മലയാളി യുവതി നടത്തിയ ഇടപെടലില്‍ ജയില്‍ മോചിതയായി കാമുകന്‍ ചതിച്ച പെണ്‍കുട്ടി !

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് റമദാനില്‍ ഒരു നല്ല പ്രവര്‍ത്തിയിലൂടെ ഒരു സ്ത്രീയേ ജയില്‍ മോചനം നടത്തി അവരെ നാട്ടിലേയ്ക്ക് അയക്കാന്‍ വഴിയൊരുക്കിയ യുവതിയുടെ വീഡിയോയാണ്. കാമുകനാല്‍ ഗർഭിണിയായ പെൺകുട്ടിക്ക് 150 ചാട്ടവാറടിയാണ് ശിക്ഷ വിധിച്ചിരുന്നത് സംഭവം ഇങ്ങനെ...
യു.എ.യില്‍ വീട്ട് ജോലിക്ക് വന്ന യുവതി മറ്റൊരാളുമായി അടുപ്പത്തിലായി. പെണ്‍കുട്ടിയുടെ സംസ്‌കാര പ്രകാരം കല്ല്യാണം കഴിക്കാതെയും കുട്ടികളാകാം. ഒടുവില്‍ കാമുകനാല്‍ പെണ്‍കുട്ടി ഗര്‍ഭിണിയായി. 8മാസം ഗര്‍ഭിണിയായപ്പോള്‍ ഈ യുവതിയേ വിട്ട് കാമുകന്‍ കടന്നുകളഞ്ഞു. അയാള്‍ എവിടെ പോയെന്നു പോലും അറിയില്ല. ആ സമയത്ത് യുവതിക്ക് രാജ്യം വിടാന്‍ സമയം കഴിഞ്ഞിരുന്നു.
32 ആഴ്ച്ച കഴിഞ്ഞാല്‍ ഗര്‍ഭിണിയെ വിമാനയാത്രക്ക് അനുവദിക്കില്ല. പിന്നെ മറ്റൊരു വഴിയും ഇല്ലാത്തതിനാല്‍ 2 സ്ത്രീകളുടെ സഹായത്തോടെ വീട്ടില്‍ വച്ച് പ്രസവം നടത്താന്‍ തീരുമാനിച്ചു. കാരണം യു.എ.ഇ നിയമം അനുസരിച്ച് ഭര്‍ത്താവില്ലാതെ പ്രസവിച്ചാല്‍ ശിക്ഷിക്കും. ജയില്‍ ശിക്ഷയും ചാട്ടവാറടിയും ഉണ്ടാകും. ആശുപത്രിയില്‍ പോകാന്‍ വിവാഹ സര്‍ട്ടിഫികറ്റും വേണം.
പ്രസവ ദിവസം യുവതിക്ക് അസുഖം കൂടുതലായി. ആര്‍ക്കും ഒന്നും ചെയ്യാന്‍ ആവാതെ വന്നപ്പോള്‍ ആശുപത്രിയിലേക്ക് പോയി. തുടര്‍ന്ന് പോലീസ് വന്ന് യുവതിയേ ജയിലിലേക്ക് കൊണ്ടുപോവുകയായിരുന്നു. 150 ചാട്ടവാറടിയായിരുന്നു യുവതിക്ക്. 15 എണ്ണം വീതം.. ഓരോ ദിവസവും. ഓരോ ബാച്ച് അടിയും കഴിയുമ്പോള്‍ പൊട്ടിയ ശരീരം ഉണങ്ങാനുള്ള താമസമാണ് ചാട്ടവാറടി പല ദിവസങ്ങളായി കൊടുക്കുന്നത്.
യു.എ.യില്‍ സ്ത്രീ പ്രസവിക്കണമെങ്കില്‍ ഭര്‍ത്താവ് വേണം..ഭര്‍ത്താവില്ലാതെ ഗര്‍ഭം ധരിച്ചാല്‍ ഗര്‍ഭിണി നേരേ ജയിലിലേക്ക്. പ്രസവിച്ചാല്‍ അമ്മയും കുഞ്ഞും നേരേ ജയിലിലേക്ക്.. ഈ യുവതിയേ രക്ഷിക്കാനും ആശുപത്രിയില്‍ പോയി സന്ദര്‍ശനം നടത്താനും ശ്രമിച്ച യുവതി തന്നെ ആ സംഭവം വിവരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. കാണാം വീഡിയോ
https://www.facebook.com/Malayalivartha


























