Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി


വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും

ഗള്‍ഫ് പ്രതിസന്ധി തുടര്‍ന്നാല്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് കുവൈത്ത് അമീറിന്റെ മുന്നറിയിപ്പ്!!

13 JUNE 2017 11:23 AM IST
മലയാളി വാര്‍ത്ത

ഗള്‍ഫ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാതെ തുടരുന്നത് പ്രശ്‌നപരിഹാരം നീണ്ടുപോകാന്‍ ഇടയാക്കുമെന്ന് സൂചന. കാര്യങ്ങള്‍ ഇതേരീതിയില്‍ തുടരുകയാണെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴി തുറക്കുമെന്ന് അനുരഞ്ജന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന കുവൈത്ത് അമീര്‍ മുന്നറിയിപ്പ് നല്‍കി.

ഗള്‍ഫ് രാജ്യങ്ങളുടെ ഏകോപനത്തിന്, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രൂപീകരിച്ചു നാല് പതിറ്റാണ്ടു പൂര്‍ത്തിയാകുമ്പോള്‍ അംഗരാജ്യങ്ങള്‍ക്കിടയിലെ ഭിന്നതകള്‍ രൂക്ഷമാകുന്നതില്‍ ഏറെ വേദനയുണ്ടെന്ന് കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹ് പറഞ്ഞു. 37 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ രൂപീകരണ യോഗത്തില്‍ പങ്കെടുത്തയാളാണ് താനെന്നും നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ തന്നാലാവുന്ന മധ്യസ്ഥ ശ്രമങ്ങള്‍ ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം ഇരു വിഭാഗത്തെയും സമവായത്തിന്റെ പാതയിലെത്തിക്കുക ശ്രമകരമായ ജോലിയാണെന്ന സന്ദേശം തന്നെയാണ് കുവൈത്ത് അമീറിന്റെ വാക്കുകളില്‍ പ്രതിഫലിക്കുന്നത്. ഇതിനിടെ, ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ ആഭ്യന്തര പ്രശനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ പെരുപ്പിച്ചു കാണിക്കാനാണ് ഖത്തര്‍ ശ്രമിക്കുന്നതെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗര്‍ഗാഷ് അഭിപ്രായപ്പെട്ടു. വിഷയത്തില്‍ തങ്ങള്‍ക്കുള്ള പരിഭവങ്ങള്‍ അന്തരാഷ്ട്ര സമൂഹത്തിനു മുന്നില്‍ വിളിച്ചു പറഞ്ഞു സഹതാപം പിടിച്ചു വാങ്ങുന്നതിനു പകരം സല്‍മാന്‍ രാജാവിന്റെ കൈകളിലാണ് യഥാര്‍ത്ഥ പരിഹാരമുള്ളതെന്ന് ഖത്തര്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഖത്തറിന്റെ പരമാധികാരത്തെ തകര്‍ക്കുന്ന യാതൊരു ഒത്തു തീര്‍പ്പുകള്‍ക്കും തങ്ങള്‍ വഴങ്ങുമെന്ന് ആരും പ്രതീക്ഷിക്കണ്ടെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒരു മുസ്ലിം രാഷ്ട്രത്തെ നയതന്ത്ര തലത്തില്‍ ഉപരോധിക്കുന്നത് ഇസ്ലാമിക മൂല്യങ്ങള്‍ക്ക് നിരക്കുന്ന നടപടിയല്ലെന്ന് അന്താരാഷ്ട്ര ഇസ്ലാമിക പണ്ഡിത സഭാ ചെയര്‍മാന്‍ ഷെയ്ഖ് അലി മുഹിയുദ്ധീന്‍ അല്‍ കുര്‍റ അഭിപ്രായപ്പെട്ടു.

ഇസ്ലാമിക മൂല്യങ്ങളെ മുന്‍നിര്‍ത്തി ഒരു മേശക്കു ചുറ്റുമിരുന്നു പരസപരം സംസാരിച്ചാല്‍ തീരാവുന്ന പ്രശ്‌നമേ ഇപ്പോള്‍ ഉണ്ടായിട്ടുള്ളൂവെന്നും, ചില നിഗൂഢ ശക്തികള്‍ മാധ്യമങ്ങളെ കരുവാക്കി നടത്തുന്ന നുണപ്രചാരങ്ങള്‍ക്ക് വഴങ്ങി ചില ഗള്‍ഫ് രാഷ്ട്രങ്ങള്‍ സഹോദര ബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്  (10 minutes ago)

നിതിൻരാജ് ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതി ഡോ. എം കെ റാമിന് രക്ഷപ്പെടാൻ സാഹചര്യമൊരുക്കിയ അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാത്തത് ആഭ്യന്തരവകുപ്പിന്റെ ഗുരുതരവീഴ്ചയെന്ന് ഹൈക്കോടതി...  (35 minutes ago)

മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്... കോഴിക്കോടടക്കം എട്ടിടങ്ങളിൽ പരിശോധന...  (54 minutes ago)

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് പരാജയം...  (1 hour ago)

ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി  (2 hours ago)

ഡോക്ടർമാരുടെ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക് വ്യക്തമായി പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി ആരോഗ്യ - ദേവസ്വം മന്ത്രി കെ മുരളീധരൻ  (2 hours ago)

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും  (2 hours ago)

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):  (2 hours ago)

  കെ.എസ്.ആർ.ടി.സിയുടെ രണ്ടാമത്തെ എക്സിക്യൂട്ടീവ് ക്ലാസ് ബസ് തിരുവനന്തപുരം-എറണാകുളം റൂട്ടിൽ 20 മുതൽ ഓടും..  (3 hours ago)

രണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടർമാരെ 18 ന് (ഇന്ന്) വിസ്തരിക്കും  (3 hours ago)

ഇന്നത്തെ നക്ഷത്രഫലം: വിദേശയാത്രയും സർക്കാർ അവാർഡുകളും തേടിയെത്തുന്ന രാശികൾ!  (3 hours ago)

സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരും... ഇന്ന് പല ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത  (3 hours ago)

Malayali Vartha Recommends