സൗദി അറേബ്യായുടെ പുതിയ കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാനെ നിയമിക്കും

സൗദി അറേബ്യയുടെ കിരീടാവകാശിയും നിലവിലെ ആഭ്യന്തരമന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫിനെ തല്‍സ്ഥാനത്തു നിന്നും മാറ്റി. ഈ സ്ഥാനത്തേക്ക് രണ്ടാം കിരീടാവകാശിയും സല്‍മാന്‍ രാജാവിന്റെ മകനുമായ മുഹമ്മദ് ബിന്‍ സല്‍മാനെ നിയമിക്കും.
നിലവില്‍ പ്രതിരോധ മന്ത്രി പദവിയിലുള്ള മുഹമ്മദ് ബിന്‍ സല്‍മാന് ഉപ പ്രധാനമന്ത്രി പദവും നല്‍കിയിട്ടുണ്ട്. പുതിയ കിരീടാവകാശിയെ കണ്ടെത്താനുള്ള യോഗത്തില്‍ പങ്കെടുത്ത 34-ല്‍ 31 പേരും ഈ തീരുമാനത്തെ പിന്തുണച്ചു.
പുതിയ കീരീടാവകാശി ഉടന്‍ തന്നെ സ്ഥാനമേറ്റെടുക്കുമെന്നും സൗദി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2015-ല്‍ സല്‍മാന്‍ രാജാവ് അധികാരത്തിലെത്തിയതിന് ശേഷം മുഹമ്മദ് ബിന്‍ സല്‍മാന്‍ ഭരണത്തിലേക്ക് കടന്നുവരുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ നേരത്തെ തന്നെ പ്രവചിച്ചിരുന്നു.
https://www.facebook.com/Malayalivartha


























