിന്തുണ നല്‍കുമെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ വ്യക്തമാക്കിയിരുന്നു. ഇറാനും ഖത്തറിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തെ വന്‍ ശക്തി രാഷ്ട്രങ്ങള്‍ ഗള്‍ഫ് പ്രതിസന്ധിയില്‍ രണ്ട് ചേരിപിടിക്കുന്ന കാഴ്ചയാണിപ്പോള്‍. നിലവില്‍ പ്രത്യക്ഷമായി ഗള്‍ഫ്അറബ് മേഖലയില്‍ രണ്ട് ചേരികളാണുള്ളത്. സൗദി,യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് ഒരു ഭാഗത്ത്. ഖത്തര്‍, ഇറാന്‍, തുര്‍ക്കി മറ്റൊരു ഭാഗത്ത്. അമേരിക്ക സൗദിക്കൊപ്പവും റഷ്യ ഖത്തറിനൊപ്പവും നില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ജിസിസി ഐക്യം പൂര്‍ണമായി തകരുന്ന കാഴ്ചയാണിപ്പോള്‍.

ഗള്‍ഫ് പ്രതിസന്ധി തുടരുന്നത് വരും നാളുകളില്‍ കൂടുതല്‍ സങ്കീര്‍ണമായ സാഹചര്യം ലോകത്തുണ്ടാക്കുമെന്ന സൂചനയാണിപ്പോള്‍. അമേരിക്കയുടെ 11000 സൈനികര്‍ ഖത്തറിലെ താവളത്തിലുണ്ട്. തുര്‍ക്കി 3000 സൈനികരെ ഖത്തറിലേക്ക് അയക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പല കാര്യങ്ങളിലും വിയോജിപ്പുള്ളവരും രണ്ട് ധ്രുവങ്ങളില്‍ നില കൊള്ളുന്നവരുമാണ് തുര്‍ക്കിയും അമേരിക്കയും. ഈ രണ്ട് രാജ്യങ്ങളുടെയും സൈനികര്‍ ഖത്തറില്‍ തമ്പടിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കും. അതിന് പുറമെയാണ് മേഖലയില്‍ വ്യാപാര കണ്ണുള്ള റഷ്യയും പക്ഷം ചേരുന്നത്. സിറിയയില്‍ ഈ കക്ഷികളെല്ലാം ഇടപെടുന്നുണ്ട്. സിറിയ പൂര്‍ണമായും തകരുകയും ചെയ്തു.

ഗള്‍ഫ് പ്രതിസന്ധിയില്‍ നേരിട്ട് ഇടപെടാന്‍ കുവൈത്തും ഒമാനും തയ്യാറായിട്ടില്ല. എന്നാല്‍ ഖത്തറിനെ തള്ളിപ്പറയാനും ഇരുരാജ്യങ്ങളും ഇതുവരെ തുനിഞ്ഞിട്ടില്ല. ഖത്തറിനൊപ്പം ഈ രണ്ട് രാജ്യങ്ങളും നില കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടെ ജിസിസി മൂന്ന് രാജ്യങ്ങളുടെ രണ്ട് കഷ്ണങ്ങളായി പിരിയും. ലോകത്ത് എണ്ണ സമ്പത്ത് ഏറെ കുറെ കൈയക്കിയ രാജ്യങ്ങളാണ് ഖത്തറും ഇറാനും റഷ്യയും കുവൈത്തുമൊക്കെ. ഈ രാജ്യങ്ങള്‍ ഒരു ഭാഗത്ത് വരുന്നത് മേഖലയിലെ സൗദി അറേബ്യയുടെയും അതുവഴി അമേരിക്കയുടെയും മേധാവിത്വം നഷ്ടപ്പെടുന്നതിന് കാരണമായേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റാന്നിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ...  (9 minutes ago)

വനിത ഡോക്ടറുടെ ആത്മഹത്യ .. സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിച്ചു  (18 minutes ago)

വടകരയിൽ ഥാർ ജീപ്പ് ഇടിച്ച് ഹോട്ടൽ തൊഴിലാളിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (46 minutes ago)

വയോധികന് ദാരുണാന്ത്യം...  (57 minutes ago)

93-ാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിന് നാളെ തുടക്കം...  (1 hour ago)

  ജനങ്ങൾ അശ്രദ്ധമായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് ആശങ്കാജനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ..  (1 hour ago)

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ..  (1 hour ago)

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു...  (1 hour ago)

കല്ല് തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം  (2 hours ago)

യുവതി മരണത്തിന് കീഴടങ്ങി....  (2 hours ago)

വൻ ഭക്തജന തിരക്കായിരുന്നു... ഇടതടവില്ലാതെ 60 ഓളം വിവാഹം നടന്നു  (2 hours ago)

തെങ്കാശിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് പിടിയിൽ ....  (2 hours ago)

തീർത്ഥാടകരെ പതിനെട്ടാംപടി കയറാൻ....  (3 hours ago)

നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....    (3 hours ago)

തിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു  (12 hours ago)

Malayali Vartha Recommends